crime-story

TAGS

പലതരം കുറ്റവാളികളെ നമ്മള്‍ കണ്ടിട്ടുണ്ട് ..അവരുടെ ക്രിമിനല്‍ സംഘത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് കേട്ടിട്ടുമുണ്ട്...ആക്രമണവും കൊള്ളയടിയും തലയ്ക്കു പിടിച്ച ഒരു  നോട്ടോറിയാസ് ക്രിമിനലിനെക്കുറിച്ചാണ് ഇത്തവണ പണയുന്നത്. വടിവാൾ വിനീത്...കന്യാകുമാരി മുതല്‍ കോഴിക്കോട് വരെയുള്ള  ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ അമ്പതിലധികം കേസുകളുള്ള യുവാവ്. അറസ്റ്റുചെയ്താലും പൊലീസിനെ കബളിപ്പിച്ച് രക്ഷപെടുന്ന വടിവാള്‍. 

സമയം പുലർച്ചെ 3 മണി. സുഖ നിദ്രയിലായിരുന്നു കൊല്ലത്തെ കടപ്പാക്കട മേഖല. രാത്രി മുതൽ പോലീസുകാർ ഇവിടമാകെ നിറയുന്നുണ്ടായിരിന്നു. ഉറങ്ങുന്നവരോന്നും പൊലീസ് സാനിധ്യം അരിഞ്ഞതേ ഇല്ല. പതിയെ സൈറൺ ശബ്‍ദം മുഴങ്ങികേൾക്കാൻ തുടങ്ങി. പിന്നാലെ നാട്ടുകൾ ഞെട്ടി ഉയരുന്ന തരത്തിൽ പൊലീസ് അറിയിപ്പ്. " ഒരു മോഷ്ടാവ് ഈ മേഖലയിൽ എത്തിയിട്ടുണ്ട്. പൊതുജനങ്ങൾ വീടിനു പുറത്തിറങ്ങരുത്. ആരെങ്കിലും വിളിച്ചാൽ വാതിൽ തുറക്കരുത് അയാളുടെ കയിൽ മാരകയുധങ്ങൾ ഉണ്ട് ". ഇത് കേട്ടത്തോടെ ഉറക്കച്ചടവിൽ നിന്ന് പരിഭ്രാന്തിയിലേക്ക് ജനങ്ങൾ മാറി. ഒപ്പം പ്രതിരോധത്തിനും തയ്യാറെടുത്തു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ.

റോഡിനു കുറുകെ വാഹനങ്ങൾ ഇട്ട് പോലീസ് വാഹനങ്ങൾ സജ്ജമാക്കി നിർത്തി. അമിത വേഗത്തിൽ വന്ന കാർ തടയായിരുന്നു പൊലീസിന്റെ  ആദ്യശ്രമം. രക്ഷയില്ല. കടപ്പാക്കട പിന്നിട്ട് കുതിച്ചകാർ സ്പോർട്സ് ക്ലബിനു സമീപം ഡിവയ്ഡറിൽ ഇടിച്ചു നിന്നു. പൊലീസ് എത്തുന്നതിനു മുൻപ് ഒരാൾ കാറിൽ നിന്ന് ഇറങ്ങി ഓടി ..പിന്നാലെയോടിയ പൊലീസ് ആളെ കീഴ്പ്പെടുത്തി കൈകളിൽ വിലങ്ങുവച്ചു. അങ്ങനെ വടിവാൾ വിനീത വീണ്ടും പൊലീസ് വലയിലായി. ആക്രമണവും കൊള്ളയടിയും തലയ്ക്കു പിടിച്ച നോട്ടോറിയാസ് ക്രിമിനലാണ് വടിവാൾ വിനീത്. കഞ്ചാവാണ് ലഹരി. കന്യാകുമാരി മുതൽ കോഴിക്കോട് വരെ വിനീത് ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളുടെ കഥ വല്ലാത്തൊരു കഥയാണ്..

ആലപ്പുഴ എടത്വസ്വദേശിയായ വിനീത് ഏഴാം തരത്തില്‍ പഠനം നിര്‍ത്തിയതാണ്. 2013ല്‍ ചക്കുളത്തുക്കാവില്‍ കടകള്‍ കുത്തിത്തുറന്നായിരുന്നു ആദ്യ മോഷണം.  പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അന്ന്്  വെറുതേ വിട്ടു. മോഷണം പതിവായതോടെ ആലപ്പുഴയിലെ ജുവൈനൈല്‍ ഹോമില്‍ വിനീതിനെ പാര്‍പ്പിച്ചു. രണ്ട് മാസത്തിനുശേഷം പുറത്തിറങ്ങിയ വിനീത് നേരെ പോയത ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കാണ്. കോളജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കടന്നു. പിന്നീടങ്ങോട്ട് വാഹനമോഷണം പതിവാക്കി. കൊച്ചിയില്‍ നിന്ന് പന്ത്രണ്ടോളം ബൈക്കുകള്‍ മോഷ്ടിച്ചു.  2017ല്‍  ചെങ്ങന്നൂര്‍ പൊലീസ് അറസറ്റ് ചെയ്തു.  മാവേലിക്കരയിലും തിരുവനന്തപുരത്തുമായി രണ്ടുവര്‍ഷത്തോളം  ജയില്‍ശിക്ഷ. 2019ല്‍ ജയില്‍മോചിതനായതോടെ മോഷണത്തിനൊപ്പം വടിവാളാക്രണവും തുടങ്ങി. ഇതോടെ വടിവാള്‍ വിനീതെന്ന് വട്ടപ്പേര് വീണു.

മോഷണക്കാലത്തിനിടെ  ആലപ്പുഴ പുന്നമടക്കാരി ഷിന്‍സിയുമായി ഇഷ്ടത്തിലായി. ഒടുവില്‍ ഷിന്‍സിയെ വിവാഹം കഴിച്ചു. പിന്നീടങ്ങോട് ഷിന്‍സിയ്ക്കൊപ്പമായിരുന്നു കവര്‍ച്ചയും  ആക്രമണവുമെല്ലാം, പാലാരിവട്ടത്തുനിന്ന് മോഷിച്ച ൈബക്കുമായി  കടവന്ത്രയിലെ പമ്പിലെത്തി ഇന്ധനം നിറച്ചശേഷം കത്തികാട്ടി പമ്പിലെ ജീവനക്കാരന്റെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും  സാധിച്ചില്ല.  കൊച്ചിയില്‍ നിന്ന് പരിചയപ്പെട്ട ശ്യാം മിഷേല്‍ എന്നീ രണ്ടു േപരെക്കൂടി വിനീത് ഒപ്പം ചേര്‍‍ത്തു. തുടര്‍ന്നങ്ങോട്ട് വിനീതും മിഷേലും, ഷിന്‍സിയും, ശ്യാംമുടങ്ങുന്ന സംഘം കന്യാകുമാരി മുതല്‍ മലപ്പുറം വരെ മോഷണ പരമ്പരയുടെ ഭാഗമായി. വിവിധ സ്റ്റേഷനുകളിലായി കുറഞ്ഞത് 50 കേസെങ്കിലും വിനീതിന്റെയും സംഘത്തിന്റെയും പേരിലുണ്ട്.

മോഷ്ടിച്ച വാഹനത്തിലെത്തി മറ്റൊരു വാഹനം മോഷ്ടിക്കുക. രാത്രിയിൽ ഹൈവേകളിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വാഹനയാത്രക്കാരെ കത്തിയും വടിവാളും  കാട്ടി ഭീഷണിപ്പെടുത്തി വാഹനവും ആഭരണങ്ങളും കവരുക, പ്രഭാതസവാരി ക്കാരെ ഭീഷണിപ്പെടുത്തി കവർച്ച നടത്തുക എന്നിവയാണ് വിനീതിന്റെയും സംഘത്തിന്റെയും പ്രധാന പരിപാടി. 

ഒരു വാഹനം മോഷ്ടിച്ച് അതിലെത്തി മറ്റൊരു വാഹനം മോഷ്ടിക്കുകയും  കവർച്ച നടത്തുകയും ചെയ്യുക എന്നതാണ് വിനീതിൻ്റെ രീതി. ഏറ്റവുമൊടുവിൽ ചെങ്ങന്നൂരിൽ വീഡിയോഗ്രാഫറായ യുവാവിൻ്റെ കാറും ആഭരണങ്ങളും തട്ടിയെടുത്തപ്പോഴും ഇതു തന്നെയാണ് ചെയ്തത്. കുട്ടനാട്ടിലെ രാമങ്കരിയിൽ നിന്നു മോഷ്ടിച്ച ബൈക്കിലാണ് വീഡിയോ ഗ്രാഫറായ യുവാവിൻ്റെ കാറിനെ പിന്തുടർന്ന് കവർച്ച നടത്തുകയും കാർ തട്ടിയെടുക്കുകയും ചെയ്തത്.പിന്നീട് ഈ കാർ കൊല്ലത്തുപേക്ഷിച്ച് അവിടെ നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടക്കുകയായിരുന്നു. കുട്ടനാട്ടിലെ ബൈക്ക് മോഷണവും കൗതുകകരമായിരുന്നു.രാമങ്കരി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വീട്ടിൽ നിന്ന് സൈക്കിൾ മോഷ്ടിച്ച് ആ സൈക്കിൾ ബൈക്ക് മോഷ്ടിച്ച വീട്ടിൽ വച്ച് ബൈക്കുമായി കടക്കുകയായിരുന്നു....

കഴിഞ്ഞ ഡിസംബർ ആദ്യവാരം തിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ വടിവാൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതും വിനീതും കാമുകി ഷിൻസിയുമായിരുന്നു.ഇവരെത്തിയ ഒമ്നി വാൻ പിന്നീട് നെടുമ്പ്രത്ത് ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി... ഈ കേസിലുൾപ്പെടെയുളള തെളിവെടുപ്പിന് ഷിൻസിയെ കഴിഞ്ഞ ദിവസം തിരുവല്ലയിലെത്തിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ എറണാകുളത്ത് പിടിയിലായ വിനീത് കോവിഡ് കഴിഞ്ഞു മടങ്ങുമ്പോൾ കാക്കനാട് സിഗ്നൽ ജംഗ്ഷനിൽ വച്ച് പൊലീസ് ജീപ്പിൽ നിന്ന് കൈ വിലങ്ങുമായി ഓടി രക്ഷപെട്ടെങ്കിലും പിറ്റേന്ന് പിടിയിലായി. കൊച്ചി പനങ്ങാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഏറ്റവും ഒടുവിൽ വിനീതും  ഷിൻസിയുംകൂട്ടാളി മിഷേൽ ഷഫീക്കും അറസ്റ്റിലായത്.പെരുമ്പാവൂർ ഇഎംഎസ് ടൗൺ ഹാളിലെ കോവിഡ് സെൻ്ററിൽ പാർപ്പിച്ച ഇരുവരും ശുചിമുറിയിൽ ഫ്രഷ് എയർഫാൻ ഘടിപ്പിക്കാൻ ഉണ്ടാക്കിയ ദ്വാരത്തിലൂടെ ഡിസംബർ അവസാനം രക്ഷപെട്ടു. മിഷേലിനെ പിന്നീട് കരുനാഗപ്പള്ളിയിൽ വച്ച് പിടികൂടി. അന്ന് രക്ഷപെട്ട വിനീത് ഹൈവേ കവർച്ചകൾ തുടരുകയായിരുന്നു.

വാഹനങ്ങള്‍ മാത്രമല്ല. വഴിയാത്രക്കാരെ തടഞ്ഞ് കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും കവരുന്നതും ഇവരുടെ പതിവാണ്.  കവര്‍ച്ച തുടര്‍ന്നതോടെയാണ് പൊലീസ് കച്ചമുറുക്കി ഇറങ്ങിയത്....  വിനീതിന്റെ പലയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തിരുവല്ലയില്‍ നിന്നു മോഷ്ട്ടിച്ച കാറില്‍ വരികേ ചൊവ്വാഴ്ച്ച കൊല്ലത്ത് വെച്ച് പൊലീസ് വളഞ്ഞെങ്കിലും വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. കഴിഞ്ഞ രാത്രി പെട്രോളിന് പണം ആവശ്യപ്പെട്ട കിളിമാനൂരിലെ ഒരു പമ്പ് ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. വിനീത് ചടയമംഗലത്ത് നിന്ന് ഒരു വാഹനും മോഷ്ട്ടിച്ച്  കൊല്ലം നഗരത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസ് വിവരം ലഭിച്ചു. കടപ്പാക്കട ജംക്ഷ്നില്‍ വാഹനങ്ങള്‍ റോഡിന് കുറുകെയിട്ട് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപെട്ടു.... പിന്നീട്  കാര്‍ അപകടത്തില്‍പ്പെട്ടു... പിന്തിരിയാതെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ  തിരച്ചില്‍ തുടങ്ങി..ഒടുവില്‍ നാലുമണിക്കൂര്‍ പൊലീസിനേയും നാട്ടുകാരേയും വട്ടംകറക്കിയ വിനീത് കുടുങ്ങി.

പിടിയിലായതോടെയാണ് വടിവാള് ‍വിനീതിന്‍റെ പേരിലുള്ള കൂടുതല്‍ കേസുകളില്‍ പൊലീസിന് തുമ്പ് ലഭിക്കുന്നത്...പലതവണ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട വിനീതിനെ  പുറത്തിറക്കുമ്പോഴൊക്കെ പൊലീസ് ജാഗ്രത പാലിച്ചു... ഡിസംബര്‍ 12 ന് പുലര്‍ച്ചെ  എംസി റോഡില്‍ ചെങ്ങന്നൂരില്‍ വീഡിയോഗ്രാഫറായിരുന്ന ശ്രീപതിയുടെ കാര്‍ തട്ടിയെടുത്ത കേസിലാണ് ആദ്യ തെളിവെടുപ്പ് നടന്നത്...വിനിത് കാര്‍ തട്ടിയെടുത്ത വഴികളും പിന്നീട് ഉടമയെ മര്‍ദിച്ച് ഉപേക്ഷിക്കുകയും ചെയ്ത സ്ഥലങ്ങളും വിനീത് പൊലീസിന് കാണിച്ചു കൊടുത്തു...

ഹൈവേകവര്‍ച്ച കേസുകളില്‍ പിടിയിലായ വടിവാള്‍ വിനീതിനെ ചെങ്ങന്നൂരിലും തിരുവല്ല നിരണത്തുമെത്തിച്ച് തെളിവെ‌ടുപ്പ് നടത്തി. ചെങ്ങന്നൂരില്‍ കത്തികാട്ടി  വീഡിയോഗ്രാഫറായ യുവാവിന്‍റെ കാറും ആഭരണങ്ങളും കവര്‍ന്നകേസിലാണ് തെളിവെ‌ടുപ്പ് ന   ടത്തിയത്.അതേസമയം ചെങ്ങന്നൂരിലെ കാര്‍കവര്‍ച്ചയ്ക്കുശേഷം  പൊലീസിന്‍റെ കണ്ണുവെ‌ട്ടിച്ച് എങ്ങനെ കൊല്ലത്തെത്തി എന്ന്  വിനീത് പൊലീസിനോട് വെളിപ്പെടുത്തി.

കാറുമായി  കൊല്ലത്തെത്തിയതെങ്ങനെയെന്നും പൊലീസിനോട് വിനീത് വെളിപ്പെടുത്തി. നിരണത്തു നിന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയുടെ മുന്നിലുള്ള വഴിയിലൂടെ കറ്റോട് എത്തി. അവിടെ വച്ച്  തിരുവല്ല പൊലീസിന്‍റെ മുന്നില്‍പ്പെട്ടെങ്കിലും രക്ഷപെട്ട് പായിപ്പാട് എത്തി. തുടര്‍ന്ന് ആലപ്പുഴ പുന്നപ്രയിലും ഹരിപ്പാടും എത്തി.ഇവിടെ ഒരു സുഹൃത്തിനെകണ്ടതിനുശേഷം കൊല്ലത്തേക്കു പോയി.കൊല്ലത്തേക്കുള്ള യാത്രയില്‍  പുളിക്കീഴ് പൊലീസിന്‍റെ  മുന്നില്‍പ്പെട്ടു.കുറച്ചുദൂരം പൊലീസ് വിനീതിനെ പിന്‍തുടര്‍ന്നെങ്കിലും രക്ഷപെട്ടു. തുടര്‍ന്ന് കൊല്ലത്തെത്തി കാര്‍ ഉപേക്ഷിച്ച് മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടക്കുകയായിരുന്നു.

കേരളം അടുത്തകാലത്ത് കണ്ട ഏറ്റവും  വലിയ കള്ളന്‍മാരില്‍ ഒരാളാണ് വടിവാള്‍ വിനീത്... ഉത്തരേന്ത്യയിലും തമിഴ്നാട് കര്‍ണാടകം അതിര്‍ത്തിയിലുമൊക്കെ ഹൈവേയില്‍ ആയുധങ്ങളുമായെത്തുന്ന കൊള്ളക്കാര്‍ ഇപ്പോഴുമുണ്ട്...വര്‍ഷങ്ങളോളം നമ്മുടെ ഹൈവേകളില്‍ പൊലീസിനെ കബളിപ്പിച്ച് കവര്‍ച്ച നടത്തിവന്ന വിനീതിന്‍റെ നൊട്ടോറിയസ് ക്രിമിനല്‍ ബുദ്ധി സമ്മതിച്ചുകൊടുക്കാതെ വയ്യ....എങ്ങനെയാണ് വിനീത് വടിവാള്‍ വിനീത് എന്ന കവര്‍ച്ചക്കാരന്‍ ആയത്...സ്കൂള്‍ കാലത്ത് തുടങ്ങിയ മോഷണക്കഥകള്‍ കാണാം ഇടവേളയ്ക്ക് ശേഷം...

ഏഴാം  ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് വിനീത്.  ചെറുപ്പത്തിലേ പഠനത്തേക്കാളും ഇഷ്ടം മോഷണത്തോടായിരുന്നു..ഒാരോ മോഷണങ്ങളിലും മകന്‍ തെറ്റുചെയ്യില്ലെന്ന വീട്ടുകാരുടെ പിന്തുണകൂടി ലഭിച്ചതോടെ വിനീതിലെ കള്ളന്‍ സുരക്ഷിത മേഖല കണ്ടെത്തുകയായിരുന്നു...അത് ഒടുവില്‍ നൊട്ടോറിയസ് ക്രിമിനല്‍ എന്ന തലത്തിലേക്ക് വടിവാള്‍ വിനീതിനെ വളര്‍ത്തിക്കൊണ്ടുവന്നു...

എടത്വ ചങ്ങംകരി ലക്ഷം വീട് വേണുവിന്‍റെയും ബീനയുടയും മകന്‍.രണ്ട് സഹോദരിമാര്‍.അപ്പനും അമ്മയും കൂലിപ്പണിക്കുപോകും.ഏഴാം ക്ലാസില്‍വച്ച് പഠനം നിര്‍ത്തിയെന്ന് പരിസരവാസികള്‍.ചെറുപ്പകാലം മുതല്‍ തന്നെ മോഷണത്തില്‍ തന്‍റേതായ വഴിവെ‌ട്ടിത്തെളിച്ചു പരിസരത്തുള്ള ഒരു കടയില്‍ സാധനം വാങ്ങാന്‍  കടയുടമ എടുത്തുമേശപ്പുറത്തുവച്ച പണം മോഷ്ടിച്ചായിരുന്നു തുടക്കം. കടയുടമ അകത്തേക്ക് തിരിഞ്ഞസമയത്ത് വിനീത് പണമെടുത്തുമുങ്ങി. എന്നാല്‍ ഇത് തൊട്ടടുത്ത വീട്ടിലെ മറ്റൊരാള്‍ കണ്ടു. പണം വീട്ടില്‍കൊണ്ടുപോയി വീട്ടില്‍വച്ച വിനീതിനെ പിന്തുണയ്ക്കാനാണ് വീട്ടുകാര്‍ ശ്രമിച്ചത്. പണം വിനീത് എടുത്തില്ല എന്ന് അമ്മയുള്‍പ്പെട‌െ പറഞ്ഞു. വെറുതെ കുറ്റം ആരോപിക്കുകയാണെന്നായിരുന്നു അമ്മയുടെ വാദം 

അയല്‍വീട്ടിലെ കുട്ടിക്ക് പുതുതായി വാങ്ങിയ സൈക്കിള്‍ മോഷ്ടിച്ചതായിരുന്നു അടുത്തകേസ്. സൈക്കിളുമായി വിനീത് പോകുന്നത് കണ്ട കുട്ടികളുണ്ടായിരുന്നു. വിനീതിനെവിളിച്ചു ചോദിച്ചപ്പോള്‍ താനെടുത്തില്ല എന്നായിരുന്നു മറുപടി. കുട്ടിയുടെ പിതാവ്  കുറച്ചു ചൂടായപ്പോള്‍ താനെടുത്തുവെന്ന് സൈക്കിള്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു വീടിന്‍റെ പിറകില്‍ വച്ചിട്ടുണ്ടെന്നും പറഞ്ഞു.സൈക്കിള്‍ തിരികെ കിട്ടിയതിനാല്‍ പരാതിയൊന്നും ഉണ്ടായില്ല. വീട്ടിലേക്ക് അധികം വരാറില്ല വിനീത്. വരുന്നത് രാത്രിയിലാണ്. രാത്രിയില്‍ തന്നെ മടങ്ങുകയും ചെയ്യും. പരിസരവാസികളുമായി ഒരു ബന്ധവുമില്ല. 14–ാം വയസില്‍ മറ്റൊരു മോഷണകേസില്‍ പിടിയിലായപ്പോഴാണ് ആദ്യമായി ജൂവനൈല്‍ ഹോമിലാകുന്നത്.കഞ്ചാവ് വലിച്ചുകഴിഞ്ഞാല്‍ പിന്നെ ഇയാള്‍ എന്തു ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല. പെട്ടെന്ന് സ്വഭാവത്തില്‍ മാറ്റംവരുന്ന പ്രകൃതമാണ് വിനീതിന്‍റേത്. പണം തീര്‍ന്നാല്‍ കിട്ടുന്നതെന്തും വിനീത് കവര്‍ച്ച ചെയ്യും. അത് വിലകൂടിയതെന്നോ കുറഞ്ഞതെന്നോ ഉള്ള വ്യത്യാസമില്ല. 

സഞ്ചാരം രാത്രിയിലും പുലര്‍കാലത്തും. കൈയില്‍ വടിവാളും കത്തിയും എപ്പോഴുമുണ്ടാകും.കിട്ടുന്ന പണം മുഴുവന്‍ ലഹരിക്കും മറ്റ് അനാശാസ്യകാര്യങ്ങള്‍ക്കും ആഡംബരവസ്തുക്കള്‍ വാങ്ങുന്നതിനും ഉപയോഗിക്കും. രാവിലെ ആലപ്പുഴയിലാണെങ്കില്‍ വൈകിട്ട് തിരുവനന്തപുരത്ത് എന്നതാണ് യാത്രാരീതി. ഇവിടെയെല്ലാം ക്രിമിനല്‍ സംഘങ്ങളുമായി സൗഹൃദവുമുണ്ട്.  തെറ്റുകള്‍ ചെറുപ്പത്തിലേ തിരുത്താന്‍ ശ്രമിക്കാതിരുന്നതാണ് വിനീതിനെ വടിവാള്‍ വിനീതാക്കി മാറ്റിയതെന്ന് അയല്‍വാസികള്‍ ഉള്‍പ്പെടെ പറയുന്നു. 

മക്കള്‍  തെറ്റുചെയ്യുമ്പോള്‍ തിരുത്താനാണ് നല്ലരക്ഷിതാക്കള്‍ ശ്രമിക്കാറുള്ളത്..കാലം മാറി...മകന്‍റെ സ്വാതന്ത്യത്തില്‍ കടന്നുകയറിയാല്‍ അവന് അവള്‍ക്ക് ഇഷ്ടപ്പെടില്ലെന്ന നിലപാടിലേക്ക് മാതാപിതാക്കള്‍ മാറി...അവര്‍ ചെയ്യുന്ന ചെറിയ തെറ്റിനെ ന്യായികരിക്കാനും ഒളിക്കാനും ശ്രമിക്കും ..ഒാര്‍ക്കുക...മക്കളിലെ ക്രിമിനല്‍ വാസനകളെ വളര്‍ത്തുകയാണ് നിങ്ങളുടെ അമിതസ്നേഹമെന്ന്...