നിരത്തുകൾ കീഴടക്കി ജീപ്പ് കോംപസ്

fast-track-jeep-compass
SHARE

നിരത്തിലെത്തുന്നതിന് മുമ്പേ താരമായി മാറിയ വാഹനമാണ് ജീപ്പ് കോംപസ്. ഇന്ത്യയിൽ ഗ്രാൻഡ് ചെറോക്കിക്കും റാംഗ്ലർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള എഫ് സി എ ശാലയിൽ നിർമിക്കുന്ന ‘കോംപസ്’ മൂന്നു പതിപ്പുകളിലാണു ലഭ്യമാവുക: സ്പോർട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്. മിനിമൽ ഗ്രേ, എക്സോട്ടിക്ക റെഡ്, ഹൈഡ്രോ ബ്ലൂ, വോക്കൽ വൈറ്റ്, ഹിപ് ഹോപ് ബ്ലാക്ക് നിറങ്ങിലെത്തുന്ന ‘കോംപസ്’ ഫോർ ബൈ ടു, ടു ബൈ ടൂ ലേ ഔട്ടുകളിൽ ലഭ്യമാകും.  

4398 മി മി നീളവും 1819 മി മി വീതിയും 1667 മി മി ഉയരവും 2636 മി മി വീൽബെയ്സുമുണ്ട് കോംപസിന്.  വിഭാഗത്തിൽ ഏറ്റവും മികച്ച ഫോർ വീൽ ഡ്രൈവ് സിസ്റ്റമാണ് കോംപസിന് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും വീൽബേസ് കൂടുതലുണ്ട്. ഫിയറ്റിന്റെ സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ സ്വതന്ത്ര സസ്പെൻഷനും ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമാണ്.  

രണ്ട് എൻജിൻ സാധ്യതകളാണു ‘കോംപസി’ൽ എഫ് സി എ വാഗ്ദാനം ചെയ്യുന്നത്: 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന 1.4 ലീറ്റർ പെട്രോളും 170 ബി എച്ച് പി കരുത്തും 350 എൻ എം വരെ ടോർക്കുമുള്ള 2 ലീറ്റർ ഡീസലും. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്; പെട്രോൾ എൻജിനൊപ്പം ഏഴു സ്പീഡ് ഡ്യുവൽ ഡ്രൈ ക്ലച് ടെക്നോളജി(ഡി ഡി സി ടി) ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാവും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എൻജിനുകളോടെയാണു ‘കോംപസി’ന്റെ വരവ്. 19 .45000 ലക്ഷം രൂപയാണ്  ജീപ്പ് കോംപസിന്റെ  എക്‌സ്‌ഷോറൂം വില. 

MORE IN Fasttrack
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.