അല്‍ക്കയുടെ ജീവനെടുത്തത് പ്രണയപ്പക; വില്ലനായത് ലഹരിയും

Crime-Story
SHARE

പ്രണയപ്പകയുടെ ഒടുവിലെത്തെ ഇരയാണ് അൽക്ക അന്ന ബിനു. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വാക്കത്തികൊണ്ടു വെട്ടിയ നഴ്സിങ് വിദ്യാർ‌ഥിനി ചികിത്സയിലിരിക്കയാണ് മരിച്ചത്. വെട്ടിയ ഇരിങ്ങോൾ മുക്കണഞ്ചേരി ബേസിൽ വർഗീസിനെ (21) സംഭവത്തിനു 2 മണിക്കൂറിനകം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രായമംഗലം ലൈബ്രറിക്കു സമീപം കോട്ടമല റോഡിൽ മുരിങ്ങാമ്പിള്ളി (കാണിയാടൻ) വീട്ടിൽ ബിനു ജേക്കബ്ബിന്റെയും മഞ്ജുവിന്റെയും മകളാണ് അൽക്ക. കോലഞ്ചേരി മെഡിക്കൽ കോളജിലെ രണ്ടാം വർഷം നഴ്സിങ് വിദ്യാർഥിനിയായ അൽക്ക ഓണാവധിക്കു വീട്ടിലെത്തിയതാണ്. സെപ്റ്റംബർ 5ന് വൈകിട്ട് തിരിച്ചു പോകാനിരിക്കെയാണ് ഉച്ചയ്ക്ക് ആക്രമണമുണ്ടായത്. 

അൽക്ക സിറ്റൗട്ടിൽ ഇരിക്കുമ്പോൾ ബൈക്കിലെത്തിയ പ്രതി ബേസിൽ മരം വെട്ടുന്ന വാക്കത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നു. അക്രമം തടയുന്നതിനിടയിൽ മഞ്ജുവിന്റെ പിതാവ് ഔസേഫിനും (70) അമ്മ ചിന്നമ്മയ്ക്കും (65) പരുക്കേറ്റു. വാക്കത്തി മുറ്റത്തും ബൈക്ക് സമീപത്തെ ഇടവഴിയിലും ഉപേക്ഷിച്ചാണ് പ്രതി അന്നു വീട്ടിലേക്കു പോയത്. പ്രണയാഭ്യർഥന നിരസിച്ചതാണു പ്രകോപനത്തിനു കാരണമെന്നാണു സൂചന. കുറുപ്പംപടി എംജിഎം സ്കൂളിൽ പ്ലസ്ടുവിന് ഇരുവരും ഒരേകാലത്ത് പഠിച്ചതാണ്.

Perumbavoor nursing student Alka Anna Binu muder case 

CRIME STORY
SHOW MORE