അവനെ വേണ്ടെന്ന് ആദ്യം തന്നെ പറഞ്ഞതാണ്; കൊന്നുകളഞ്ഞില്ലേ ആ കുരുന്നിനേയും

cs
SHARE

തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടിലേക്ക് എത്തിയാല്‍ കരഞ്ഞുകലങ്ങിച്ച മുഖവുമായി ഒരമ്മയെ കാണാം. ജീവിതത്തിലെ എല്ലാപ്രതീക്ഷയുമറ്റ് ജീവിക്കണോ വേണ്ടയോ എന്നുപോലും അറിയാതെ ഒാരോദിവസവും തള്ളിനീക്കുന്ന ഒരമ്മ. ഈ അമ്മയക്ക് ഒരു മകള്‍ ഉണ്ടായിരുന്നു. ദിവ്യ. രണ്ടുവയസുള്ള   ഒരു പേരക്കുട്ടിയും ഗൗരി. അവര്‍ ഇന്നില്ല. സാധാരണമരണത്തിലൂടെ അമ്മയ്ക്ക് നഷ്ടമായതല്ല. മഹീന്‍ കണ്ണ് എന്ന ക്രൂരന്‍ കൊണ്ടുപോയി കൊലപ്പെടുത്തിയാതാണ് മകളേയും പേരക്കുട്ടിയേയും. അതുകൊണ്ട് തന്നെ ആ ദുഖം കടിച്ചമര്‍ത്താന്‍ ഈ അമ്മയ്ക്ക്  കഴിയുന്നുമില്ല. 

രണ്ടുപെണ്‍മക്കളായിരുന്നു ഇവര്‍ക്ക്. ഭര്‍ത്താവില്‍ നിന്ന് ആദ്യസമയത്തുതന്നെ തിക്താനുഭവങ്ങള്‍ ഉണ്ടായതോടെ ഒറ്റക്ക് കഷ്ടപ്പെട്ടാണ് ഈ അമ്മ മക്കളെ വളര്‍ത്തിയത്. ഒാരോ ദിവസവും മൂന്നുവീട്ുകളില്‍ അധികം വീട്ടുജോലിക്ക് പോയി. മക്കളെ വീട്ടിലെ വിഷമം അറിയിച്ച് വളര്‍ത്തിയെങ്കിലും ഒരു കുറവും അവര്‍ക്ക് ഉണ്ടാകാതെ അമ്മ നോക്കിയിരുന്നു.

ഇതിനിടയിലാണ് മകളുടെ പുറകേ കൂടിയ മഹിന്‍ കണ്ണ് എന്നയാളെക്കുറിച്ച് വീട്ടുകാര്‍ അറിയുന്നത്. മുസ്ലീം ആയ മാഹീന്‍ കണ്ണ് ഹിന്ദുവേഷത്തിലെത്തിയാണ് വീട്ടുകാരോട് ദിവ്യയെ ആവശ്യപ്പെട്ട് എത്തിയത്. പക്ഷേ തുടക്കത്തിലേ മഹിന്‍റെ പെരുമാറ്റത്തിലും സ്വഭാവത്തിലും പന്തികേട് തിരിച്ചറിഞ്ഞതോടെ മകളെ വിവാഹം കഴിച്ചു നല്‍കില്ലെന്ന് വീട്ടുകാര്‍ തറപ്പിച്ചു പറഞ്ഞു. എന്നിട്ടും മഹീന്‍ കണ്ണ് പിന്‍മാറിയില്ല. മഹീന്‍കണ്ണിനോട് സ്നേഹം തുടങ്ങിയതോടെ മകളെ വീട്ടുകാര്‍ പൂട്ടിയിട്ടു. ഉപദേശിച്ചു. അങ്ങനെ പിന്നീട് വീണ്ടും ജോലിക്ക് വിട്ടു തുടങ്ങി. പക്ഷേ അവള്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് മഹീന്‍കണ്ണുമായി അടുത്തു.

ഒരിക്കലും മഹിന്‍ കണ്ണുമായി ഒരു ജീവിതം സ്വപ്നം കാണരുതെന്ന് ദിവ്യയെ ഉപദേശിച്ചിരുന്നെങ്കിലും അന്ന് അവള്‍ ആ ഉപദേശങ്ങളെല്ലാം മറന്ന് അവന്‍റെ കൂടെ ഇറങ്ങിപ്പോയി. മഹിന്‍കണ്ണ് നോക്കുമെന്നായിരുന്നു ദിവ്യയുടെ പ്രതീക്ഷ. പക്ഷേ ഒരു ദിവസം മഹീന്‍ കണ്ണ് മകളുമായി വീട്ടിലെത്തി. ഗള്‍ഫില്‍ പോകുകയാണെന്നും മകളെ വീട്ടില്‍ നിര്‍ത്തണമെന്നും പറഞ്ഞു..അപ്പോഴേക്കും അവള്‍ രണ്ടുമാസം ഗര്‍ഭിണി ആയിരുന്നു.

ഗള്‍ഫില്‍ പോയ മാഹിന്‍ കണ്ണിനെക്കുറിച്ച് പിന്നീട് കാര്യമായ വിവരങ്ങള്‍ ഇല്ലായിരുന്നു..ഇടക്കിടെ ദിവ്യയെ വിളിക്കും..അപ്പോഴേക്കും മഹീന്‍കണ്ണിന്‍റെ സ്നേഹത്തിലെ പൊള്ളത്തരമൊക്കെ ദിവ്യക്ക് മനസിലായി തുടങ്ങിയിരുന്നു. അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഹൃദയത്തിന് ഗുരുതരമായ രോഗം ബാധിച്ച മകളുടെ പ്രസവവും പരിചരണവനുമെല്ലാം ഈ  അമ്മ ഒറ്റയ്ക്ക് ഏറ്റെടുത്തു. അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു.

അങ്ങനെ കുഞ്ഞിന് രണ്ടുവയസുകഴിഞ്ഞ സമയത്ത് മാഹിന്‍ കണ്ണ് നാട്ടിലെത്തി. പക്ഷേ ദിവ്യയോട് പറഞ്ഞിരുന്നില്ല. വിവരം അറിഞ്ഞ് അന്വേഷിച്ചതോടെ മഹീന്‍ കണ്ണ് വീട്ടിലേക്ക് വന്ന് ദിവ്യയേയും കുഞ്ഞിനേയും കണ്ടു. അന്നാണ് മഹീന്‍കണ്ണിന് മറ്റൊരു ഭാര്യയും രണ്ട് മക്കളും ഉള്ളവിവരം ദിവ്യയും വീട്ടുകാരും അറിയുന്നത്. പിന്നീട് മഹീന്‍കണ്ണ് വീട്ടിലേക്ക് വരുന്നത് കുറഞ്ഞു. പക്ഷേ അമ്മ മകളേയും കുഞ്ഞിനേയും വീട്ടുജോലിയെടുത്ത് തന്നെ വളര്‍ത്തി. അങ്ങനെ അന്ന് മഹീന്‍കണ്ണ് വീട്ടിലെത്തി...മകളേയും കു‍ഞ്ഞിനേയും കൂട്ടി പോയി...എവിടേക്കോണെന്നുപോലും ആരോടും പറഞ്ഞില്ല.

രാത്രിയായിട്ടും എത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി..പക്ഷേ ഒരു വിവരവും ലഭിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിലെല്ലാം വീട്ടുകാർ അന്വേഷണം തുടര്‍ന്നു. മൂന്നാം ദിവസം പൂവൂര്‍ പൊലീസില്‍ പരാതി നല‍്കിയെങ്കിലും കാര്യമായി അന്വേഷണം നടത്തിയില്ല. അമ്മയും അഛനും മകളേയും പേരക്കുട്ടിയേയും അന്വേഷിച്ച് പോകാന്‍ വേറെ സ്ഥലമില്ലായിരുന്നു....പൂവാര്‍ പൊലീസില്‍ പരാതി നല്‍കിയിറങ്ങുമ്പോള്‍ മഹീന്‍ കണ്ണിനെ കണ്ടെത്തി നല്‍കിയെങ്കിലും അവിടേയും പൊലീസ് ഉഴപ്പി.

പിന്നീട് കാത്തിരിപ്പിന്‍റെ നാളുകളായിരുന്നു..എവിടേയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളിനീക്കി...അതിനിടെ അഛന്‍ അപകടത്തില്‍പ്പെട്ടു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം പൊലീസ് കേസ് അന്വേഷണം ഊര്‍തിമാക്കി...അമ്മയുടേയും കു‍ഞ്ഞിന്‍റേയും തിരോധാനം. അന്വേഷണം മഹീന്‍ കണ്ണിലേക്ക് തന്നെയെത്തി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ മഹീന്‍ കണ്ണ് കുറ്റം സമ്മതിച്ചു. ഭാര്യയേയും മകളേയും കടലില്‍ തള്ളിയിട്ടു കൊന്നു എന്ന്...തന്നേയും മകളേയും കൂടെ കൂട്ടാനുള്ള ദിവ്യയുടെ പിടിവാശിക്ക് മഹീന്‍ കണ്ണ് കണ്ടെത്തിയ പരിഹാരം. സഹോദരിയും അമ്മയുമെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പതിനൊന്നുവര്‍ഷം മുമ്പ് കാണാതായെ മകളുടേയും കൊച്ചുമകളുടേയുമാണെന്ന്.

പതിനൊന്ന് വര്‍ഷം നീണ്ട ഈ അമ്മയുടെ  അന്വേഷണം അവിടെ അവസാനിച്ചു. പരാതിയില്‍ പൂവാര‍് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഈ കാത്തിരിപ്പിന് നേരത്തെ അറുതിയുണ്ടാകുമായിരുന്നു. പതിനൊന്ന് വര്‍ഷം നിയമത്തേയും ബന്ധുക്കളേയും വെല്ലുവിളിച്ച് ആ കുറ്റവാളി സമൂഹത്തില്‍ ജീവിക്കില്ലായിരുന്നു. പുതിയ അന്വേഷണം സംഘത്തിന്‍റെ ഒാരോ നീക്കങ്ങളും പൊളിക്കാന്‍ മഹിന്‍ കണ്ണ് ശ്രമിച്ചെങ്കിലും പഴുതടച്ചുളള ചോദ്യം ചെയ്യലില്‍ മഹീന‍് കണ്ണിന് മറ്റ് വഴികള്‍ ഇല്ലായിരുന്നു.

ഭാര്യ റുഖിയുടെ ആവശ്യപ്രകാരമായിരുന്നു കൊലപാതകമെന്നും മഹീന്‍ കണ്ണ് സമ്മതിച്ചു. പക്ഷേ കൊച്ചുമോള്‍ മരിച്ചുഎന്ന് ഇനിയും ഈ അമ്മ വിശ്വസിച്ചിട്ടില്ല.... രണ്ടുതവണയും  തന്‍റെ വിലക്ക് മറികടന്ന് മകള്‍ മഹീന്‍കണ്ണിന്‍റെ കൂടെ പോയത് മരണത്തിലേക്കായിരുന്നുവെന്ന് ഈ അമ്മ തിരിച്ചറിയാന്‍ വൈകി.... ഹൃദ്രോഗിയായ ഈ അമ്മയും  ഇനിയുള്ള  കാത്തിരിപ്പ് അവന്‍റെ ശിക്ഷയ്ക്ക ്വേണ്ടി മാത്രമാണ്.

CRIME STORY
SHOW MORE