മുവാറ്റുപുഴ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ തിരഞ്ഞ് പൊലീസ് ഒഡീഷയിലേയ്ക്ക്. കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന ഒഡീഷക്കാരൻ ഗോപാൽ നായ്ക് ആണ് കൃത്യം ചെയ്തതെന്ന് പൊലീസ് നിഗമനം. മരിച്ചവരുടെ മൊബൈൽ ഫോണുകളും, കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ആയുധവും കണ്ടെത്താനായിട്ടില്ല.പ്രതി ആയുധം വാങ്ങിയത് ഒാണ്‍ലൈന്‍ വഴിയെന്നും സംശയം. ഇരട്ടക്കൊല നടത്തിയത് ഒഡീഷക്കാരൻ ഗോപാൽ നായ്ക് ആണെന്ന് സ്ഥിരികരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തേടി അന്വേഷണ സംഘം ഒഡീഷയിലേയ്ക്ക് തിരിച്ചത്. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. നാലു പേർ ഒന്നിച്ചിരുന്ന് രാത്രി വൈകും വരെ മദ്യപിച്ചിരുന്നെന്ന് കസ്റ്റഡിയിലുള്ള മറ്റൊരു ഒഡീഷക്കാരൻ സന്തോഷ് പൊലീസിന് മൊഴി നൽകി. കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ കണ്ടെത്താൻ ആയിട്ടില്ല. കൊല്ലപ്പെട്ടയാളുടെ ബാഗിൽ നിന്ന് 19000 രൂപ കണ്ടെടുത്തു. ബീഹാറുകാരയ മോഹന്തോ, ദീപാങ്കർ എന്നിവരാണ് മരിച്ചത്. കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തിയത്. വിഡിയോ കാണാം.
Muvattupuzha double murder case