15 വർഷം; 7 മരണങ്ങൾ; പിന്നിൽ കാര്യസ്ഥനോ..? ചുരുളഴിയിക്കാൻ പൊലീസ്

കൂടത്തായി കൂട്ടക്കൊലയിലൂടെ അതിബുദ്ധിമതിയായ ഒരുസ്ത്രീകുറ്റവാളിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ രാജ്യം മുഴുവന്‍ അറിഞ്ഞു.....തെളിവുകള്‍ എത്രനശിപ്പിച്ചാലും   പതിറ്റാണ്ടുകള്‍ക്ക് ശേഷവും കുറ്റവാളിയിലേക്ക് അന്വേഷമസംഘം  എത്തുമെന്ന് കൂടത്തായി തെളിയിച്ചു....വീടിനുള്ളിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് ഒാരോരുത്തരെയാണ് ജോളി വകവരുത്തിയതെങ്കില്‍ വീടിനുപുറത്തുനിന്ന് സമാനമായ ഒരു കൂട്ടക്കൊല  നടപ്പിലാക്കിയ ഒരു കാര്യസ്ഥന്‍..തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴുദുരൂഹമരണങ്ങള്‍...അതും പതിനഞ്ച് വര്‍ഷത്തിനിടെ...അമ്പത് കോടിരൂപയുടെ മൂല്യമുള്ള സ്വത്ത് തട്ടിയെടുക്കാന്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നടത്തിയ ആസൂത്രിതകൊലപാതകങ്ങള്‍...പൊലീസ് ഒരറ്റത്തുനിന്ന് തുടങ്ങിക്കഴിഞ്ഞു കൊലപാതകപരമ്പരയുടെ ചുരുളഴിയിക്കാന്‍. 

മരണത്തില്‍ ദുരൂഹത ആരോപിക്കാന്‍ എളുപ്പമാണ്..പക്ഷേ അത് വേര്‍തിരിച്ചെടക്കാന്‍ അന്വേഷണഉദ്യോഗസ്ഥര്‍ കഠിനധ്വാനം ചെയ്യേണ്ടിവരും..മുന്നിലെത്തുന്ന ഒരോമൊഴികളിലേയും  തെളിവുകളേയും സംശയത്തോടെ സമീപിക്കേണ്ടിവരും....ഇപ്പോഴും ഉത്തരംകിട്ടാതെ ദുരൂഹത അവശേഷിപ്പിക്കുന്ന ഒരു കൊലപാതകമുണ്ട് കൊല്ലത്ത്...ഏരൂരിലെ ഒമ്പതുവയസുകാരന്‍ വിജീഷ് ബാബുവിനെ വാഴക്കയ്യില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു..മകനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇപ്പോഴും ഈ കുടുംബം. കാണാം ക്രൈം സ്റ്റോറി.