ഭര്‍തൃവീട്ടില്‍ നടക്കുന്ന മരണങ്ങള്‍ പലപ്പോഴും ദുരൂഹത സൃഷ്ടിക്കുന്നതാണ്. പിന്നീട് ആ ദുരൂഹമരണങ്ങള്‍ കൊലപാതകങ്ങള്‍ വരെ ആയിത്തീരുന്നു. ഭര്‍തൃപീഡനത്തില്‍ ഒരു സ്ത്രീ നരകിച്ച് ഒടുവില്‍ ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോഴാണ് ആ ക്രൂരത പുറംലോകം അറിയുക..അപ്പോള്‍ നാം പറയും ആ കുട്ടിക്ക് ഈ കാര്യങ്ങള്‍ നേരത്തെ പുറത്തുപറഞ്ഞാല്‍ പോരായിരുന്നോ എന്ന്..എങ്കില്‍ ഇപ്പോഴും ജീവനോടെ ഇരിക്കാമായിരുന്നില്ലേ എന്നും...പെണ്‍കുട്ടികള്‍ സഹിക്കേണ്ടവരല്ല എന്ന് സമൂഹവും അധികൃതരും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു....അങ്ങനെങ്കില്‍ പരാതിപറഞ്ഞ ഉണ്ണി പി രാജന്‍ പി ദേവിന്‍റെ ഭാര്യ പ്രിയങ്കക്ക് എന്തുപറ്റി എന്ന് നാം ആവര്‍ത്തിച്ച് ചോദിക്കണം..ഒരു തവണയല്ല പലദിവസങ്ങളില്‍ കൊടിയപീഡനം ഏറ്റുവാങ്ങിയിട്ടും ആ പെണ്‍കുട്ടി പൊലീസില്‍ വിളിച്ചറിയിച്ചിട്ടും ഒന്നും സംഭവിച്ചില്ല...ഒടുവില്‍ നിയമലംഘകര്‍ അകത്താകാന്‍ ആ പെണ്‍കുട്ടിക്ക് ജീവന്‍ കളഞ്ഞ് തെളിയിക്കേണ്ടി വന്നു താന്‍ വേട്ടയാടപ്പെട്ടിരുന്നുവെന്ന്...
ആ കരച്ചില്‍ കേട്ട് പ്രിയങ്കയെ വീട്ടില്‍ തിരിച്ച് കയറ്റിയിരുന്നെങ്കില്‍ ആ പെണ്‍കുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു...ആരെങ്കിലും സഹായിക്കാന്‍ എത്തിയിരുന്നെങ്കില്‍ പോലും...പ്രിയങ്കയുടെ മരണത്തോടെയാണ് എത്രക്രൂരമായിരുന്നു ഭര്‍ത്താവിന്‍റെ വീട്ടില്‍ ആ യുവതി ഏല്‍ക്കേണ്ടി വന്ന പീഡനം എന്ന് പുറംലോകം അറിഞ്ഞത്...എന്തുവിലകൊടുത്തും തന്നെ പീഡിപ്പിച്ച ഭര്‍ത്താവിനേയും അമ്മയേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രിയങ്ക ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ആരും അറിഞ്ഞില്ല..അതിന് അവള്‍ തന്‍റെ ജീവന്‍ നഷ്ടപ്പെടുത്താന്‍ പോകുകയായിരുന്നെന്ന്...
സാധാരണ ഒരു ആത്മഹത്യപ്രേരണക്കേസ് മാത്രമല്ല പ്രിയങ്കയുടേത്...വെറുംവാക്കുകൊണ്ട് നോവിച്ചല്ല പ്രിയങ്കയെ മരണത്തിലേക്ക് തള്ളിവിട്ടത്. ക്രൂരമായ പീഡനം നടന്നു..കൊടിയമര്‍ദനം...ഉണ്ണി പി .രാജന്‍ പി ദേവിനും അമ്മയ്ക്കും എതിരെ ചേര്‍ത്തിരിക്കുന്ന വകുപ്പുകള്‍ ശക്തമാണ്....കടുത്ത ശിക്ഷ വാങ്ങി നല്‍കാന്‍ കഴിയുന്ന തെളിവുകള്‍. എല്ലാവഴികളും അടഞ്ഞതോടെയാണ് പ്രിയങ്ക ഒടുവില്‍ മരണത്തിന്‍റെ വഴി തിരഞ്ഞെടുത്തത്...അതായിരുന്നില്ല ശരി...പക്ഷേ ഭര്‍ത്താവിന്‍റെ കുടുംബത്തിന്‍റെ സ്വാധീനത്തിന് മുന്നില്‍ തന്‍റെ ചെറുത്തുനില്‍പ്പും പരാതികളും ഫലം കാണില്ലെന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു...മറ്റ് വഴികള്‍ക്ക് കാക്കാതെ എല്ലാതെളിവുകളും തയാറാക്കി വെച്ച് അവള്‍ മരണത്തിലേക്ക് നടന്നു....ഇനി അവര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുക എന്നത് മാത്രമാണ് അമ്മയുടെ മുന്നിലുള്ള ഏകആഗ്രഹവും...
ഇതരമതസ്ഥരായിരുന്നു പ്രിയങ്കയും ഉണ്ണി പി രാജന്‍പി ദേവും ...കൊച്ചിയില്‍ വെച്ച് ഇരുവരും പരിചയത്തിലായി..പിന്നീട് വിവാഹിതരാകാന്‍ തീരുമാനിച്ചു..ഉണ്ണി പി രാജന്‍ ദേവിന്‍റെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി....വീട്ടുകാരെ വിളിച്ച് പെണ്‍കുട്ടിയോട് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. എങ്ങനെ ആണെങ്കിലും ദുരൂഹമരണമായി കണക്കാക്കി അന്വേഷിക്കണമെന്നാണ്
രാജൻ പി. ദേവിൻ്റെ മകനും നടനുമായ ഉണ്ണി രാജിൻ്റെ ഭാര്യയുടെ ആത്മഹത്യയിൽ കൂടുതൽ ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. പ്രീയങ്കയെ ഗുരുതരമായി മർദിച്ച ശേഷം ഒരു രാത്രി മുഴുവൻ മുറ്റത്ത് നിർത്തി. സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ശേഷം ഭർതൃവീട്ടിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ജീവനൊടുക്കാൻ കാരണമെന്നും അമ്മ ജയ പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുൻപ് വന്ന ഫോൺ വിളി കേന്ദ്രീകരിച്ച് പൊലീസും അന്വേഷണം തുടങ്ങി.