Crime-Story

പെരുമ്പാവൂരിലും മൂവാറ്റുപുഴയിലുമായി വ്യാപിച്ചുകിടക്കുന്ന അതിഥി തൊഴിലാളികളുടെ തൊഴിലിടം. പ്ലൈവുഡ് കമ്പനികളിലും മരക്കമ്പനികളിലുമെല്ലാം വര്‍ഷങ്ങളായുള്ള തൊഴിലാളികള്‍ ഇതരസംസ്ഥാനത്തുനിന്നുള്ളവരാണ്. പലരും വര്‍ഷങ്ങളായി വന്ന് ഇവിടെ താമസിച്ച് ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍. ഇടയ്ക്കിടെ എത്തുന്ന അതിഥി തൊഴിലാളികളില്‍ പലരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നുവെങ്കിലും ഭൂരിഭാഗവും ജോലി ചെയ്ത് നല്ല ജീവിതം നയിക്കുന്നവരാണ്. മൂവാറ്റുപുഴ അടൂപ്പറമ്പിലെ മില്ലിലും ഇതരസംസ്ഥാനക്കാര്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു. അവരില്‍ ചിലരായിരുന്നു അസം സ്വദേശികളായ ദീപാങ്കറും മോഹന്‍ തോയും.  ഇവര്‍ക്കിടയിലേക്ക് അടുത്തതായി എത്തിയതായിരുന്നു ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്. വിഡിയോ കാണാം.