ഒട്ടേറെ തിരോധാനങ്ങള്‍ക്ക് നാം സാക്ഷിയായിട്ടുണ്ട്. ചിലത് പിന്നീട് തെളിഞ്ഞ് സത്യം പുറത്തുവന്നിട്ടുമുണ്ട്. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ക്കും ശേഷം ആസൂത്രിതമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞിട്ടുമുള്ള ചരിത്രമുണ്ട്..പക്ഷേ കേരളം ഒന്നടങ്കം ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ തിരോധാനം ഇപ്പോഴും ഉത്തരംകിട്ടാതെ നില്‍ക്കുന്നു. ജസ്ന. അതേ ആ പെണ്‍കുട്ടിയെ കാണാതായി മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടും കേരളം ഇപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു ജെസ്നേ നീ എവിടെ.. ?
കേരളത്തില്‍ ഇനി ജസ്നക്കുവേണ്ടി അന്വേഷിക്കാന്‍ ഇടമില്ല എന്നാണ് പൊലീസ് വിശദീകരണം. അങ്ങനയെങ്കില്‍ ജസ്ന കൊല്ലപ്പെട്ടിരിക്കാം. അപ്പോള്‍ ആര്. എന്തിനുവേണ്ടി .ജസ്ന കൊല്ലപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് നിര്‍മാണത്തിലിരിക്കുന്ന വീടുപോലും മണ്ണ് മാറ്റി പരിശോധിച്ചത്. ഇടുക്കി മലനിരകളിലും മൃതദേഹ അവശിഷ്ടങ്ങള്‍ക്കുവേണ്ടി പരിശോധന നടത്തി. ഇനി സിബിഐ എങ്ങനെയാണ് ജസ്ന തിരോധാനക്കേസ് അന്വേഷിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്രൈം സ്റ്റോറി വിഡിയോ കാണാം.