സ്വര്‍ണം ഒഴുകുന്ന വിമാനത്താവളങ്ങള്‍; കള്ളക്കടത്ത് സ്വര്‍ണത്തില്‍ പൊലിയുന്ന ജീവനുകള്‍

കസ്റ്റംസും പൊലീസും പിടി മുറുക്കിയെങ്കിലും ഇടതടവില്ലാതെ ഗൾഫിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു സ്വർണം എത്തിക്കൊണ്ടിരിക്കുന്നു. കരിപ്പൂരിൽ നിന്ന് മാത്രം പിടികൂടുന്നത് കിലോ കണക്കിന് സ്വർണ്ണമാണ്. ഗൾഫിലെ വിമാനത്താവളങ്ങളിൽ നിന്ന് കൃത്യമായി സ്വർണം കൊടുത്തു വിടാൻ വലിയ സംഘങ്ങളാണുള്ളത്. അത് നാട്ടിലെത്തിച്ചാൽ ലഭിക്കുന്ന കമ്മിഷനില്‍ പലരും വീണുപോകുന്നു, ആ ചതിയിൽ പെട്ടു പോകുന്നു. ഇതിനിടയിൽ ജീവൻ നഷ്ട്ടപെടുന്നവരും ഒട്ടേറെയാണ്. ജലീലും ഇർഷാദും ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ചില പേരുകള്‍ മാത്രമാണ്.