കണ്ണീരായി സുചിത്രയും ശാരിയും; മരണത്തിന് കാരണക്കാർ ആര്?; ‌പീഡനങ്ങൾ തുടർക്കഥയാകുമ്പോൾ

വിസ്മയുടെ മരണത്തോടെ സ്ത്രീധനപീഡനത്തിന്‍റെ ഒട്ടേറെകഥകളാണ് പുറത്തുവന്നത്. പരാതി പറയാതെ മടിച്ചുനിന്നവര്‍ , പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകാത്തവര്‍ ,അങ്ങനെ ആ പട്ടിക ഇപ്പോഴും തുടരുകയാണ്....എല്ലാവരും ചോദിക്കുന്ന ഒരുചോദ്യമാണ്...എന്തൊക്കെ സംഭവിച്ചാലും നീ എന്തിന് ജീവനൊടുക്കി മോളേ എന്ന്....നിനക്ക് പീഡന വിവരം പുറത്തുപറഞ്ഞുകൂടായിരുന്നോ എന്ന്...പറഞ്ഞ കേസുകളിലെ  തുടര്‍നടപടികള്‍ അതിനേക്കാള്‍ ഭീകരമാണ്...ഈ കോലാഹലങ്ങളൊക്കെ നടക്കുന്നതിനിടയില്‍ തന്നെ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെതുടര്‍ന്ന് ഒരു പെണ്‍കുട്ടി ജീവനൊടുക്കുന്നു...ആലപ്പുഴ വള്ളികുന്നത്ത്  പത്തൊമ്പത് വയസുമാത്രമുളള സുചിത്രയെ ഭര്‍ത്ൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വിവാഹം കഴിഞ്ഞ് മൂന്നുമാസം പൂര്‍ത്തിയാകുന്ന ദിവസമാണ്...

കൗമാരത്തിന്‍റെ കളിചിരികള്‍ മാറിയിരുന്നില്ല  ഈ പെണ്‍കുട്ടിക്ക്..അമ്മയുടേയും അഛന്‍റേും സ്നേഹക്കുട്ടി...പത്തൊമ്പത് വയസില്‍ തന്നെ സുചിത്രയെ ഒരാള്‍ ഇഷ്ടപ്പെട്ടു...വിഷ്ണു..

സൈനികനായ വിഷ്ണുവിന് സുചിത്രയുടെ സ്വഭാവം വളരെ ഇഷ്ടമായി...വിഷ്ണുവിന്‍റെ പ്രതീക്ഷയിലുളള അടക്കവും ഒതുക്കുവുമുള്ള പെണ്‍കുട്ടി....അധികംസംസാരിക്കാത്ത പ്രകൃതക്കാരിയായ സുചിത്രയെക്കുറിച്ച് എല്ലാവിവരങ്ങളും അമ്മ വിഷ്ണുവിനോടും വീട്ടുകാരോടും സംസാരിച്ചിരുന്നു...

അങ്ങനെ വിഷ്ണു സുചിത്രയുടെ കഴുത്തില്‍ താലികെട്ടി....സേനയില്‍ നിന്നുള്ള  ലീവ് അവസാനിച്ചതോടെ  വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ വിഷ്ണു  ക്യാമ്പിലേക്ക് മടങ്ങി....പിന്നീട് വിഷ്ണുവിന്‍റെ വീട്ടിലായിരുന്നു സുചിത്ര....വിഷ്ണുവിന്‍റെ അമ്മയുടെ ചിലപീഡനങ്ങള്‍ സുചിത്ര തന്നെ അമ്മയെ വിളിച്ചറിയിച്ചിരുന്നു...ഭര്‍ത്താവിന്‍റെ വീട്ടില്‍ ജീവനൊടുക്കുന്ന യുവതികളുടെ അനുദിനമുണ്ടാകുന്ന വാര്‍ത്തകള്‍ ഈ അമ്മയെ അലോസരപ്പെടുത്തി...

പക്ഷേ ആ ദിവസം രാത്രി ഈ അമ്മ അറിയുന്നത്  പ്രിയപ്പെട്ട മകള്‍ ആശുപത്രിയിലാണെന്നാണ് ....