ലഹരിക്കടത്തും കൊലപാതകവും എല്ലാദിവസത്തേയും വാര്‍ത്തകളായി....പണ്ടും ഒട്ടും കുറവായിരുന്നില്ല ഇത്തരം കേസുകളും വാര്‍ത്തകളും..പക്ഷേ ഇപ്പോള്‍ ഞെട്ടിക്കുന്നത് ലഹരിയും കൊലയും ഹരമാക്കിയ യുവാക്കളും യുവതികളുമാണ്...പഴയ പേരുകെട്ട കുറ്റവാളികളെല്ലാം അടങ്ങി..ആ നിരയിലേക്ക് കടന്നുവന്നിരിക്കുകയാണ് ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ...ലഹരിയെ നിയന്ത്രിക്കാന്‍ യുവതികള്‍ കൂടി മടിയില്ലാതെ ഇറങ്ങിയതോടെ ലഹരിയുടെ ലോകം പുതുമയുള്ളതായി കഴിഞ്ഞു...
കഞ്ചാവും എംഡിഎംഎയും അങ്ങനെ എല്ലാവിലകൂടിയ ലഹരിയും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സുലഭമായിക്കഴിഞ്ഞു..ആര്‍ക്കും എവിടേയും ലഭിക്കും..കുട്ടികളെന്നോ വാര്‍ധക്യമെന്നോ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സുലഭം....കഞ്ചാവ് ഉപയോഗിക്കുക,,പിന്നെ ലഹരിയുടെ ഇടനിലക്കാരാകുക. ..പണം സമ്പാദിക്കാന്‍ ജോലിക്കൊന്നും പോകേണ്ടെന്ന് ഇവര്‍ ജീവിച്ചുകാണിക്കുകയാണ്....പുതിയ മൊബൈലുകളും ബൈക്കും ഡ്രെസുമെല്ലാം ഇവര്‍ക്ക് കൈയ്യത്തും ദൂരത്താണ്.....ജീവിതം ആസ്വദിച്ച് തീര്‍ക്കുകയാണ് യുവത്വം...ഇതിനിടയിലേക്ക് ലഹരി കടത്ത് നിയന്ത്രിക്കാന്‍ യുവതികള്‍ കൂടി രംഗത്തെത്തിയതോടെ കൊഴുപ്പുകൂടി...
നെട്ടൂരില്‍ കഴിഞ്ഞ 13 ാം തിയതി പത്തൊമ്പതുകാരന്‍ ഫഹദ് കൊല്ലപ്പെട്ട കേസില്‍ അസ്റ്റിലായത് രണ്ട് യുവതികളാണ്... കൊലയ്ക്ക് ആസൂത്രണം ചെയ്തതും നെട്ടൂര്‍ സ്വദേശിനി നിവ്യ...പ്രതികളെ ഒളിപ്പിച്ചതും ഒത്താശചെയ്തതും അനില....പിന്നെ അരഡസന്‍ ചെറുപ്പക്കാരും....
കഞ്ചാവ് സംഘങ്ങള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുന്നു...ലഹരിവില‍്പന സംഘത്തിന് നേതൃത്വം നല്‍കുന്നത് നിവ്യ.....കഞ്ചാവ് കേസില്‍ അറസ്റ്റിലായ നിവ്യയെ ജാമ്യത്തിലിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കം ..അതില്‍ ഉടലെടുത്ത വൈരാഗ്യം...പിന്നെ ആസൂത്രണവും കൊലപാതകവും ...കൊലനടത്തിയിട്ടും ആര്‍ക്കും കാര്യമായ കുറ്റബോധമില്ല..കാരണം ലഹരിയാണ് കൊലനടത്തിയത്...പിന്നീട് ജീവിക്കുന്നതും ലഹരിയില്‍ തന്നെ...
കൊച്ചി പണ്ടേതന്നെ ലഹരിയുടെ കേന്ദ്രമാണ്....എന്തും കിട്ടുന്ന കൊച്ചിയില്‍ സ്വദേശികളും സന്ദര്‍ശകരുമെല്ലാം ലഹരി തേടിയെത്തി...പലതീരദേശമേഖലകളും ലഹരിയുടെ പിടിയിലാണ്....ലഹരികടത്തുന്നതും യുവാക്കള്‍ ...വൈപ്പിനില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ കൊലപാതകവും ലഹരിയുടെ ബാക്കിപത്രം...ലഹരി സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് പോരടിക്കുന്ന പ്രദേശം...വൈപ്പിനിലെ യുവാക്കളുടെ പ്രധാനവരുമാനമാര്‍ഗവും ലഹരികടത്തായി...പലവീട്ടുകാരുടേയും രഹസ്യസമ്മതവും കൂടിയായതോടെ വൈപ്പിന്‍ ലഹരികേന്ദ്രമായി. ചെറായി സ്വദേശി പ്രണവ്...കൗമാരത്തിന്‍റെ തിളപ്പ് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതോടെ ജീവിതം ആസ്വദിച്ചു മുന്നോട്ടുപോയിരുന്ന യുവാവ്...പക്ഷേ ഇടക്ക് ,,ജീവിതം ശരിക്കും അറിയുന്നതിന് മുമ്പേ അവസാനിച്ചു.....
കൊലയ്ക്ക് കാരണം കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം...പ്രതികളിലൊരാളായ ശരത്തിന്‍റെ കാമുകിയുമായി പ്രണവ് അടുക്കാന്‍ ശ്രമിച്ചതാണ് കാരണം...ഫെയ്സ് ബുക്കിലൂടെ യുവതിയുമായി പ്രണവ് ചാറ്റുചെയ്തു....ഇതറിഞ്ഞ ശരത് പ്രണവിനെ താക്കാത് ചെയ്തു...എന്നിട്ടും ചാറ്റിങ് തുടര്‍ന്ന പ്രണവിനെ യുവതിയുടെ തന്നെ ഫോണില്‍ നിന്ന് ചാറ്റ് ചെയ്ത് വിളിപ്പിച്ചു...യുവതിയാണെന്ന വ്യാജേന ശരത്തിന്‍റെ ചാറ്റിങ്ങില്‍ പ്രണവ് വീണു... വൈപ്പിനിലെത്താന്‍ പ്രണവിനോട് ആവശ്യപ്പെട്ടു..ഇതുപ്രകാരം പള്ളത്താംകുളങ്ങര ബീച്ചിന് സമീപത്തെത്തിയതോടെ കാത്തിരുന്ന പ്രതികള്‍ ചാടിവീണു....
ശരത് , ജിബിന്‍ , അമ്പാടി, നാംദേവ് എന്നിവരാണ് പ്രതികള്‍ ..ശരത്തിന്‍റെ കാമുകിയുമായി പ്രണവ് പരിചയപ്പെട്ടതോടെ സുഹൃത്തുക്കളേയും കൂട്ടി പ്രണവിനെ കൊലപ്പെടുത്താന്‍ തീരമാനിക്കുകയായിരുന്നു....പുലര്‍ച്ചെ നാടുണരുന്നതിന് മുമ്പ് കൊലപാതകം നടത്താനായിരുന്നു പ്രതികളുടെ തീരുമാനം...നിരായുധനായി എത്തിയ പ്രണവിനെ പ്രതികള്‍ അടിച്ചുവീഴ്ത്തി....രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടംചേര്‍ന്ന് മര്‍ദിച്ചു....റോഡിലായിരുന്നു അക്രമം നടന്നതെങ്കിലും ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല...കയ്യില്‍ കരുതിയിരുന്ന വടികൊണ്ടും ട്യൂബുകൊണ്ടും പ്രതികള്‍ പ്രണവിനെ അടിച്ചു...കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ശരത്ത് പ്രണവിനെ കുത്തിപലതവണ കുത്തി... തലയിലും ശരീരത്തിലും ആഴത്തിലുള്ള കുത്തില്‍ മരണം ഉറപ്പാക്കി.....ആരുടേയും ശ്രദ്ധയില്‍ പെടാതെ പ്രതികള്‍ രക്ഷപെടുകയായിരുന്നു.... തലയുടെ നെറുകയിലേറ്റ് ആഴത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നു റോഡിലാകെ പരന്നു..രാവിലെ നടക്കാനിറങ്ങിയവരാണ് പ്രണവിന്‍റെ ശരീരം കണ്ടെത്തിയത്..അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു...
കമിഴ്ന്ന് കിടക്കുന്ന നിലയിിലായിരുന്നു മൃതദേഹം...ആളെ തിരിച്ചറിയാനായിരുന്നു നാട്ടുകാരുടെ ശ്രമം...പിന്നീട് അടുത്തപ്രദേശത്തുള്ള പ്രണവാണ് കൊല്ലപ്പെട്ടത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു... പള്ളത്താംകുളങ്ങര ബീച്ചില്‍ പ്രണവ് എത്തിയതിനെക്കുറിച്ചായിരുന്നു അന്വേഷണം ..പ്രണവിന്‍റെ ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചു....ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസെത്തിയ ശേഷമാണ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ..തലയ്ക്ക് പുറകിലേറ്റ് മാരക മുറിവാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു....
പ്രണവിന്‍റെ ഫോണ്‍ വിളികള്‍ പരിശോധിച്ചതോടെ പൊലീസ് ശരത്തിന് പുറകെ കൂടി...മണിക്കൂറുകള്‍ക്കുള്ളില്‍ ഒളിവുകേന്ദ്രത്തില്‍ നിന്ന് ശരത്തിനേയും ജിബിനേയും അമ്പാടിയേയും പൊലീസ് പൊക്കി.....
പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്‍റെ തിരക്കഥയുടെ ചുരുളഴിഞ്ഞു... യുവതിയേയും പൊലീസ് ചോദ്യം ചെയ്തു... പ്രതികളേയും കൊണ്ട് കൊല നടന്ന സ്ഥലത്തെത്തി പൊലീസ് വിശദമായി തെളിവുകള്‍ ശേഖരിച്ചു...പുലര്‍ച്ച നാലുമണിക്കുശേഷമായിരുന്നു കൊലപാതകം... റിസോര്‍ട്ടിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തമ്പടിച്ചാണ് കൊലപാതകത്തിന്‍റെ ആസൂത്രണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.... കൊലയ്ക്ക് ശേഷം ചെമ്മീന്‍കെട്ടില്‍ കത്തിയെറിഞ്ഞ ശേഷമാണ് പ്രതികള്‍ രക്ഷപെട്ടത്...പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെമ്മീന്‍ കെട്ടില്‍ നിന്ന് പൊലീസ് കത്തി കണ്ടെടുത്തു...
പ്രണവിനെ അടിച്ചുകൊലപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍ പ്രതികള്‍ കൊല നടത്തിയത് പൊലീസിന് വിശദീകരിച്ചു...സംഭവസ്ഥലത്ത് അവശേഷിച്ച തെളിവുകളും പൊലീസ് കണ്ടെടുത്തു...
വൈപ്പിന്‍ പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം ഇതിനുമുമ്പും കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ട്...പക്ഷേ പൊലീസിന് കാര്യമായി ഇടപെടാന്‍ കഴിയുന്നതിലും മുകളിലാണഅ യുവാക്കള്‍ നേതൃത്വം നല്‍കുന്ന ലഹരി മാഫിയയുടെ പ്രവര്‍ത്തനം... കേരളത്തിന്‍റെ വ്യാവസായിക നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ബീച്ച് തീരങ്ങളിലെല്ലാം ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട്...രക്ഷിതാക്കളുടെ ഒത്താശയോടെ കുട്ടികള്‍ ചെറുപ്രായത്തില്‍ കഞ്ചാവിന്‍റെ ക്യാരിയര്‍മാരാകുന്നു...പിന്നെ ഇരുപത് വയസിനുള്ളില്‍ തന്നെ കഞ്ചാവിന് അടിമകളും കൊലക്കേസില്‍ അടക്കം പ്രതികളുമാകുന്നു..ചിലരുടെ ജീവിതം ഇതിനുള്ളില്‍ അവസാനിക്കുന്നു....പൊലീസും കഞ്ചാവ് മാഫിയയും തമ്മിലുള്ള അവിശുദ്ധകൂട്ട് കെട്ട് പരിശോധിക്കാം ഇടവേളക്ക് ശേഷം...
ലോക്ക് ഡൗണ്‍ കാലത്തുപോലും അതിര്‍ത്തി കടന്ന് ലഹരി കേരളത്തിലേക്ക് സുലഭമായി എത്തി...അധികൃതര്‍ എത്രശ്രമിച്ചാലും ആ ലഹരി ചെറുപ്പക്കാരെ തേടി വരും... പക്ഷ അതിന് തടയിണമെങ്കില്‍ രക്ഷിതാക്കള്‍ രംഗത്തുവരണം...പൊതുസമൂഹം രംഗത്തിറങ്ങണം... വൈപ്പിന്‍ , ചെറായി പോലുള്ള സന്ദര്‍ശക ബീച്ചുകളില്‍ ലഹരി കേന്ദ്രങ്ങളാണ്..സ്വദേശിയും വിദേശിയുമെല്ലാം സുലഭം...പൊലീസുകാരുടെ പക്ഷേ പൊലീസുകാരുടെ ഭാഗത്തുനിന്ന് കാര്യമായി സഹായം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാര്‍ ... ചെറിയ കുറ്റകൃത്യങ്ങള്‍ മുതല്‍ കൊലപാതകത്തില്‍ വരെ എത്തിനില്‍ക്കുന്ന ലഹരി ,ഗുണ്ടാസംഘത്തിന് പൊലീസിലെ ചിലരുടേയും സഹായം ലഭിക്കുന്നുണ്ടെന്നാണ് ആരോപണം... ചെറിയ കാരണങ്ങള്‍ക്കുപോലും കൊലപാതകവും ആക്രമണവുമായി പുതുഗുണ്ടകളുടെ രീതി...അടിപിടിയില്ല...കത്തിക്കുത്തും വടിവാള്‍ ആക്രമണവുമെല്ലാമാണ് ഇപ്പോഴത്തെ രീതി....
കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും എല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്..ചിലര്‍ നിലനില്‍പ്പിനായി അക്രമികളാകുന്നു..ലഹരിയുടെ മായികലോകത്ത് ആരേയും എന്തും ചെയ്യാനുള്ള ലൈസന്‍സ് ലഭിച്ച ഇവര്‍ക്ക് കൊലപാതകമെല്ലാം നിസാരമാണ്...നിയമങ്ങളിലെ പഴുതുകളില്‍ പിടിച്ച് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സമൂഹത്തിലെ മറ്റൊരു വിഭാഗവും ശ്രമിക്കുമ്പോള്‍ ലഹരിമരുന്നിനെതിരെയുള്ള പോരാട്ടം എങ്ങനെ ഫലം കാണും...