
ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ..പ്രണയനൈരാശ്യമെന്നോ പ്രതിശ്രുതവരന്‍ കാലുമാറിയപ്പോള്‍ ഉണ്ടായ മനോവിഷമത്തില്‍ ചെയ്ത കടുംകൈ എന്നോ നിസാരവല്‍ക്കരിക്കാന്‍ കഴിയുന്നില്ല കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ. കാരണം ആ ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് അവള്‍ അവന്‍റെ ഉമ്മയെ വിളിച്ച് അവസാനവട്ടശ്രമം നടത്തിയിരുന്നു..നെഞ്ചുപൊട്ടുന്ന വേദനയോടെ അവള്‍ മരണത്തിലേക്ക് നടന്നിട്ടുണ്ടെങ്കില്‍ പലരും ഉത്തരവാദികളാണ് റംസിയുടെ മരണത്തില്‍.
കാത്തിരിക്കാന്‍ പലതുമുണ്ടായിരുന്നു ഈ പെണ്‍കുട്ടിക്ക്. പാതിവഴിയില്‍ ഉപേക്ഷിച്ചുപോകാന്‍ ഉള്ളതായിരുന്നില്ല റംസി നിന്റെ ജീവന്‍. നിന്‍റെ തീരുമാനം തെറ്റായിരുന്നു. പൂര്‍ണമായും തെറ്റ്. അവനെ സ്നേഹിച്ചതും മരണത്തിന്‍റെ വഴി തിരഞ്ഞെടുത്തതും.മനസാക്ഷി ആര്‍ക്കും കടംകൊടുക്കാത്ത കുറച്ചുപേരെങ്കിലും നിനക്ക് ചുറ്റുമുണ്ടായിരുന്നെന്ന് നീ ഒാര്‍ക്കണമായിരുന്നു..എന്നിട്ടും നീ ആരോടും പരിഭവം പറയാതെ, നിന്‍റെ മരണത്തിന് കാരണമായവരെ മാത്രം ബോധിപ്പിച്ച് യാത്ര പറഞ്ഞ് നീ നടന്നുപോയി...
ഉത്രയെന്ന യുവതിയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിന് മറന്നിട്ടില്ല മലയാളി..പണക്കൊതിയില്‍ പുതിയ ബന്ധം തേടി അതുവരെ കൂടെകഴിഞ്ഞവളെ കൊലപ്പെടുത്തിയ ക്രൂരന്‍.
അതേസൂരജിന്‍റെ സ്ഥാനത്ത് തന്നെ നിര്‍ത്തണം ഇന്ന് ഹാരിസിനെ...ആ പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ട അല്ല കൊന്ന കൊലപ്പെടുത്തിയ ഈ ക്രൂരനേയും.... സൂരജിന്‍റെ അമ്മയും സഹോദരിയും കൂട്ടുനിന്നു ആ പാതകത്തിന് ..ഇവിടേയും കഥാപാത്രങ്ങളേ മാറിയുള്ളൂ...അപരാധത്തിന്‍റെ തിരക്കഥ ഒന്നുതന്നെ...കഴിഞ്ഞ നാള്‍ വരെ മകന്‍റെ പെണ്ണായി കണ്ട് സ്നേഹിച്ചവള്‍ കാലുപിടിച്ച് കരഞ്ഞിട്ടും മനസലിഞ്ഞില്ല ഹാരിസിന്‍റെ ഉമ്മയ്ക്ക് ...മകന്‍റെ ജീവിതത്തിലേക്ക് അതുവഴി തങ്ങളുടെ കുടുംബത്തിലേക്ക് വലിയ സമ്പാദ്യവുമായി വരാനിരിക്കുന്ന പുതിയ പെണ്‍കുട്ടിയില്‍ കണ്ണുമഞ്ഞളിച്ചിരുന്നു എല്ലാവരുടേയും...
കൊല്ലം കൊട്ടിയത്തെ 24 വയസുകാരി...കൗമാരത്തിലെ റംസി ഉറപ്പിച്ചു ജീവിതം ഹാരിസിനൊപ്പമെന്ന്...സുന്ദരിയായ റംസിയെ പുറകെ നടന്ന് ഇഷ്ടപ്പെടുത്തിയതാണ് ഹാരീസ്....ആദ്യമൊക്കെ തടസം നിന്ന റംസി പിന്നെ ഇഷ്ടപ്പെട്ടു.ജീവനുതുല്യം സ്നേഹിച്ചു..തന്‍റെ സ്വത്തും ശരീരവും സൗന്ദര്യവുമെല്ലാം ഹാരീസിനുമുന്നില്‍ അടിയറവെച്ചു.
ആറുവര്‍ഷത്തിലേറെയായി ഹാരിസിനെ മനസില്‍ പ്രതിഷ്ഠിച്ചാണ് റംസി ജീവിച്ചത്....അവന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ പണം നല്‍കി...റംസിയുടെ നിഷ്ങ്കളങ്കമായ സ്നേഹം മുതലെടുത്ത് ഹാരീസ് ഒാരോന്നായി വാങ്ങിയെടുത്തു.എല്ലാം തനിക്കുവേണ്ടിയല്ലേ എന്ന വിശ്വാസത്തില്‍ വീട്ടുകാരില്‍ നിന്ന് റംസി എല്ലാം വാങ്ങി നല്‍കി..ഒടുവില്‍ ആ ബന്ധം വീട്ടുകാര്‍ തന്നെ പറഞ്ഞുറപ്പിച്ചു... വളകൈമാറി..ഹാരിസിന്‍റെ ഉമ്മയ്ക്ക് റംസി പ്രിയപ്പെട്ടവളായിരുന്നു ..അതുവരെ...
ഇതിനിടയിലാണ് സഹോദരന്‍റെ ഭാര്യയായി സീരിയല്‍ താരം ലക്ഷ്മി പ്രമോദിന്‍റെ കടന്നുവരവ്...സുന്ദരിയായ റംസിയെ ലക്ഷ്മി കയ്യിലെടുത്തു...എല്ലാസീരിയല്‍ സെറ്റുകളിലും റംസിയെ കൊണ്ടുപോയി...എല്ലാജോലികളും നല്‍കി..എല്ലാം പ്രിയപ്പെട്ട ചേച്ചിയെന്ന നിലയില്‍ റംസി ചെയ്തു. ലക്ഷ്മിയുമായി കാര്യങ്ങളൊക്കെ പങ്കുവെച്ച് സന്തോഷം നിറഞ്ഞ നാളുകള്‍ ...
ശരിക്കും പിന്നീടുള്ള ഇടനിലക്കാരി ലക്ഷ്മി ആയിരുന്നു..ഹാരിസിന്‍റേയും വീട്ടുകാരുടേയും ഇടയില്‍ ലക്ഷ്മി അവസാനവാക്കായി...ആറുവര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ ഹാരീസ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി... ഇതിനിടെ റംസി ഹാരീസില്‍ നിന്ന ഗര്‍ഭിണിയായി ..ലക്ഷ്മി ഇടനിന്ന് ഗര്‍ഭഛിദ്രം നടത്തി...അതിന് റംസി വിവാഹിതയാണെന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റും സമ്പാദിച്ചു..എല്ലാത്തിനും ലക്ഷ്മി ചുക്കാന്‍ പിടിച്ചു...
പതിയെ കാര്യങ്ങള്‍ മാറിമറഞ്ഞു..ഹാരിസിന് റംസിയിലുള്ള താല്‍പര്യം കുറഞ്ഞു.... വിളിച്ചാല്‍ കിട്ടാതായി..പുതിയ പെണ്‍കുട്ടിയുമായി ഹാരീസ് അടുപ്പത്തിലാണെന്ന് അറിഞ്ഞ റംസി പലതവണ വിലക്കി...എന്നിട്ടും ബന്ധം തുടര്‍ന്നു..റംസി കാത്തിരുന്നു അവളുടെ ഇക്കമടങ്ങിവരുമെന്ന് കൊതിച്ച് ...എല്ലാം അവസാനിപ്പിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് അവള്‍ ഹാരിസിനോട് ആവശ്യപ്പെട്ടു...പുതിയ പെണ്‍കുട്ടിയോട് താന്‍ നേരിട്ട് പോയി കാലുപിടിച്ച് ക്ഷമ പറഞ്ഞോളാമെന്നുവരെ റംസി പറഞ്ഞുനോക്കി..പക്ഷേ....
സാമ്പത്തീകം കൂടുതലുള്ള പുതിയ ബന്ധം പറഞ്ഞതോടെ ലക്ഷ്മിയും ഉമ്മയുമെല്ലാം ഹാരീസിനൊപ്പം...പിന്നെ റംസിയെ ഒഴിവാക്കാനുള്ള ശ്രമം...ആറുവര്‍ഷക്കാലെ പ്രണയിച്ച ഹാരീസില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായതോടെ റംസി സഹായത്തിനായി എല്ലാവരേയും വിളിച്ചു..കരഞ്ഞു പറഞ്ഞു തന്നെ ഒഴിവാക്കരുതെന്ന്....എല്ലാവരും കയ്യൊഴിഞ്ഞു..ഒടുവില്‍ മരിക്കുന്നതിന് മുമ്പ് റംസി ഹാരീസിന്‍റെ അമ്മയെ വിളിച്ചു ..അവസാന ശ്രമമെന്ന നിലയില്‍ ..കാലുപിടിച്ച് കരഞ്ഞു...അവര്‍ റംസിയെ ആട്ടിയകറ്റി....അവനെ മറന്ന് മറ്റൊരുത്തന്‍റെ കൂടെ പോകാന്‍ ഉപദേശിച്ചു...
ഒടുവില്‍ ആരുടേയും ശല്യത്തിന് വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് റംസി ആ വ്യാഴാഴ്ച മരണത്തിലേക്ക് നടന്നു... കൊട്ടിയത്തെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചു. ആ തൂങ്ങിമരണത്തിന്‍റെ കാരണം പ്രണയനൈരാശ്യമായിരുന്നില്ല. താന്‍ മനസറിഞ്ഞ് സ്നേഹിച്ച പ്രിയപ്പെട്ടവന്‍ വഞ്ചിച്ചപ്പോഴുള്ള ഒരു പാവം പെണ്‍കുട്ടിയുടെ പെട്ടന്നുള്ള തീരുമാനം...ഒരു സാധാരണആത്മഹത്യയായി അത് മാറാതിരുന്നത് അവളുടെ അവനോടുള്ള സ്നേഹം വെളിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ്. ..പിന്നെ റംസിക്ക് വേണ്ടി ജനം ഉണര്‍ന്നു..
എല്ലാ പ്രതീക്ഷകളും നശിച്ചതോടെയാണ് റംസി മരണത്തിന്‍റെ വഴി തിരഞ്ഞെടുത്തത്.. തന്‍റെ ഇഷ്ടത്തിന് എല്ലാം കൂട്ടുനിന്ന സ്വന്തം ഉപ്പയോടും ഉമ്മയോടും പക്ഷേ റംസി മനസുതുറന്നില്ല....ഹാരീസുമൊത്തുള്ള ജീവിതത്തിന് നിറംചാലിച്ച അതേ മുറിയില്‍ റംസി ജീവനൊടുക്കി...പരിഭവങ്ങളൊന്നും വാക്കുകളിലേക്ക് എഴുതിവെക്കാതെ...അപ്പോഴും ആരേയും ഇനി ഉപദ്രവിക്കില്ലെന്ന് ഹാരീസിനും കുടുംബത്തിനും നല്‍കിയ വാക്ക് ഈ പെണ്‍കുട്ടി പാലിച്ചു.....
ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ പൊലീസിന് എന്തെങ്കിലും ചെയ്യണമെന്നായി...അങ്ങനെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി ഹാരിസീനെ അറസ്റ്റുചെയ്തു. പക്ഷേ അതില്‍ തീരില്ല അന്വേഷണം. റംസിയുമായി ഏറ്റവും അടുത്തത് ഹാരിസിന്‍റെ സഹോദരന്‍റെ ഭാര്യ സീരിയല്‍ നടി ലക്ഷ്മി പ്രമോദാണ്..സീരിയല്‍ സെറ്റുകളിലെല്ലാം റംസി അനുഗമിച്ചു..ഹാരീസില്‍ നിന്ന് ഗര്‍ഭം ധരിച്ചപ്പോള്‍ വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് നേടി ഗര്‍ഭംഛിദ്രം നടത്തി...അന്വേഷണം നീളണം...ലക്ഷ്മിയിലേക്കും ആ ഉമ്മയിലേക്കും...
കാത്തിരിക്കാമായിരുന്നു റംസി നിനക്ക് ...തുറന്നുപറയാമായിരുന്നു നിനക്കേറ്റ വഞ്ചന....നീ മരിച്ചാലും ആ നീതി ഉറപ്പിക്കാനാണ് കുടുംബവും നാടും പ്രതിഷേധിക്കുന്നത്...അത് നിനക്ക് നീതി നേടിത്തരിക തന്നെ ചെയ്യും...
ലക്ഷ്മി പ്രമോദിനെ പൊലീസ് ചോദ്യം ചെയ്തു..റംസിയും ലക്ഷ്മിയും ഉള്‍പ്പെടെയുള്ള വിലപ്പെട്ട തെളിവുകളുള്ള ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു....ഇനി അന്വേഷണം വേണ്ടത് കുടുംബത്തിലേക്കാണ്..ഹാരീസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് പൊലീസിന് ..പക്ഷേ ആ പ്രതീക്ഷ കുടുംബത്തിനില്ല...
അടുത്തകാലത്ത് സമൂഹമാധ്യമം പ്രാധാന്യത്തോടെ ഏറ്റെടുത്ത കേസായി റംസിയുടെ മരണം മാറി... ജസ്റ്റിസ് ഫോര്‍ റംസി എല്ലായിടത്തും പ്രചരിച്ചു... പൊതുപ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി...റംസിക്ക് നീതി വേണം..ഹാരീസിനെ, ആ കുടുംബത്തെ വിശ്വസിച്ച റംസിയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കണം....വഞ്ചനയിൽ പൊതിഞ്ഞ സ്നേഹവുമായി പെണ്‍കുട്ടികളെ ലക്ഷ്യംവച്ചിറങ്ങുന്ന ഹാരീസുമാര്‍ ഭയക്കണം...ഒരു ഫോണ്‍ സംഭാഷണം ഉണ്ടായത് കൊണ്ട് റംസിയെന്ന പെണ്‍കുട്ടിയുടെ ആത്മാര്‍ഥ സ്നേഹം പുറത്തറിഞ്ഞു..സമൂഹത്തില്‍ അനുദിനം ജീവനൊടു