Crime-Story_07

TAGS

ഒാരോരോ കാരണങ്ങളാല്‍ മക്കള്‍ മാതാപിതാക്കളെ കൊല്ലുന്ന കാലം..മാതാപിതാക്കള്‍ മക്കളെ കൊല്ലുന്ന സംഭവങ്ങള്‍ ....സഹോദരങ്ങള്‍ പരസ്പരം ജീവനെടുക്കുന്ന അവസ്ഥ...കൊല്ലുന്നവന് എപ്പോഴും ഒരു കാരണമുണ്ട്..അവന്‍ നടത്തുന്ന കൊലപാതകത്തിന് അവന്‍ തന്നെ കണ്ടെത്തുന്ന ന്യായീകരണം...അതൊക്കെ ചില്ലപ്പോള്‍ 

 

അന്ധവിശ്വാത്തിന്‍റെ പേരില്‍ പ്രിയപ്പെട്ടവരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ നമുക്കിടയിലോ എന്ന് സംശയിക്കേണ്ട...വിദ്യാസമ്പന്നരായ നമുക്കിടയിലും ഈ ആഭിചാര ക്രിയകള്‍ സ്ഥാപനം പിടിച്ചിരിക്കുന്നു..അതിന്‍റെ പേരില്‍ രക്തബന്ധം പോലും നോക്കാതെ കൊലപാതകങ്ങളും... 

 

ആന്ധ്രപ്രദേശിലെ ചിറ്റൂര്‌‍ ജില്ലയിലെ മഡനപ്പള്ളിയെന്ന ചെറുപട്ടണം കഴിഞ്ഞ 25നു ഉണര്‍ന്നതു  നടുക്കുന്ന വാര്‍ത്ത കേട്ടാണ്. ദുര്‍മന്ത്രവാദത്തിനിടെ രണ്ടുപെണ്‍മക്കളെ അച്ഛനും അമ്മയും അടിച്ചുകൊന്നുവെന്നായിരുന്നു വാര്‍ത്ത. വാര്‍ത്തയുടെ വിശദാംശങ്ങള്‍  അറിഞ്ഞവര്‌‍  വീണ്ടും െഞട്ടി. സാധാരണ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവാറുള്ളത് ഗ്രാമീണ മേഖലകളില്‍ നിന്നാണ്. വിദ്യഭ്യാസമില്ലാത്ത , ദരിദ്രപട്ടിപാവങ്ങളാണ് ഇത്തരം ദുരാചാരങ്ങളില്‍ പെട്ടുപോകാറ്. പക്ഷേ ഇവിടെ കഥ വ്യത്യസ്തമായിരുന്നു.

 

 

മഡനപ്പള്ളി വനിതാ കോളേജിലെ അസിസ്റ്റന്റ് പ്രോഫസറായ  പുരുഷോത്തമം നായിഡുവിന്റെ വീട്ടിലാണ് ഇരട്ടകൊലപാതകം നടന്നത്. പുരുഷോത്തമം നായിഡു കെമിസ്ട്രിയില്‍ പി.എച്ച് ഡി  ഹോള്‍ഡറാണ്. ഭാര്യ   പത്മജ  കണക്കില്‍ എം.എസ്.സി ബിരുദാനന്തര ബിരുദദാരിയാണ്. വെറും ബിരുദാനന്തര ബിരുദമല്ല അവര്‍ നേടിയത്. സ്വര്‍ണ മെഡലോടെ ഒന്നാം റാങ്ക് നേടിയാണ് പുറത്തിറങ്ങിയത്. സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലും ഐ.ഐ.ടി എന്‍ഡ്രന്‍സിന് കോച്ചിങ് നല്‍കുന്നതില്‍ പ്രമുഖ കൂടിയാണ് പത്മജം. ഇവരുടെ 27 വയസുള്ള മകള്‍ അലേകിയ,21 വയസുള്ള മകള്‍  സായ് ദിവ്യ എന്നിവരാണ് മരിച്ചത്. അലേകിയ നാഷണല്‍ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയതേ ഉണ്ടായിരുന്നൊള്ളൂ. രണ്ടാമത്തെ മകള്‍ സായ് ദിവ്യ ബിബിഎ കഴിഞ്ഞു തുടര്‍പഠനത്തിന് ശ്രമിക്കുകയായിരുന്നു.

 

പേരിന്റെ കൂടെ കൂറെ ബിരുദ്ദങ്ങള്‌ ഉണ്ടായതുകൊണ്ടോ പണവും  സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‌‍ അലങ്കരിക്കുന്നതും അന്ധവിശ്വാസം ബാധിക്കാതിരിക്കാന്‍ കാരണമല്ലെന്നതിന്റെ നേര്‍ സാക്ഷ്യംകൂടിയാണ്   ഈ സംഭവം. വിശ്വാസ കാര്യങ്ങളില്‍ അതീവ തല്‍പരരായിരുന്നു പുരുഷോത്തമം നായിഡുവും കുടുംബവും.അതു തന്നെയാണ് ഇവരെ ഈ കൊടുകൈ ചെയ്യിപ്പിച്ചതും.

 

കുടുംബത്തിനാകെ കലിയുഗം അതായത് ദോഷം ബാധിച്ചിരിക്കുന്നുവെന്നായിരുന്നു ഇവരുടെ വിശ്വാസം.ദോഷം ബാധിച്ച ജീവന്‍ വെടിഞ്ഞു സത്യയുഗം പിറക്കുമ്പോള്‍ പുനര്‍ജന്‍ം നേടാമെന്നും അന്ധമായി വിശ്വസിച്ചുപോയി. ഇതിനായി നിത്യവും പൂജയും പ്രാര്‍ഥനകളിലുമായിരുന്നു കെമിസ്ട്രി കോളേജ് അധ്യാപകനും ഭാര്യയും മക്കളും. 25നു പുലര്‍ച്ചെ പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച മനുഷ്യരെയെല്ലാം ഞെട്ടിക്കും. രണ്ടു പെണ്‍മക്കളെ തലയ്ക്ക് ഡംബലും  ശൂലവും ഉപയോഗിച്ചു തല്ലിക്കൊന്നിരിക്കുന്നു. വസ്ത്രങ്ങളെല്ലാം ഊരിമാറ്റി പൂജാമുറിയില്‍ പട്ടില്‍ പൊതിഞ്ഞു മൃതദേഹാരാധന നടത്തുക. സമീപകാലത്തൊന്നും രാജ്യം കേള്‍ക്കാത്ത അത്രയും വലിയ ആഭിചാരമായിരുന്നു വീട്ടില്‍ നടന്നിരുന്നത്. അര്‍ദ്ധ അബോധാവസ്ഥയില്‍  പിച്ചും പേയും പറയുന്ന പുരുഷോത്തമം നായിഡുവിനെയും ഭാര്യയയെും കസ്റ്റഡയിലെടുക്കാന്‍ പോലും പൊലീസ് പാടുപെട്ടു.

 

നിങ്ങള്‍ കുറച്ചു സമയം കൂടി കാത്തിരിക്കണം. കലിയുഗം അവസാനിച്ചു സൂര്യനോടപ്പം സത്യയുഗം പുലരും.ഈ സമയം തന്റെ പെണ്‍മക്കള്‍ ജീവിതത്തിലേക്കു മടങ്ങിവരും.ശല്യം ചെയ്യരുതെന്നായിരുന്നു പുരുഷോത്തമം നായിഡു പൊലീസിനോടു പറഞ്ഞത്. മണിക്കൂറുകളെടുത്തു നായി‍ഡുും ഭാര്യയും അല്‍പം നോര്‍മല്‍ ആകാന്‍ .പിന്നീട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കൊടും ആഭിചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ചുരുള്‍ അഴിഞ്ഞത്.   നൊന്തു പ്രസവിച്ചു ഇത്രയും പോറ്റി വളര്‍ത്തിയ മാതൃഹൃദയം തന്നെയാണ് രണ്ടുപെണ്‍മക്കളെയും കൊന്നതെന്നു വ്യക്തമായി. ആദ്യം ഇരുപത്തിയൊന്നു വയസുള്ള സായ് ദിവ്യ. ശൂലംകൊണ്ടു തലയോട്ടി അടിച്ചുപൊട്ടിച്ചാണ് കൊലെപെടുത്തിയത്. പുനര്‍ജന്‍മത്തിനായി കൊല്ലാന്‍ മകള്‍ ആവശ്യപ്പെട്ടെന്നാണ് പത്മജത്തിന്റെ മൊഴി. ഈസമയത്തൊന്നും മതിഭ്രമത്തിലായിരുന്ന പത്മജത്തിനു കൈ വിറച്ചില്ല. 21 കാരിയുടെ നഗ്ന മൃതദേഹവുമായി  പൂജ ചെയ്യുന്നതിനിടെ വീടിന്റെ മുകള്‍ നിലയിലെത്തി മൂത്തമകളെയും അടിച്ചുകൊന്നു. വ്യായാമം ചെയ്യാനായി ഉപയോഗിക്കുന്ന ഡംബല്‍കൊണ്ടു നെറ്റിയില്‍ ഇടിച്ചാണു ഈ അമ്മ മകളെ കൊലപെടുത്തിയത്. തലയോട്ടി പൊട്ടി ചോരയില്‍ മുങ്ങികുളിച്ച നിലയിലായിരുന്നു മൃതദേഹം.ഇതിനെല്ലാം പിന്തുണയും സാക്ഷിയുമായി അച്ഛന്‍ പുരുഷോത്തമം നായിഡു നിന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

 

സത്യയുഗം പിറക്കാന് ഇനിയും സമയമുണ്ടെന്നും തന്റെ മക്കള്‍ പുനര്‍ജന്‍മം ഉണ്ടാകുമെന്നും കാണിച്ചു കാണിച്ചു പുരുഷോത്തമം നായിഡു സഹപ്രവര്‍ത്തകന് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് സംഭവം പുറംലോകം അറിയാന്‍ ഇടയാക്കിയത്. സഹപ്രവര്‍ത്തകന്‍ ഉടന്‍ പൊലീസിനെ അറിയിച്ചു.ഒപ്പം സമീപ വാസികളും വീട്ടില്‍ നിന്ന് കരച്ചിലും ബഹളവും കേള്‍ക്കുന്നതായി അറിയിച്ചു. കുതിച്ചെത്തിയ പൊലീസ് അല്‍സമയത്തേക്കെങ്കിലും സ്തംഭിതരായി നിന്നുപോയി.

 

വീട്ടിലാകെ പൂജ നടന്നതിന്റെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു. ലോക്ക് ഡൗണിനു മുമ്പു വരെ അയല്‍ക്കാരുമായി സൗഹൃദം പുലര്‍ത്തിയിരുന്ന കുടുംബം ഈയിലെ ആരെയും വീട്ടിലേക്കു കയറ്റാറുണ്ടായിരുന്നില്ല . മുഴുവന്‍ സമയവും പൂജയും മന്ത്രങ്ങളുമായിരുന്നു. കൊലപാതകത്തിന്.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് പരസ്പര ബന്ധമില്ലാതെ സംസാരിച്ചിരുന്ന ദമ്പതികളില്‍ പുരുഷോത്തം നായിഡു സാധാരണ നില കൈവരിക്കാന്‍ ഒരു ദിവസം വേണ്ടിവന്നു...ഇതുകഴിഞ്ഞാണ്  അറസ്റ്റ് രേഖപെടുത്തിയത്. മക്കള്‍ക്കൊപ്പം പുതിയ ജീവിതത്തിലേക്കു വരാനായി സ്വയം മരിക്കാന്‍ ഇരുവരും തയ്യാറെടുത്തിരുന്നതായും പൊലീസിന് പുരുഷോത്തമം മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

  അടുത്ത ദിവസങ്ങളില്‍ ഇവരുടെ വീട്ടില്‍ വന്നവരെ കണ്ടെത്തുന്നതിനായി  ഇപ്പോഴും ശ്രമങ്ങള്‍ തുടരുകയാണ്. ജയിലിലും പൂജയും മന്ത്രവുമായാണ് ദമ്പതികള്‍ കഴിയുന്നതെന്നാണ് പുറത്തുവന്ന വിവരം. കോവിഡ് ടെസ്റ്റ് എടുക്കാന്‍ പോലും പത്മം തയ്യാറായില്ല, താന്‍ ശിവനാണെന്നും കോവിഡ് പൊട്ടിപുറട്ടത്  തന്റെ ശരീരത്തില്‍ നിന്നാണെന്നും പറഞ്ഞു ജയില്‍ അധികൃതരെ വട്ടം കറക്കി. മക്കള്‍ ഇപ്പോഴും തിരിച്ചുവരുമെന്നു വിശ്വസിക്കുന്ന പത്മജം പൊലീസ് പൂജ തടസപെടുത്തിയെന്നാണ് ആരോപിക്കുന്നത്. ഈസംഭവം വെളിച്ചം വീശുന്ന മറ്റൊന്നുണ്ട്. സയന്റിഫിക് ടെംബര്‍ പ്രചരിപ്പിക്കണെന്നു ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ എഴുതിവച്ചാല്‍ പോരാ. പ്രചരിപ്പിക്കുക തന്നെ വേണം. ആന്ധ്രപ്രദേശില്‍ ഇത്തരം മാരണകൊലപാതകങ്ങള്‍ പുതുമയല്ല  കഴിഞ്ഞ നവംബറില്‍ ഹൈദരാബാദ് നഗരത്തിനു പുറത്ത് സോഫ്റ്റ് എന്‍ജിയനറെ  ബന്ധുക്കള്‍ പച്ചയ്ക്ക് തീകൊളുത്തി കൊന്നത് ആശ്രമത്തിന് പുറത്തുവച്ചായിരുന്നു. പിശാച് ബാധയുണ്ടെന്നാരോച്ചാണ് യുവാവിനെ ബന്ധുക്കള്‍ ബാധയൊഴിപ്പിക്കാന്‍ ആശ്രമത്തില്‍ എത്തിച്ചത്.2019 സെപ്റ്റംബറില്‍ ഹൈദരാബാദിലെ തന്നെ സമീര്‍പേട്ടില്‍ 24കാരനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നതും  വിശ്വാസം തലയ്ക്കു പിടിച്ചതിന്റെ തുടര്‍ച്ചയായിരുന്നു.

 

തമിഴ്നട്ടിലും കര്‍ണാടകയിലും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ധവിശ്വാസ ഉച്ഛാടന നിയമം നിലവിലില്ലാത്തതാണ്  പ്രശ്നമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. ആകെ ഈ നിയമംഉള്ളത് മഹാരാഷ്ട്രയില്‍ മാത്രമാണുള്ളത്,

 

ഇത് അറിവ് ലഭിക്കാത്തതിന്‍റെ പ്രശ്നമല്ല...എല്ലാ അറിവ് ലഭിച്ചിട്ടും ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടും  പുതുതലമുറയെ   അറിവിന്‍റെ പാഠങ്ങള്‍ പഠിപ്പിച്ച മാതാപിതാക്കള്‍  ചെയ്ത മാന്ത്രീകതയുടെ ക്രൂരതയാണ്...ഇതൊക്കെ കേരളത്തിന് പുറത്താണ് എന്ന് ആശ്വസിക്കാന്‍ കഴിയില്ല നമുക്ക്...മനുഷ്യശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍തിരിക്കാന്‍ സ്വന്തം കൂടപ്പിറപ്പുകളെ കൊലചെയ്ത സംഭവങ്ങള്‍ കേരളത്തിലുണ്ട്..അതിലൊന്നാണ് തിരുവനന്തപുരത്തെ നന്ദന്‍കോട് കൂട്ടക്കൊലപാതകം. 

 

അഛനേയും അമ്മയേയും സഹോദരിയേയും മുത്തശിയേയും കൊലപ്പെടുത്തിയ പ്രതി വിദഗ്ദമായി രക്ഷപെട്ടു....അവരുടെ ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെട്ടെന്ന് വിശ്വാസത്തില്‍...അന്ധവിശ്വാത്തിന്‍റെ പേരില്‍ നടത്തിയ കൊലപാതകമാണെന്ന് സമ്മതിക്കാന്‍ പോലും പ്രതി തയാറായില്ല എന്നതാണ്  പൊലീസിനെപ്പോലും ഞെട്ടിച്ചത്. 

 

കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയിട്ടും ഈ യുവാവിന് കുറ്റബോധമില്ല എന്നതാണ് പൊലീസിനെ ഞെട്ടിച്ചത്....ആത്മാവിനെ അവരുടെ ശരീരത്തില്‍ നിന്ന് രക്ഷപെടുത്തിയ മഹനീയ കൃത്യം ചെയ്ത പ്രതീതിയോടെയാണ്  പ്രതി ഇന്നും ജയിലില്‍ കഴിയുന്നത്..