10 വർഷം; ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം തെളിയാത്തതെന്ത്? സംഭവിച്ചത്

khasi-death
SHARE

ദുരൂഹതകള്‍ അവശേഷിപ്പിക്കുന്ന മരണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുവിടണം..അന്വേഷണത്തിന്‍റെ പേരില്‍ കേസ് അനന്തമായി നീണ്ടുപോകുന്നത് നീതി നിഷേധമാണെന്ന് കോടതി പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്....നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്  കാസര്‍കോടെ ചെമ്പരിക്ക ഖാസിയുടെ ബന്ധുക്കള്‍. ..ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം പത്തുകഴിഞ്ഞു..അന്വേഷണഏജന്‍സികള്‍ മാറിമാറിവന്നു...എന്നിട്ടും ഇപ്പോഴും പറയുന്ന കേസ് അന്വേഷണം കഴിഞ്ഞിട്ടില്ലെന്ന്...

കാസര്‍കോടിന്‍റെ സൗന്ദര്യമാണ് ചെമ്പരിക്ക കടപ്പുറം..പാറക്കെട്ടുകള്‍ അതിര്‍ത്തി തിരിക്കുന്ന കടപ്പുറം..കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന കടപ്പുറത്ത് പാറക്കെട്ടില്‍ കയറി കടലിന്‍റെ സൗന്ദര്യം ആസ്വദിക്കാനും ഒട്ടേറെപേര്‍ ചെമ്പരിക്കയിലെത്തുന്നു... മല്‍സ്യത്തൊഴിലാളികളുടെ ആശ്രയമാണ് ചെമ്പരിക്ക കടപ്പുറം. വന്യമായ കടലിന്‍റെ ഈ സൗന്ദര്യത്തിന് പിന്നില്‍ , ഈ  പറക്കെട്ടുകള്‍ക്ക് മുകളിലും ഒരു ദുരൂഹത നിലനില‍്ക്കുന്നുണ്ട് ...കാസര്‍കോടുകാരുടെ പ്രിയങ്കരനായിരുന്ന , !ഒരു സമുദായ നേതാവിന്‍റെ മരണത്തിന് പിന്നിലെ ദുരൂഹത....

കടല്‍ത്തീരത്ത് പ്രകാശം  പരന്നുതുടങ്ങി..കടല്‍ത്തീരത്ത് പാറക്കെട്ടില്‍ ചൂണ്ടയിടാനെത്തിയ ഒരാള്‍ അസ്വഭാവികമായി പാറപ്പുറത്തിരുന്ന സാധനങ്ങള്‍ കാണുന്നു...അടുപ്പിച്ച് വെച്ചിരുന്ന രണ്ട് ചെരുപ്പുകള്‍, ഊന്നുവടി,, ഒരു ടോര്‍ച്ച്... ആരോ കടലില്‍ അകപ്പെട്ടിരിക്കുന്ന എന്ന സംശയത്തില്‍ ഇയാള്‍ നാട്ടുകാരെ വിവരമറിയിച്ചു...ഏഴുമണിയോടെ ആളുകള്‍ കടപ്പുറത്തേക്ക് എത്തിത്തുടങ്ങി.... 

വൈകാതെ പൊലീസും കടപ്പുറത്തെത്തി...കടലില്‍ ആരോ അകപ്പെട്ടെന്ന രീതിയില്‍ അന്വേഷണം തുടങ്ങി...അല്‍പസമത്തിനകം കടല്‍ത്തീരത്ത് മൂന്നുകിലോമീറ്റര്‍ അകലെയായി ഒരു മൃതദേഹം പൊങ്ങി...ആളെ തിരിച്ചറിഞ്ഞതോടെ ജനം ഞെട്ടി..ചെമ്പരിക്കക്കാരുടെ സ്വന്തം അബ്ദുല്ല മൗലവി. ഇതിനിടയില്‍ വീട്ടില്‍ ഉറക്കമുണര്‍ന്ന ഖാസിയുടെ ബന്ധുക്കള്‍ മുറിയില്‍ ഖാസിയെ കാണാതെ  അന്വേഷണം തുടങ്ങിയിരുന്നു...ഇതിനിടയിലാണ് ഖാസിയുടെ മൃതദേഹം കടലില്‍ പൊങ്ങിയെന്ന വിവരം വീട്ടുകാരിലേക്ക് എത്തിയത്...

പൊലീസെത്തിയപ്പോഴേക്കും മൃതദേഹം പിന്നേയും കടലിലേക്ക് നീങ്ങി..ഒടുവില്‍ നാട്ടുകാര്‍ തന്നെ മൃതദേഹം എടുത്ത് കരയിലെത്തിച്ചു...ശരീരത്തില്‍ കാര്യമായ പരുക്കള്‍ ഒന്നും കാണാനില്ലായിരുന്നു...വിശദമായ പരിശോധന പൊലീസിനോട് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഖാസിയുടേത് ആത്മഹത്യയാണന്ന നിഗമനത്തില്‍ ആദ്യം തന്നെ പൊലീസ് എത്തിയിരുന്നു...പക്ഷേ കൊലപാതകമാണെന്ന് സംശയിക്കാവുന്ന പല പ്രധാനതെളിവുകളും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.....പക്ഷേ അതെല്ലാം പൊലീസ് അവഗണിച്ച് നടപടികളുമായി മുന്നോട്ട് പോയി... 

പാറക്കെട്ടുകള്‍ നിറഞ്ഞ ചെമ്പരിക്ക കടപ്പുറത്തേക്ക്   അബ്ദുല്ല മൗലവി  എത്തി ജീവനൊടുക്കിയെന്ന പൊലീസ് വിശദീകരണം ആരും അംഗീകരിച്ചില്ല... പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത ഖാസി ആരുമറിയാതെ എങ്ങനെ കടല്‍ത്തീരത്തെത്തി.... സാധാരണ ഒരാള്‍ക്ക് പോലും കയറാന്‍ ദുര്‍ഘടമായ പാറക്കെട്ടില്‍ എങ്ങനെ ഖാസി കയറി...കൂര്‍ത്ത പാറകളുള്ള പ്രദേശത്തേക്ക് ചാടിയിട്ടും എന്തുകൊണ്ട് ഖാസിയുടെ ശരീരത്തില്‍ പരുക്കുകളില്ല...ഈ സംശയങ്ങളെല്ലാം ബലപ്പെട്ടുകൊണ്ടിരുന്നു..

പാറപ്പുറത്തുണ്ടായിരുന്ന ചെരിപ്പും വടിയും ടോര്‍ച്ചും സംശയം ജനിപ്പിച്ചു....സാഹചര്യ തെളിവുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി...

 ആ സംശയങ്ങള്‍ തന്നെ പത്തുവര്‍ഷത്തിനിപ്പുറവും ചെമ്പരിക്ക  നിവാസികള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു..ഉത്തരം കിട്ടാതെ.ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു..എല്ലാവരും ഖാസി ആത്മഹത്യചെയ്തതാണെന്ന നിലപാട് തുടര്‍ന്നതോടെ സിബിഐ എത്തി..പത്തുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാതെ വൈകിപ്പിക്കുന്നത് നീതി നിഷേധമാണെന്ന് കുടുംബവും ഖാസിയെ സ്നേഹിക്കുന്നവരും ഉറപ്പിച്ച് പറയുന്നു. വര്‍ഗീയചേരിതിരിവുകള്‍ക്കെതിരെ ക്രിയാത്മകമായി ഇടപെട്ട പ്രമുഖനായിരുന്നു  ഖാസി...നിസ്കാര സമയം ക്രോഡീകരിച്ച് പുസ്തകങ്ങളും കലണ്ടറുകളും തയാറാക്കി.. എഴുത്തുകാരനും സാമുഹ്യപരിഷ്കര‍്ത്താവും കൂടിയായിരുന്ന ഖാസി മറ്റുസമുദായക്കാര്‍ക്കു കൂടി പ്രിയങ്കരനായതോടെ പലരുടേയും ശത്രുവായി മാറിയെന്ന് നാട്ടുകാര്‍ പറയുന്നു...പല വര്‍ഗീയ സംഘര്‍ഷങ്ങളും ഖാസിയുടെ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടു...

CRIME STORY
SHOW MORE
Loading...
Loading...