ചിന്നമ്മയുടെ കൊല; ദുരൂഹമായി മൊഴികളിലെ അവിശ്വസനീയത; കൊലയാളി ഭർത്താവോ..?

crime-newww
SHARE

തിരഞ്ഞെടുപ്പിന്‍റെ കൊട്ടിഘോഷങ്ങള്‍ കഴിഞ്ഞു...കോവീഡ് വീണ്ടും പിടിമുറുക്കി...ഇതിനിടയില്‍ മറന്നുപോയ ചിലകൊലപാതകങ്ങളുണ്ട്...തിരക്കിന്‍റ പേരിലോ അല്ലെങ്കില്‍ മനപൂര്‍വമോ പൊലീസ് വൈകിപ്പിച്ച് അന്വേഷണങ്ങള്‍. അതിലൊന്നാണ് കട്ടപ്പനയിലെ ചിന്നമ്മയുടെ കൊലപാതകം...കവര്‍ച്ചാശ്രത്തിനിടെ ചിന്നമ്മ കൊല്ലപ്പെട്ടു എന്ന നിഗമനത്തിനപ്പുറത്തേക്ക് ഒരുപടിപോലും മുന്നോട്ടുപോകാന്‍  പൊലീസിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇവിടെ ആരോപണവിധേയന്‍ വീട്ടുകാരന്‍ തന്നെ ആകുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്...

കോവിഡ് പിടിമുറുക്കിയതോടെ പൊലീസിന് കടുത്തപണിയായി..കോവിഡുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പുറകെ പായുമ്പോള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര‍് ചെയ്ിരിക്കുന്ന കേസുകള്‍ പലതും മറന്നമട്ടാണ് പൊലീസ്.പ്രത്യേകിച്ച് കൊലപാതകകേസുകള്‍ .ഇതിന്‍റെ ചുവടുപിടിച്ച് വലിയകവര്‍ച്ചകളും കൊലപാതകങ്ങളും സമൂഹത്തില്‍ നടമാടുന്നു...അപ്പോഴും ഇടുക്കിയുടെ മലയോരത്ത്  തുമ്പില്ലാതെ ഒരു കേസ് അവശേഷിക്കുന്നുണ്ട്..തിരക്കുകളില്‍പ്പെട്ട് അന്വേഷണം മുന്നോട്ട് പോകാതെ... കട്ടപ്പന കൊച്ചുതോവാള കൊച്ചുപുരക്കല്‍താഴത്ത്  ജോര്‍ജിന്‍റെ ഭാര്യ ചിന്നമ്മയുടെ മരണം. ചിന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന ഭര്‍ത്താവ് ജോര്‍ജിന്റെ മൊഴിയാണ് കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. കാണാം ക്രൈംസ്റ്റോറി. 

CRIME STORY
SHOW MORE
Loading...
Loading...