crime-story

പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയ പിതാവ് സനുമോഹന്‍..കഴിഞ്ഞ കുറേനാളുകളായി മലയാളിക്ക് ഉത്തരംകിട്ടാത്ത ചോദ്യങ്ങളായിരുന്നു വൈഗകൊലക്കേസ് ഉയര്‍ത്തിയത്..എന്തിന് ഒരു പിതാവ് മകളെ കൊലപ്പെടുത്തണം...അതിന് തക്കതായ കാരണങ്ങള്‍ കാരണം എന്താണ്....ആലപ്പുഴയിലെ വീട്ടില്‍ നിന്ന് മകളെ കൂട്ടിക്കൊണ്ട് വന്ന ശേഷമായിരുന്നു കൊലപ്പെടുത്തിയത്..അതിന്‍റെ സാഹചര്യങ്ങളായിരുന്നു സംശയത്തിന് ബലം നല്‍കിയത്. അമ്മയെ ഒഴിവാക്കി എന്തിന് സനുമോഹന്‍ മകളെ മാത്രം കൊച്ചിയിലെ ഫ്ലാറ്റിലേക്ക് കൊണ്ട് വന്നു...അതിന് ബന്ധുക്കളോട് പറഞ്ഞ് നുണക്കഥകള്‍ എന്തൊക്കെയായിരുന്നു...എല്ലാവരേയും ഒഴിവാക്കി വൈഗയെ മാത്രം കൂട്ടി സനുമോഹന്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചു..ആ പാവം പെണ്‍കുട്ടിയും വരാനിരിക്കുന്നതൊന്നും അറിഞ്ഞില്ല...

കൊച്ചിയിലെ ഫ്ലാറ്റിലെത്തുമ്പോഴും വൈഗക്കറിയില്ലായിരുന്നു ജീവന്‍ അവസാനിക്കാന്‍ പോകുകയായിരുന്നെന്ന് ....സ്നേഹത്തോടെ തന്നെ പിതാവ് പെരുമാറി...ഒടുവില്‍ കൊല്ലുകയാണെന്ന് അറിയിച്ച് വൈഗയെ കൊലപ്പെടുത്തി....എല്ലാത്തിനും സാക്ഷി സനുമോഹന്‍ മാത്രം.... ഫ്ലാറ്റില‍് വെച്ച് മകളെ കൊലപ്പെടുത്താനായിരുന്നു സനുമോഹന്‍റെ പദ്ധതി..പക്ഷേ വൈഗ മരിച്ചില്ല...മകള്‍ മരിച്ചെന്നും കണക്കാക്കി സനുമോഹന്‍ വൈഗയെ കാറില്‍ മുട്ടാര്‍ പുഴയിലെത്തിച്ചു...ആരും കാണാതെ പുഴയിലെറിഞ്ഞു....തെളിവുകളെല്ലാം നശിപ്പിച്ചു... പിന്നീട് കോയമ്പത്തൂരിലേക്ക് ...സിസിടിവിയില്‍ കുടുങ്ങിയെങ്കിലും സനുമോഹനെ പിന്നിട് കണ്ടെത്താന്‍ കഴിഞ്ഞില്ല...ഒാരോ സ്ഥലങ്ങള്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞു സനുമോഹന്‍....പണം കൊണ്ട് ജീവിതം ആസ്വദിച്ചു...ഇവിടെ മകളുടെ ജീവനറ്റ ശരീരം പുഴയിൽ പൊങ്ങുമ്പോഴും അതൊക്കെ വാര്‍ത്തയിലൂടെ അറിഞ്ഞ്  പിടിക്കപ്പെടില്ലെന്ന ഉറപ്പില്‍ തമിഴ്നാട്, കര്‍ണാടക, ഗോവ  എന്നീ സംസ്ഥാനങ്ങളില‍് മാറി മാറി സനുമോഹന്‍ താമസിച്ചു...

വൈഗയെ കൊലപ്പെടുത്തിയതിന്‍റെ കാരണങ്ങള്‍ പൊലീസിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..മറ്റാര്‍ക്കെങ്കിലും ആ കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു...ഭാര്യയെ ചോദ്യം ചെയ്തു...സനുമോഹന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു.... സനുമോഹന്‍റെ തെളിവെടുപ്പിനിടെ പൊലീസ് എല്ലാം ചോദിച്ചറിഞ്ഞു...എങ്ങനെ വൈഗയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പുഴയില്‍ ഒഴുക്കിയെന്നും...മകളെ കൊലപ്പെടുത്തിയ യാതൊരു കൂസലും ഇല്ലാതെ സനുമോഹന്‍ എല്ലാം പൊലീസിനോട് വെളിപ്പെടുത്തി.. മുംബൈയിലെ സാമ്പത്തിക തട്ടിപ്പുകേസില്‍ മുംബൈ പൊലീസ് സനുമോഹനെ  അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുത്തു...ആ കേസിലും അന്വേഷണം മുന്നോട്ട് പോകുന്നു..വൈഗ കൊലക്കേസില്‍ എല്ലാദുരൂഹതകളും അവസാനിപ്പിച്ചാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്..ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തി സനുമോഹന് കടുത്ത ശിക്ഷ നല്‍കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ.

................

പ്രിയങ്ക...തിരുവനന്തപുരത്തു നിന്ന് അധ്യാപനജീവിതം സ്വപ്നം കണ്ട് കൊച്ചിയിലേക്ക് എത്തപ്പെട്ട ഒരു പെണ്‍കുട്ടി...ഒരു സ്വകാര്യസ്കൂളില്‍ ലഭിച്ച ജോലിയില്‍ ജിവിതം മുന്നോട്ടുപോകുന്നതിനിടെ ഉണ്ണി പി രാജനെ ജീവിതത്തിലേക്ക് തിരഞ്ഞെടുത്തു...അന്തരിച്ച നടന്‍ രാജന്‍ പി ദേവി‍ന്‍റെ മകന്‍...ഏതാനും സിനിമകളില്‍ മുഖംകാണിച്ച ചെറുപ്പക്കാരനില്‍ ഇഷ്ടനം തോന്നിയത് സ്വഭാവികം...അങ്ങനെ ഒന്നരവര്‍ഷം മുമ്പ് ഉണ്ണി പ്രിയങ്കയെ വിവാഹം ചെയ്തു...

അങ്കമാലിയിലെ വീട്ടില്‍ നിന്ന് പതിയെ പ്രിയങ്കയ്ക്ക് ദുരനുഭവങ്ങള്‍ നേരിട്ടുതുടങ്ങി.....സാമ്പത്തികം ചോദിച്ചായിരുന്നു പീഡനം... പലപ്പോഴും വീട്ടുകാരോട് പ്രിയങ്ക വിഷമങ്ങളൊക്കെ പറഞ്ഞു...പത്താംതിയതി സഹോദരനെ വിളിച്ചു....

പൊലീസില്‍ പരാതി പറഞ്ഞിട്ടും പരിഹാരമായില്ല....ഒടുവില്‍ സഹോദരനെത്തി പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുപോയി ...പിന്നീട് അറിഞ്ഞത് ഭര്‍തൃവീട്ടിലെ ക്രൂരപീഡനത്തിന്‍റെ വെളിപ്പെടുത്തലുകള്‍ ...വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു..പ്രിയങ്കയെ ക്രൂരമായി ഉണ്ണിയും കുടുംബവും പീഡിപ്പിച്ചിരുന്നതായി പൊലീസിന് സൂചനകള്‍ ലഭിച്ചുകഴിഞ്ഞു..കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥരെ കേസ് അന്വേഷണത്തിന് നിയോഗിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം...പൊലീസില്‍ പരാതിപറഞ്ഞതിന്‍റെ പേരിൽ ഒരു രാത്രി മുഴുവന്‍ ആപെണ്‍കുട്ടി വീട്ടുമുറ്റത്ത് നിര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെട്ടേ തീരൂ...