കൊലപാതകകേസുകളില‍് പ്രതികളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ സത്യം തെളിയുകയാണ് പതിവ്..പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവുകളും മൊഴികളും കൂടി ശേഖരിക്കുന്നതോടെ കുറ്റപത്രവും തയാറാകും..പക്ഷേ പ്രതിയെ പിടികൂടിയിട്ടും അന്വേഷണസംഘത്തെ വട്ടംകറക്കുന്ന ഒരു കൊലപാതകമാണ് പരിപ്പള്ളി പൊലീസിന്‍റെ മുന്നിലുള്ളത്..കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കൊലപ്പെട്ടുത്തിയ അമ്മ രേഷ്മയാണ് അദൃശ്യനായി നില്‍ക്കുന്ന കാമുകന്‍റെ പേരില്‍ ദുരൂഹത സൃഷ്ടിക്കുന്നത്...നവജാതശിശുവിന്‍റെ കൊലയും ഇതിനെ തുടര്‍ന്ന് രണ്ട് ബന്ധുക്കളുടെ മരണത്തിലേക്കും നയിച്ച രേഷ്മയുടെ കൊടുംചെയ്തികളുടെ കഥയാണ് ഇന്ന് ക്രൈം സ്റ്റോറിയില്‍ ...
കല്ലുവാതിക്കല്‍ ഊഴായ്ക്കോട് പ്രദേശം...പുലര്‍ച്ചെ തന്നെ റോഡില്‍ പ്രഭാതസവാരിക്കാര്‍ ഉണ്ടാകും....ജനുവരി അഞ്ച് ..അന്നും പതിവുപോലെ ശാന്തമായിരുന്നു റോഡ്..ചിലവാഹനങ്ങളൊക്കെ ഒാടുന്നുണ്ട്...പ്രഭാതസവാരിക്കിറങ്ങിയവരും റോഡരിക് ചേര്‍ന്ന് നടക്കുന്നു. റോഡരികിലെ കരിയിലക്കിടയില്‍ നിന്ന് ഒരു കുഞ്ഞിന്‍റെ കരച്ചില‍് കേട്ടാണ് നടക്കാനെത്തിയവര്‍ അങ്ങോട്ട് ശ്രദ്ധിച്ചത്...കരിയിലക്കിടയില്‍ ഒരു ടര്‍ക്കിയില്‍ പൊതിഞ്ഞ് വിശന്ന് കരയുന്ന ഒരു കുഞ്ഞ്....കരിയിലകള്‍ മുഖത്തും ശരീരത്തിലുമൊക്കെ ചിതറിക്കിടക്കുന്നു...കരഞ്ഞ് തളര്‍ന്ന നിലയിലായിരുന്നു കുഞ്ഞപ്പോള്‍ ....സമീപവാസിയായ സുദര്‍ശനന്‍ പിള്ളയും മറ്റുള്ളവരും ചേര്‍ന്ന് ഉടന്‍ പാരിപ്പള്ളി പൊലീസിനെ വിവരമറിയിച്ചു..ഉടന്‍ കൊല്ലത്തെ ആശുപത്രിയിലേക്ക് കുഞ്ഞുമായി പാഞ്ഞു..ആശുപത്രിയില‍് തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍ ..അടുത്ത ദിവസം തന്നെ വിദഗ്ദ ചികില്‍സക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി...പക്ഷേ എല്ലാശ്രമങ്ങളും വൃഥാവിലാക്കി കുഞ്ഞ് മരണത്തിന് കീഴടങ്ങി...കാണാം ക്രൈം സ്റ്റോറി..