സൗഹൃദം ഉലഞ്ഞു; കൂട്ടുകാരനെ കുത്തി സ്വയം കഴുത്തറുത്തു; കലൂരിൽ സംഭവിച്ചത്

crime-story
SHARE

നെഞ്ചോട് ചേര്‍ത്ത് വെച്ച് പുന്നാരിച്ച് വളര്‍ത്തിയ ഒരു മകന്‍. ക്രിസ്റ്റഫര്‍ ക്രൂസ്. 23 വയസ്. ചെറുപ്പം മുതല്‍ വീട്ടുകാരുടേയും ബന്ധുക്കളുടേയും അധ്യാപകരുടേയുമൊക്കെ അരുമയായി വളര്‍ന്നു. അച്ചടക്കത്തോടെ. ബിരുദ പഠനത്തിന് ശേഷം ചെറിയൊരു ജോലി. അപ്പോഴും സുഹൃത്തുക്കളായിരുന്നു ക്രിസ്റ്റഫറിന് ഹരം. മറ്റ് കൂട്ടുകെട്ടുകളിലൊന്നും ക്രിസ്റ്റഫര്‍ വീണില്ല. .ലഹരിയുടേയോ വഴിവിട്ട ബന്ധങ്ങളോ ക്രിസ്റ്റഫറിനെ പിടികൂടാതെ ഇവര്‍ സൂക്ഷിച്ചിരുന്നു. അവന്‍റെ സന്തോഷം അതായിരുന്നു ഇവരുടേയും സന്തോഷം. അങ്ങനെ അവന്‍ കലൂരിലെ കമ്പനിയില്‍ ജോലിക്ക് പോയി തുടങ്ങി. അഞ്ചുമാസമായി. സച്ചിനുമായി സൗഹൃദം. പക്ഷേ അടുത്ത ദിവസങ്ങളില്‍ സച്ചിനുമായുള്ള സൗഹൃതത്തില്‍ ഉലച്ചില്‍ തട്ടി...അതിന്‍റെ മാനസീക സമ്മര്‍ദത്തിലായിരുന്നു ക്രിസ്റ്റഫര്‍ ..അന്ന് തിങ്കളാഴ്ച സച്ചിനെ കാണണമെന്് ഉറപ്പിച്ചായിരുന്നു ക്രിസ്റ്റഫര്‍ പോയത്....ജോലിക്ക് ശേഷം നേരത്തെ ഇറങ്ങി...സച്ചിനെ വിളിച്ചു...അങ്ങനെ ആലുവ സ്വദേശിയായ സച്ചിനും കലൂരിലെത്തി. പിന്നീട് സംഭവിച്ചത്..?

CRIME STORY
SHOW MORE