നാട്ടുകാരുടെ പ്രിയപ്പെട്ട ബാലേട്ടന്‍റെ ദുരൂഹമരണം; കടലുണ്ടിയിൽ സംഭവിച്ചതെന്ത്?

crime-story
SHARE

ഓരോവര്‍ഷവും ട്രെയിന്‍ ദുരന്തത്തിന്‍റെ ഓർമപ്പെടുത്തലിന്റെ നടുവിലാണ് കടലുണ്ടി ഗ്രാമം. പക്ഷേ കുറച്ചുമാസങ്ങളായി ഈ നാട്ടുകാരെ അലട്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. പ്രിയങ്കരനായ ബാലകൃഷ്ണന്‍റെ നാട്ടുകാരുടെ പ്രിയപ്പെട്ട ബാലേട്ടന്‍റെ ദുരൂഹമരണം. ബാലകൃഷ്ണനോട് ആര്‍ക്കും ശത്രുത ഉള്ളതായി ആരും വിശ്വസിക്കുന്നില്ല, പക്ഷേ ബാലകൃഷ്ണന്‍റെ മരണത്തിന് പിന്നിലുള്ളവര്‍ ഇപ്പോഴും ഇരുട്ടത്ത് തുടരുന്നതാണ് നാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. ബാലകൃഷ്ണന്‍റെ മരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങളും നടന്നു.അപ്പോഴും നാട്ടുകാരും ബന്ധുക്കളും സംശയിക്കുന്നവരെ ചോദ്യം ചെയ്യാതിരിക്കുന്നത് ദുരൂഹത വര്‍ധിപ്പിച്ചു. ബാലകൃഷ്ണൻ മരിച്ചിട്ട് ഒരു വര്‍ഷം ആകാറാകുമ്പോഴും ദുരൂഹത മാറുന്നില്ല. എന്താണ് ബാലകൃഷ്ണന് സംഭവിച്ചത്?

CRIME STORY
SHOW MORE