ഇനിയും ലഭിക്കാത്ത നീതി; കണ്ണീരും ചോദ്യങ്ങളും ബാക്കിയാക്കി വാളയാറിലെ ദുരൂഹത

Crime-Story
SHARE

ചേച്ചിയും അനിയത്തിക്കുട്ടിയും. പിരിഞ്ഞിരിക്കാന്‍ വയ്യാത്ത അടുപ്പമായിരുന്നു ഇരുവര്‍ക്കും...നാലുവയസിന്‍റെ വ്യത്യാസം മാത്രമാണെങ്കില്‍ അവര്‍ കളിക്കൂട്ടുകാരായിരുന്നു...ചേച്ചിക്കൊപ്പം ഓടിയെത്താനുള്ള ആഗ്രഹത്തിലായിരുന്നു അനിയത്തി. മക്കളുടെ സുരക്ഷിതമായ ഭാവികണ്ട് രണ്ടുപേരേയും വീട്ടില്‍നിന്ന് മാറ്റിനിര്‍ത്തിപഠിപ്പിച്ചു. ആ അവധിക്കാലം കഴിഞ്ഞ് വീണ്ടും അവരുടെ കൂട്ടുകാരുടെ അടുത്തേക്ക് പോകാനുള്ള തയാറെപ്പിലായിരുന്നു ചേച്ചിയും അനുജത്തിയും...പക്ഷേ ആ അവധിക്കാലത്തിന് അവര്‍ക്ക് കാത്ത്നില്‍ക്കാനായില്ല. അന്നും ഉച്ചവരെ പതിവുപോലെയായിരുന്നു. അമ്മ മാറിയതോടെ അവസരം പാര്‍ത്തിരുന്നവര്‍ പാഞ്ഞെത്തി. അനിയത്തിയുടെ കരച്ചില്‍ കേട്ട് അപ്പോഴേക്കും എല്ലാവരും ഓടിയെത്തി. അപ്പോഴും ദൂരെ പണിസ്ഥലത്തായിരുന്ന അഛനും അമ്മയും മാത്രം ഒന്നും അറിഞ്ഞില്ല. മക്കള്‍ക്ക് എന്തോപറ്റിയെന്ന് ഫോണ്‍ വിളിവന്നതോടെ അമ്മ വീട്ടിലേക്ക് തിരിച്ചു.

അവളുടേത് ആത്മഹത്യയെന്ന് കണ്ടെത്തിയപോലെയായിരുന്നു പൊലീസിന്‍റെ തുടക്കംമുതലുള്ള അന്വേഷണം. മകള്‍ക്ക് എന്തു സംഭവിച്ചുഎന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി ഈ അഛനും അമ്മയും പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി..ദിവസങ്ങള്‍ ,ആഴ്ചകള്‍ മാസങ്ങളായിട്ടും അത് ലഭിച്ചില്ല...അങ്ങനെ അവള്‍ മരിച്ചിട്ട് 56 ദിവസം കഴിഞ്ഞു. രണ്ടുപെണ്‍കുട്ടികളും ഒരേസ്ഥലത്ത് ഒരുപോലെ മരിച്ചതോടെ വാളയാര്‍ കേസ് ശ്രദ്ധപിടിച്ചു..കേസ് ഒതുക്കാന്‍ ശ്രമിച്ച പൊലീസിനുനേരെ ആരോപണമുയര്‍ന്നു. എന്നിട്ടും ഇളയകുട്ടിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ചുള്ള അന്വേഷണമൊന്നും പൊലീസ് കാര്യമായി നടത്തിയില്ല.

പിതാവിനെ കൊണ്ട് കുറ്റം ഏല്‍പ്പിക്കാനുള്ള ശ്രമം ആദ്യം നടത്തി..പിന്നീട്ഇവരുടെ കൂടെ ജോലി ചെയ്യുന്ന ഷിബുവില്‍ കെട്ടിവെപ്പിച്ചു പൊലീസ്. ഇതിനിടെ ബന്ധുക്കളായ രണ്ടുപേരുടെ ക്രൂരതകളും വെളിച്ചത്തുവന്നു.രണ്ടുപെണ്‍കുട്ടികളും ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയെങ്കിലും  നിയമത്തിന്‍റെ മുന്നിലേക്ക് ആരും എത്തിയില്ല.പേരിനുണ്ടായ അറസ്റ്റില്‍ ഓരോ പ്രതികളും ജാമ്യം നേടിയിറങ്ങി.

CRIME STORY
SHOW MORE