സ്നേഹം നിരസിച്ചു; പിന്നെ നടന്നത് അരുംകൊല; 17കാരിയുടെ മരണത്തിന് പിന്നിൽ..?

crime-story
SHARE

സ്നേഹം നിഷേധിക്കപ്പെടുമ്പോള്‍ കൊലപ്പെടുത്തുക..അടുത്തകാലത്തായി നമുക്കിടയില്‍ ഒട്ടേറെ അനുഭങ്ങളാണ് അമിത സ്നേഹത്തിന്‍റെ പേരില്‍ നടക്കുന്നത്.. ഇതിനെ പ്രണയമെന്ന് വിളിക്കാന്‍ കഴിയില്ല. ഇടുക്കി പള്ളിവാസലില്‍ പതിനേഴുകാരിയെ കൊലപ്പെടുത്തിയതും  ഒരു സ്നേഹബന്ധത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു. പ്രതി അരുണിന് പെണ്‍കുട്ടിയുടെ ബന്ധുതന്നെയാണ്... പെണ്‍കുട്ടി  തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നലായിരുന്നത്രേ  അരുണിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്....

രേഷ്മ ...വയസ് പതിനേഴ്...ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂവിദ്യാര്‍ഥിനി.....ഫെബ്രുവരി 19 വെള്ളിയാഴ്ചയായിരുന്നു രേഷ്മക്ക് ഈ ലോകത്തിലെ കാഴ്ചകള്‍ കാണാനുള്ള അവസാന ദിവസം...സ്കൂളില്‍ നിന്ന് കൂട്ടുകാരോട് യാത്രപറഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട രേഷ്മ പക്ഷേ വീട്ടിലെത്തിയില്ല....  ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു രേഷ്മ... ദൂരെയുള്ള സ്കൂളില്‍  റോഡില്‍ കാണുന്നവരോട് പുഞ്ചിരിച്ചും ചെടികളോടും പൂക്കളോടും കുശലം പറഞ്ഞും രേഷ്മ ഒറ്റക്കാണ് വീട്ടിലെത്താറ്...അന്ന് കാത്തിരുന്ന അമ്മയ്ക്കരുകിലേക്ക് രേഷ്മ സമയം കഴിഞ്ഞിട്ടും എത്തിയില്ല....

നാട്ടുകാര്‍ വിവരം അറിഞ്ഞ് നടത്തിയ തിരച്ചിലൊന്നും ഫലം കണ്ടില്ല...പക്ഷേ പെണ്‍കുട്ടി എവിടെയോ  ഉണ്ടെന്ന വിശ്വാസത്തില്‍ തിരച്ചില്‍ ഊര്‍ജിതമായി നടന്നു..പൊലീസും യുവാക്കളും നാട്ടുകാരും എല്ലാം തിരച്ചിലില്‍ രാത്രി ൈവകിയും കൂടി...

പെണ്‍കുട്ടി നടന്നുവരുന്നത് കണ്ട ഒാട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങളിലൊക്കെ അന്വേഷണം നടത്തിയത്.  കൂടെ ഒരു യുവാവും ഉണ്ടായിരുന്നതായി വിവരം ലഭിച്ചു...സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്് രേഷ്മയുടെ കൂടെയുള്ളത് ബന്ധുവായ അരുണാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു..ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന വിവരവും പൊലീസിന് ലഭിച്ചു...ഇരുവരും എങ്ങോട്ടെങ്കിലും പോയോ എന്നും അന്വേഷണം തുടര്‍ന്നു..

അന്വേഷണം പള്ളിവാസല്‍ പവര്‍ ഹൗസ് കേന്ദ്രീകരിച്ച് തുടര്‍ന്നു..ഇതിനിടെ രക്തക്കറ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു...അധികം വൈകാതെ മുളങ്കാടിനിടയില്‍ രേഷ്മയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി....ഹൃദയത്തില്‍ ആഴത്തിലുള്ള  കുത്തേറ്റതായും അന്വേഷണത്തില്‍ തെളിഞ്ഞു..ഇതോടെ അരുണിനെ തേടിയായിരുന്നു അന്വേഷണം..

രേഷ്മയുടെ മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് രേഷ്മയുടെ ബാഗ് പൊലീസിന് ലഭിച്ചത്..അരുണിന്‍റെ ഫോണും സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ചതായി കണ്ടെത്തി..അരുണ്‍ രേഷ്മയെ കൊലപ്പെടുത്തി രക്ഷപെട്ടതാണെന്ന നിഗമനത്തില്‍ തന്നെ അരുണിനെ തേടി പൊലീസ് അന്വേഷണം തുടര്‍ന്നു...

ഫോണ്‍ ഉപേക്ഷിച്ചതോടെ സൈബര്‍ അന്വേഷണങ്ങള്‍ നിലച്ചു...അരുണ്‍ തമിഴ്നാട്ടിലേക്ക്  രക്ഷപെട്ടിരിക്കാമെന്ന  സംശയത്തില് ‍അന്വേഷണം വ്യാപകമാക്കി...ഇതിനിടെ അരുണിന്‍റെ താമസസ്ഥലത്തുനിന്ന് പൊലീസിന് ആത്മഹത്യ കുറിപ്പെന്ന് തോന്നുന്ന കത്ത് ലഭിച്ചു..രേഷ്മ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ രേഷ്മയെ കൊലപ്പെടുത്തി ജീവനൊടുക്കുമെന്നും കുറിപ്പിലുണ്ടായിരുന്നു...ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം....ഒടുവില്‍ രേഷ്മ കൊല്ലപ്പെട്ടതിന്‍റെ മൂന്നാം ദിവസം തൂങ്ങിമരിച്ച നിലയില്‍ അരുണിനെ കണ്ടെത്തി.

രേഷ്മയെ അരുണ്‍ കൊലപ്പെടുത്തിയതിന്‍റെ കാരണങ്ങള്‍ തേടിയാണ് പൊലീസ് അന്വേഷണം..ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്....രേഷ്മയുടെ ബന്ധുവായ യുവാവായിരുന്നതുകൊണ്ടുതന്നെ നാട്ടുകാരും കാര്യമായി ഇടപെട്ടിരുന്നില്ല...സ്കൂള്‍ വിട്ട് മിക്കദിവസങ്ങളിലും ഇരുവരും ഒന്നിച്ചാണ് വീട്ടിലേക്ക് നടന്ന് പോയിരുന്നതെന്നും മൊഴികളുണ്ട്...

അരുണ്‍ രേഷ്മയെ കൊലപ്പെടുത്തുമെന്ന് ആദ്യം നാട്ടുകാരും വീട്ടുകാരും വിശ്വസിച്ചില്ല...പക്ഷേ രേഷ്മയെ കൊലപ്പെടുത്തുമെന്നുള്ള കുറിപ്പാണ് നിര്‍ണായകമായത്..എങ്കിലും രേഷ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല....

രേഷ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ മരിച്ചതോടെ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കാണ് പൊലീസ് നീക്കം...കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസും പറയുന്നു....

ഈ പെണ്‍കുട്ടി മരണം നേരത്തെ കണ്ടിരുന്നോ ....ഇക്കാര്യങ്ങള്‍ നേരത്തെ അരുണ്‍  രേഷ്മയോടെ പറഞ്ഞിരുന്നോ...ഇതൊന്നും ഇനി പുറത്തുവരില്ല..പ്രതിയുടെ കുറ്റസമ്മത മൊഴിയും ഇല്ല....ബാക്കിയാകുന്നത് പ്രണത്തിന്‍റെ വൈരാഗ്യം ജ്വലിച്ചപ്പോള്‍  ജീവന്‍ നഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ പട്ടികയിലേക്ക് രേഷ്മയുടെ പേരും എഴുതിചേര്‍ക്കപ്പെട്ടു എന്നത് മാത്രം....

CRIME STORY
SHOW MORE
Loading...
Loading...