അങ്കമാലിയിലെ വ്യാപാരസ്ഥാപത്തിനിലെ ജീവനക്കാരായിരുന്നു അഖിലും ആതിരയും..ഇരുവരും തമ്മില്‍ വേഗത്തില്‍ സുഹൃത്തുക്കളായി....രണ്ടുമക്കളുടെ അമ്മയായ ആതിരയില്‍ നിന്ന് പലകാരണങ്ങള്‍ പറഞ്ഞും അഖില്‍ ഒമ്പതുപവനോളം സ്വര്‍ണവും കൈക്കലാക്കി. പിന്നീട് അഖിലിന് മറ്റൊരു സുഹൃത്ബന്ധം വളര്‍ന്നു...അതോടെ ആതിരയെ ഒഴിവാക്കാന്‍ ശ്രമം..പക്ഷേ ആതിര സ്വര്‍ണം തിരിച്ചുചോദിക്കുമെന്നായതോടെ ആതിരയെ ഒഴിവാക്കാന്‍ അഖില്‍ പദ്ധതി ആസൂത്രണം ചെയ്തു. അങ്ങനെ അന്നും പതിവുപോലെ ആതിര വീട്ടില്‍ നിന്നിറങ്ങി...പദ്ധതികളെല്ലാം ആസൂത്രണം ചെയത് കാത്തുനില്‍പ്പുണ്ടായിരുന്നു അഖില്‍. ആതിരയെ കൊലപ്പെടുത്തി നാട്ടിലെത്തിയ പ്രതി ഒന്നും അറിയാത്തതും പോലെ ജീവിച്ചു...തനിക്ക് മാറ്റമൊന്നുമില്ലെന്ന് അറിയിക്കാന്‍ അന്നും ഇന്‍സ്റ്റഗ്രാമില്‍. പക്ഷേ പതിയെ പൊലീസ് അഖിലിന്‍റെ പുറകേ ആയിരുന്നു...വിദഗ്ദരമായി നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് അഖില്‍ കുറ്റസമ്മതം നടത്തിയത്. തെളിവുകളെല്ലാം അഖിലിന് എതിരായി. വിഡിയോ കാണാം.