വിങ്ങലായി മൻസൂറും അഭിമന്യുവും; ഇവരെ കൊല്ലാൻ എന്തായിരുന്നു കാരണം?

crime-story
SHARE

തിരഞ്ഞെടുപ്പിന് ശേഷം അക്രമം...ഇത്തവണയും കണ്ണൂരില്‍ ആ പതിവ് തുടര്‍ന്നു...കൊലപാതകത്തിന്‍റെ രാഷ്ട്രീയം തല്‍ക്കാലം മാറ്റിനിര്‍ത്താം..ഇരകളെക്കുറിച്ച് പറയാം..യുവത്വത്തിന്‍റെ പ്രസരിപ്പില്‍ ജീവിക്കുമ്പോള്‍ മരണം വിധിക്കപ്പെട്ട മന്‍സൂറിനെക്കുറിച്ചും  പതിനഞ്ചുകാരന്‍ അഭിമന്യുവിനെക്കുറിച്ചും...ഇവരെ കൊലപ്പെടുത്താന്‍തക്ക എന്തുകാരണമാണ്  എതിരാളികള്‍ക്ക് ഉണ്ടായിരുന്നത്. അഭിപ്രായവ്യതാസങ്ങള്‍ക്കപ്പുറം  ഒരു കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമായ തെറ്റുകളൊന്നും ചെയ്തവായിരുന്നില്ല ഈ യുവാക്കള്‍....

രതീഷിന്‍റെ മരണത്തിന്‍റെ ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല..അത് അങ്ങനെ പെട്ടന്ന് അവസാനിപ്പിക്കാന്‍ പൊലീസിന് കഴിയുകയും ഇല്ല...വ്യത്യസ്ത സംഘങ്ങള്‍ അന്വേഷണം തുടരുകയാണ്...മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് ആരോപണം..പക്ഷേ അതിന് തക്കതെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ദുരൂഹത അഴിക്കാനാണ്.

വിഷുദിനത്തില്‍ നൊമ്പരമായി മാറി പതിനഞ്ചുകാരന്‍ അഭിമന്യുവിന്‍റെ കൊലപാതകം. ആലപ്പുഴ വള്ളികുന്നത്ത് പത്താംക്ലാസുകാരന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ സഹോദരനുമായി അക്രമിസംഘത്തിനുണ്ടായിരുന്ന മുന്‍വൈരാഗ്യമായിരുന്നു...ക്ഷേത്രങ്ങളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വൈരാഗ്യം തീര്‍ക്കുന്നത് ആലപ്പുഴ ജില്ലയുടെ വിവിധപ്രദേശങ്ങളില്‍ പതിവാണ്.പലപ്പോഴും അത് കൊലപാതകങ്ങളിലേക്ക് നയിക്കുന്നു...സഹോദരന്‍ അനന്തുവിനെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തിന് മുന്നില്‍പ്പെട്ടത് അഭിമന്യുവും..ക്ഷേത്രമുറ്റത്ത് തന്നെ അഭിമന്യുവിനെ കുത്തിവീഴ്ത്തി ജേഷ്ഠനോടുള്ള വൈരാഗ്യം തീര്‍ത്ത് സംഘം മടങ്ങി...

കണ്ണൂരില്‍ കൊല്ലപ്പെട്ട മന്‍സൂര്‍ യുവത്വത്തിലേക്ക്  കടന്നെങ്കില്‍ ആലപ്പുഴയില്‍ കൊല്ലപ്പെട്ട അഭിമന്യു കൗമാരം പിന്നിട്ടിട്ടില്ല. എങ്ങനെയൊക്കെ പരിശോധിച്ചിട്ടും ഇവര്‍ ചെയ്ത കുറ്റം എന്താണെന്ന് കണ്ടെത്താനും കഴിയുന്നില്ല...കണ്ണൂരില്‍ രാഷ്ട്രീയവൈര്യത്തിന്‍റെ പേരില്‍ മുഹ്സിന്‍ എന്ന യുവാവിനെ കൊലപ്പെടുത്താന്‍ എത്തിയവര്‍ അനുജന്‍ മന്‍സൂറിനെ കൊലപ്പെടുത്തി മടങ്ങുന്നു...ആലപ്പുഴയില്‍ അനന്തുവിനെ കൊല്ലാനെത്തിയവര്‍ അനുജന്‍ അഭിമന്യുവിനെ കൊലപ്പെടുത്തി മടങ്ങുന്നു...കൊലക്കത്തിയെടുത്താന്‍  രക്തബന്ധമുള്ള ആരെയെങ്കിലും കിട്ടിയാല്‍ മതിയെന്ന നിലയിലേക്ക് അക്രമികള്‍ മാറിയതോടെ സൂക്ഷിക്കണം...കാരണം ആരോടെങ്കിലുമുള്ള വൈരാഗ്യത്തില്‍ അവര്‍ നമ്മുടെ ജീവനും എടുത്തേക്കാം. കാണാം ക്രൈം സ്റ്റോറി. 

CRIME STORY
SHOW MORE
Loading...
Loading...