മാറ്റങ്ങളുമായി ഓൾ ന്യൂ കൊറോള അൾട്ടിസ്

SHARE

വിദേശികളായ വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിലേക്കെത്തുമ്പോൾ അതിൽ ശ്രദ്ധേയരായിരുന്നു ടൊയോട്ട, അവർ ഇന്ത്യൻ വിപണിയിലേക്കെത്തിയപ്പോൾ അവതരിപ്പിച്ച ഒരു മോഡലായിരുന്നു കൊറോള എന്ന സെഡാൻ . അന്നുവരെ ആ ഒരു വിഭാഗത്തിലുണ്ടായിരുന്ന വാഹനങ്ങളെ കാൾ ആഡംബരമൊക്കെ കുട്ടിയായിരുന്നു ഈ വാഹനം എത്തിയിരുന്നത് , എപ്പോൾ ഒരുപാട് തലമുറകളൊക്കെ മാറി ഏറ്റവും പുതിയ കൊറോള അൾട്ടിസ് എത്തിയിരിക്കുകയാണ് . നിരവധി മാറ്റങ്ങളുമായിയാണ് വാഹനത്തിന്റെ വരവ് . പ്രത്യേകിച്ച് ഈ വിഭാഗത്തിൽ മത്സരം ശക്തമാകുന്നതിന്റെ ഭാഗമായി അതിനനുസരിച്ചുള്ള ഘടകങ്ങൾ കൂട്ടിച്ചേർത്ത് ഇറക്കിയിട്ടുള  ഓൾ ന്യൂ കൊറോള അൾട്ടിസിന്റെ വിശേഷങ്ങളാണ് ഫാസ്റ്റ് ട്രാക്കിൽ പങ്കുവക്കുന്നത് .

മുൻഭാഗത്തെ കാഴ്ചയിൽ തന്നെ മനോഹരമായ മാറ്റങ്ങളുമായിയാണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്, ഡേ ടൈം റണ്ണിങ് ലൈറ്റ്, സ്‌പോര്‍ട്ടി ബംമ്പര്‍-ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഫ്‌ളക്‌സണ്‍ ഇന്റീരിയര്‍ കളര്‍ തീം, 16 ഇഞ്ച് അലോയി വീല്‍ എന്നിവ പുതിയ ആള്‍ട്ടിസിന് സ്‌പോര്‍ട്ടിയാകുന്നു. 

ഏഴ് എസ്ആര്‍എസ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം , ഇലക്ട്രോണിക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യുഷന്‍ എന്നിവ വാഹനത്തിന് സുരക്ഷ ഉറപ്പാക്കുന്നു. 

1.8 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് വാഹനം ലഭ്യമാകുന്നത്. 1.8 ലിറ്റര്‍ വി.വി.ടി.ഐ പെട്രോള്‍ എഞ്ചിന്‍ 140 പിഎസ് കരുത്തും 173 എന്‍എം ടോര്‍ക്കും. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88 പിഎസ് കരുത്തും 205 എന്‍എം ടോര്‍ക്കും നല്‍കും. സെവന്‍ സ്പീഡ് CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും പെട്രോള്‍ പതിപ്പും,  6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ ഡീസല്‍ പതിപ്പും ലഭ്യമാകും 

15.10 ലക്ഷം രൂപ മുതൽ 19.91 ലക്ഷം രൂപവരെയാണ്  2017 ആള്‍ട്ടിസിന്റെ എക്‌സ്‌ഷോറൂം വില. 

MORE IN Fasttrack
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.