ജീവനെടുത്തത് കൂട്ടുകാരന്‍; കൊലപാതകകാരണം സ്ത്രീയെച്ചൊല്ലിയുള്ള തര്‍ക്കമോ?

thrithala-murder
SHARE

തൃത്താലയില്‍  ഭാരതപ്പുഴയുടെ തീരത്ത് ആദ്യമൊക്കെ അധികവും എത്തിയിരുന്നത് മീന്‍പിടിക്കാന്‍ വരുന്നവര്‍, പിന്നീട് മദ്യവും  ലഹരിയും ഉപയോഗിക്കുന്നവരുള്‍പ്പെടെ എത്തുന്നത് പതിവായി. മദ്യപിച്ച് വഴക്കുണ്ടാക്കുന്നവര്‍ നാട്ടുകാര്‍ക്ക് തലവേദനയാണ്. കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അന്‍സാരി, കബീര്‍ എന്ന രണ്ടു യുവാക്കളെ കുത്തിയതിന് ശേഷം മുസ്തഫ രക്ഷപെടുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും ചെയ്തു. വഴിയരികില്‍ രക്തം കണ്ടതോടെ തിരച്ചിലിനിറങ്ങിയ നാട്ടുകാരാണ് കൊലപാതകം നടന്നതറിയുന്നത്. സ്ത്രീയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. പ്രതിയും ഇരകളും സുഹൃത്തുക്കള്‍. കൊലപാതകത്തിന്‍റെ ദുരൂഹതകള്‍ ഇനിയും ചുരുളഴിയാനുണ്ട്...

CRIME STORY
SHOW MORE