സഹോദരന്‍റെ കുടുംബത്തോട് വൈരാഗ്യം; ഐസ്ക്രീമില്‍ വിഷം; താഹിറയുടെ ക്രൂരവിനോദങ്ങള്‍

crime-story
SHARE

കോഴിക്കോട് അരിക്കുളം സ്വദേശി മുഹമ്മദാലി ഭാര്യക്കും ഉമ്മയ്ക്കും മക്കള്‍ക്കുമൊപ്പം പുതിയ വീട്ടിലേക്ക് വാടകയ്ക്ക് മാറിയിട്ട് ഒരു മാസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.അടുത്ത് തന്നെയുള്ള കുടുംബവീട്ടില്‍ വീട്ടില്‍ നിന്ന് വാടകയ്ക്ക് മാറാനും ഒരു കാരണമുണ്ടായിരുന്നു മുഹമ്മദാലിക്ക്.  സഹോദരി താഹിറയുടെ ക്രൂരവിനോദങ്ങള്‍ 

ഭര്‍ത്താവിനെ വിട്ട് കുടുംബവീട്ടിലേക്ക് വന്ന താഹിറ രണ്ടുസഹോദരന്‍മാരേയും കയ്യടക്കി വെച്ചു. വീടുവിട്ടുപോകണമെങ്കില്‍ പോലും സഹോദരി താഹിറയും അനുമതി വേണമെന്ന അവസ്ഥ. മുഹമ്മദാലിയുടെ ഇളയസഹോദരനെ വിവാഹം കഴിക്കാന്‍ പോലും താഹിറ സമ്മതിച്ചില്ല. ജീവനും കൊണ്ട്  മൂന്നുമക്കളേയും കൊണ്ട് വാടകവീട്ടിലേക്ക് മുഹമ്മദാലി മാറിയെങ്കിലും താഹിറ വിടാന്‍ ഒരുക്കമായിരുന്നില്ല..സഹോദരനെ തന്നില്‍ നിന്ന് അകറ്റിയത് മുഹമ്മദാലിയുടെ ഭാര്യ ആണെന്ന് താഹിറ വിശ്വസിച്ചു.അങ്ങനെ മുഹമ്മദാലിയുടെ ഭാര്യ താഹിറയുടെ ശത്രുവായി.വാടകവീട്ടിലേക്ക് എത്തിയത് മുതല്‍ ശരിക്കും മുഹമ്മദാലി കുട്ടികളുടെ കൂടെ ജീവിച്ചു തുടങ്ങുകയായിരുന്നു. അതോടെ മുഹമ്മദാലിയുടെ മക്കളും താഹിറയുടെ കണ്ണിലെ കരടായി.അങ്ങനെ താഹിറ അവരെയെല്ലാം ഒഴിവാക്കി സഹോദരനെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ തീരുമാനിച്ചു.ആ ‍‍ഞായറാഴ്ച അതിനുള്ള ആസുത്രണം താഹിറ നടപ്പിലാക്കി.

ഐസിക്രീമില്‍ നിന്നാണ് വിഷമേറ്റതെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്കായി. താഹിറയാണ് ഐസ്ക്രീം കൊണ്ടുവന്നതെന്നു മനസിലാക്കിയോതോടെ ഐസ്ക്രീം സൂക്ഷിച്ചുവെക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. വിശദമായ പരിശോധനക്കും ഐസ്ക്രീം വിധേയമാക്കി.താഹിറയില്‍ നിന്ന് വിവരം ചോദിച്ചറിഞ്ഞതോടെ ടൗണിലെ ബിസ്മി എന്ന കടയില്‍ നിന്നാണ് ഐസ്ക്രീം വാങ്ങിയതെന്നു മനസിലായി.അതോടെ കട പൂട്ടിച്ചു.അപ്പോഴും ഭക്ഷവിധബാധയാണെന്ന നിഗനമനമായിരുന്നു. താഹിറയെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീടുള്ള അന്വേഷണം..താഹിറയ്ക്ക് മുഹമ്മദലിയുടെ ഭാര്യയോടുള്ള വിരോധം ഇതിനകം പരസ്യമായി. അതോടെ താഹിറ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്തു എന്ന നിഗമനത്തിലേക്ക് കാര്യങ്ങള്‍ എത്തി..

അതിനിടെ താഹിറ പറഞ്ഞ മൊഴികളിലും വൈരുധ്യമുണ്ടായി. കടയില്‍ നിന്ന് നേരെ സഹോദരന്‍റെ വീട്ടിലേക്ക് വന്നുവെന്നായിരുന്നു താഹിറയുടെ മൊഴി. എന്നാല‍് വീട്ടില്‍ പോയി അരമണിക്കൂര്‍ കഴിഞ്ഞാണ് താഹിറ വീട്ടിലെത്തിയതെന്നും സിസിടിവിയില്‍ നിന്ന്  തെളിഞ്ഞു. മൊഴികളിലെ വൈരുധ്യവും സാഹചര്യത്തെളിവുകളും താഹിറക്ക് എതിരായതോടെ താഹിറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്‍റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് താഹിറ മൊഴി നല്‍കി. തെളിവെടുപ്പില്‍ ഐസിക്രീമില്‍ എലിവിഷം കലര്‍ത്തിയതും നല്‍കിയതുമെല്ലാം താഹിറ വിവരിച്ചുകൊടുത്തു..

പന്ത്രണ്ടുവയസുകാരനെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ വാര്‍ത്ത നാടിനെ ഞെട്ടിച്ചു. താഹിറക്കെതിരെ ജനരോഷം ഇരമ്പി. കുടുംബം താഹിറക്ക് എതിരായി..പക്ഷേ അപ്പോഴും ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു താഹിറയുടെ പെരുമാറ്റം. നോമ്പിന്‍റെ ദിവസമായിരുന്നതിനാലാണ് വന്‍ദുരന്തം ഒഴിവായതെന്ന് പൊലീസ് പറയുന്നു. ഇല്ലായിരുന്നെങ്കില്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാനായിരുന്നു താഹിറയുടെ ഉദ്ദേശ്യം.

ഇനിയൊരിക്കലും താഹിറയെ പുറംലോകം കാണിക്കരുത് എന്നതാണ് നാട്ടുകാരുടെ ആവശ്യം. മാനസിക രോഗിയാണെന്ന് ചിത്രീകരിച്ച് കേസില്‍ നിന്ന് ഇളവുനേടാനുളള താഹിറയുടെ ശ്രമവും പൊളിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

CRIME STORY
SHOW MORE