തോട്ടില്‍ മൃതദേഹം കണ്ടെത്തിയത് കൊലപാതകം ; കൊന്നത് സുഹൃത്ത്

crime s1
SHARE

ഹരിപ്പാട് ചെറുതനയില്‍ തോട്ടില്‍ എഴുപതുകാരന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് ആയാപറമ്പ് സ്വദേശി ഗോപാലകൃഷ്ണന്‍ അറസ്റ്റിലായി. ഹരിപ്പാട് തുലാംപറമ്പ് സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്.  പണം ചോദിച്ചിട്ട് നല്‍കാത്തതിന് തടികൊണ്ട് ചന്ദ്രന്റെ തലയ്ക്കടിക്കുകയായിരുന്നു. മൃതദേഹം പിന്നീട് വീടിനടുത്തെ തോട്ടില്‍ കൊണ്ടിട്ടു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

CRIME STORY
SHOW MORE