സജീവനെ കൊന്ന പോലീസുകാർ വിലസുമ്പോൾ ഈ അമ്മയ്ക്ക് നീതി വേണ്ടേ?

sajeevan-murder-case
SHARE

മകന്റെ ചേതനയറ്റ ശരീരം വെള്ളത്തുണിയിൽ പൊതിഞ്ഞു വീട്ടുമുറ്റത്ത് എത്തിക്കുമ്പോഴാണ് പൊന്നുമോൻ മരിച്ച കാര്യം അമ്മ അറിയുന്നത്.  സാധാരണ മരണം എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ പോലീസ് സ്റ്റേഷനിലെ മർദ്ദനമാണ് സജീവന്റെ ജീവൻ എടുത്തതെന്ന് തിരിച്ചറിഞ്ഞതോടെ സജീവന്റെ സുഹൃത്തുക്കൾ പ്രതിഷേധം തുടങ്ങി. പോലീസ് മർദ്ദനത്തിലാണ് സജീവൻ മരിച്ചതെന്ന് തെളിഞ്ഞതോടെ പോലീസുകാർക്കെതിരെ നടപടി തുടങ്ങി. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പക്ഷെ ഒന്നും നടന്നില്ല. നരഹത്യക്ക് മാത്രം കേസെടുത്തു. സജീവന്റെ മരണത്തിന് ഉത്തരവാദികളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വന്നു ശിക്ഷിക്കണം എന്നാവശ്യപ്പെട്ടു സജീവന്റെ സുഹൃത്തുക്കൾ പ്രതിഷേധത്തിൽ ആണ്. എന്താണ് സജീവന് സംഭവിച്ചത്?

CRIME STORY
SHOW MORE