കൊല; പിന്നാലെ രണ്ട് ആത്മഹത്യ; കുമ്പളയിലെ കൊടുംക്രൂരതകൾ

crime-story
SHARE

കോവിഡും മഴയും ദുരിതമായി തുടരുമ്പോഴാണ് കാസര്‍കോട് കുമ്പള സൂരംബയലിലെ സ്വകാര്യ ഓയില്‍ മില്ലിലെ ജീവനക്കാരന്‍റെ കൊലപാതകം നടക്കുന്നത്. പിന്നാലെ രണ്ട് ആത്മഹത്യകളും.  കൊലക്കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസുമായി ബന്ധപ്പെട്ട രണ്ട് യുവാക്കള്‍ ജീവനൊടുക്കിയത്. ഹരിഷ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്താന്‍  ശ്രീകുമാറെന്ന പ്രതിയുമായി കൂട്ടുകൂടിയ ഇരുപത്തിരണ്ട് വയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട്  ചെറുപ്പക്കാരുടെ മരണവും  ദുരൂഹമായിരുന്നു...മൂന്നുമരണങ്ങളും തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിച്ച് കണ്ടെത്തി...കൊലപാതകത്തിന് പ്രതി ശ്രീകുമാറിന് കാരണമുണ്ട്..പക്ഷേ ഈ രണ്ട് യുവാക്കളുടെ ആത്മഹത്യയുടെ കാരണങ്ങളാണ് അത്ഭുതപ്പെടുത്തുന്നത്. ..

15 വര്‍ഷത്തോളമായി കുമ്പള സൂരംബയലിലെ ഓയില്‍ മില്ലിലെ ജീവനക്കാരനാണ് ഹരീഷ്, നാട്ടുകാര്‍ക്കെല്ലാം വളരെ പ്രീയപ്പെട്ടവന്‍, അധികം ആരോടും സംസാരിക്കാത്ത പ്രകൃതം. ഓയില്‍ മില്ലിന്‍റെ പ്രവര്‍ത്തനത്തില്‍ നട്ടെല്ലായിരുന്നു ഹരീഷ്... മില്ലില്‍ ജോലി ചെയ്ത്  കഷ്ടപ്പെട്ട് പണിത വീട്ടില്‍ താമസം തുടങ്ങിയിട്ട് അധികമായിട്ടുമില്ല. ഇതിനിടയിലാണ് ഇതേസ്ഥാപനത്തിലെ തന്നെ ജീവനക്കാരനായ ശ്രീകുമാറിന്‍റെ തിരക്കഥയില്‍ ഹരീഷിന്‍റെ ജീവന്‍ പൊലിയുന്നത്...ഇരുവര്‍ക്കും അടുത്ത് ബന്ധമുള്ള ഒരു വനിതാസുഹൃത്തിനെചൊല്ലിയാണ് തര്‍ക്കം..  വനിതാസുഹൃത്തുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍  ഇരുവരും പരസ്പരം ഇടക്കിടക്ക് താക്കീത് നല്‍കും...പക്ഷേ ഇരുവരും ബന്ധം തുടര്‍ന്നതോടെ പലസ്ഥലത്തുവെച്ചും വെല്ലുവിളികളും വാക്കേറ്റവും ഒക്കെ നടന്നു...

താക്കീത് വകവെക്കാതെ ഹരീഷ് മുന്നോട്ടുപോയതോടെ ശ്രീകുമാറിന്‍റെ ദേഷ്യം വൈരാഗ്യമായി...പലയാവര്‍ത്തി നീണ്ട തര്‍ക്കങ്ങള്‍ക്ക് ശേഷം ഹരീഷിനെ വകവരുത്താന്‍ ശ്രീകുമാര്‍ പദ്ധയിടുന്നു...സംഭവം ശ്രീകുമാര്‍ സുഹൃത്തുക്കളെ അറിയിച്ചതോടെ ആസൂത്രണം തുടങ്ങി..മദ്യപാനസദസുകളില്‍ പ്രതികാരബുദ്ധി പുകഞ്ഞു...പദ്ധതികള്‍ ചര്‍ച്ചചെയ്തു. ഒടുവില്‍ ഹരീഷിനെ വകവരുത്താനുള്ള തീരുമാനം എടുത്തു..ശ്രീകുമാറിന് എന്നും കൂട്ടായി നിന്ന അയല്‍വാസികളായ മണികണ്ഠനും റോഷനും ഡ്രൈവറും സംഘത്തില്‍ ചേര്‍ന്നു..പിന്നെ  അവസരം കാത്തിരുന്നു...  

അങ്ങനെ പ്രതികള്‍ കാത്തിരുന്ന  ആ ദിനം വന്നെത്തുന്നു. സഹപ്രവര്‍ത്തകനായ ഹരീഷിനെ  കൊല്ലാന്‍ തീരുമാനിച്ചുറച്ച ശ്രീകുമാര്‍ അന്നേദിവസം മില്ലില്‍ പോയില്ല...പകല്‍ മുഴുവന്‍ മണികണ്ഠനേയും റോഷനേയും മറ്റൊരു സുഹൃത്തിനേയും കൂട്ടി കാറില്‍ പലസ്ഥലങ്ങളില്‍ കറങ്ങി നടന്ന് കൊലപാതകം ആസൂത്രണം ചെയ്തു....പലസ്ഥലങ്ങളില്‍ നിന്നും മദ്യം കഴിച്ചു...വൈകിട്ട് ഹരീഷ് മില്ല് അടച്ച് പോകുമ്പോള്‍ വകവരുത്താമെന്ന് പ്രതികള്‍ തീരുമാനിക്കുന്നു..അരുംകൊലയ്ക്ക് ധൈര്യം ലഭിക്കാന്‍ മതിമറന്ന് മദ്യപിക്കാന്‍ വൈകിട്ടോടെ പ്രതികള്‍ കോട്ടക്കറിന് സമീപത്തുള്ള കുറ്റിക്കാട്ടിലെത്തുന്നു....ഹരീഷിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെ പിടിക്കപ്പെടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും പ്രതികള്‍ നടത്തി...

പുറത്ത് തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനകളൊന്നും മില്ലിലുണ്ടായിരുന്ന ഹരീഷ് അറിഞ്ഞിരുന്നില്ല. രാത്രിയോടെ ജോലികളെല്ലാം പൂര്‍ത്തിയാക്കി പത്തുമണിയോടെ മില്ലിന് ഷട്ടറിട്ട് താക്കോലുമായി ബൈക്കില്‍ വീട്ടിലേക്ക് യാത്ര തിരിച്ചു... ഹരീഷിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കാറില്‍  ശ്രീകുമാറും മറ്റൊരു കൊലയാളിയും പിന്തുടര്‍ന്നു....കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ റോഡിലെങ്ങും കാര്യമായി വാഹനങ്ങളോ ആളുകളോ ഉണ്ടായിന്നില്ല...ഹരീഷും വീട്ടിലെത്താനുള്ള തിരക്കില്‍ പിന്തുടരുന്ന കാറിനെ ശ്രദ്ധിച്ചില്ല...

പ്രധാനനിരത്ത് കടന്ന് തിരക്കില്ലാത്ത ഇടവഴിയിലേക്ക്  കടന്ന് ഹരീഷ് ബൈക്കോടിച്ചു. ഹരീഷിന്‍റെ വഴികള്‍ കൃത്യമായി മനസിലാക്കിയിരുന്ന പ്രതികളായ റോഷനും മണികണ്ഠനും കോട്ടക്കാര്‍ മുജങ്കാവ് പാതയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു...ഹരിഷിന്‍റെ ബൈക്ക് കണ്ടതോടെ ഇരുവരും ചാടി വീണ് ബൈക്ക് തടഞ്ഞു ഹരീഷിനെ പിടിച്ചുനിര്‍ത്തി... 

 മണികണ്ഠനും റോഷനും പിടിച്ചുനിര്‍ത്തിയപ്പോഴും കാര്യമൊന്നും ഹരീഷിന് മനസിലായില്ല..അവരുമായി തര്‍ക്കിക്കുന്നതിനിടിയിലാണ് ശ്രീകുമാര്‍ കാറില്‍ അവിടെയെത്തിയത്..ശ്രീകുമാറിനെ കൂടി കണ്ടതോടെ ഹരീഷിന് അപകടം മണത്തു...വകവരുത്താനുള്ള വരവാണെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷപെടാനുള്ള ശ്രമത്തിലായി ഹരീഷ്...ഇതിനിടെ വനിത സുഹൃത്തിനെ ചൊല്ലി വക്കേറ്റവുമുണ്ടായി..കൊലപ്പെടുത്തുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഹരീഷിന് നേരെ ശ്രീകുമാര്‍ കത്തിവീശി...മണികണ്ഠനും റോഷനും ഹരീഷിനെ പിടിച്ചുനിര്‍ത്തി...ശ്രീകുമാര്‍ കത്തികൊണ്ട് തുടരെതുടരെ കുത്തി... 

സമയം പത്തര കഴിഞ്ഞിരുന്നു..   റോഡിലൂടെ വാഹനങ്ങള്‍ ഒന്നും വരാതിരുന്നത് പ്രതികള്‍ക്ക് അനുകൂലമായി..കഴുത്തിനും വയറിനും ഉള്‍പ്പെടെ ഒമ്പത് മാരക കുത്തുകളാണ് ഹരീഷിന് ഏറ്റത്. ഗുരുതരമായി മുറിവേറ്റ് റോഡില്‍ കുഴഞ്ഞുവീണ ഹരീഷിനെ ഉപേക്ഷിച്ച് ശ്രീകൂമാറും സംഘവും രക്ഷപെട്ടു... 

റോഡരികില്‍ വഴിവിളക്കുകള്‍ ഇല്ലാതിരുന്നതും റോഡിനോട് ചേര്‍ന്ന് വീടുകള്‍ ഇല്ലാതിരുന്നതും പ്രതികള്‍ക്ക് തുണയായി. ഇതിനിടെ കുത്തേറ്റ റോഡില്‍ കിടന്ന ഹരീഷിനെ യാത്രക്കാരില്‍ ഒരാള്‍ കണ്ട് പൊലീസില്‍ വിവരമറിയിച്ചു...  പൊലീസെത്തി ആശുപത്രിയിലേക്ക് ഹരീഷിനെ കൊണ്ടുപോകുമ്പോഴേക്കും ഹരീഷ് മരണത്തിന് കീഴടങ്ങിയിരുന്നു... 

പിറ്റേന്ന് രാവിലെ തന്നെ പൊലീസ് അന്വേഷണം തുടങ്ങി..സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചു..ഫോറന്‍സിക് സ്വക്വാഡും ഡോഗ് സ്വാക്ഡും പരിശോധന നടത്തി. ഹരീഷും ശ്രീകുമാറും തമ്മില്‍ വഴക്കുണ്ടായിരുന്നത് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു...ശ്രീകുമാര്‍ മില്ലില്‍ അതേദിവസം അവധിയായിരുന്നതും പൊലീസ് തെളിവായെടുത്തു.. ശ്രീകുമാറിന്‍റെ മൊബൈല്‍  ടവര്‍ കൂടി പരിശോധിച്ചതോടെ പൊലീസ് ശ്രീകുമാറിനായി വലവിരിച്ചു.... 

പത്തരയോടെ ഹരീഷിനെ കുത്തിയ ശേഷം ശ്രീകുമാര്‍ കാറിലാണ് രക്ഷപെട്ടത്..പിന്നീട് മണികണ്ഠനേയും റോഷനേയും ഡ്രൈവറേയും അവരുടെ വീട്ടില്‍ വിട്ട് ശ്രീകുമാര്‍ വീടിന് സമീപത്തെ തോട്ടിലെത്തി.... ശ്രീകുമാറിന്‍റെ വസ്ത്രമത്രയും രക്തത്തില്‍ കുളിച്ചിരുന്നു..  ആരുടേയും ശ്രദ്ധയില്‍പെടാതെ രാത്രി തന്നെ ശ്രീകുമാര്‍ വീടിന് സമീപത്തെ തോട്ടിലെത്തി കുളിച്ചു..രക്തം കലര്‍ന്ന വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്  കയ്യില്‍ കരുതിയിരുന്ന വസ്ത്രങ്ങള്‍ ധരിച്ചു... ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ വീട്ടിലേക്ക് മടങ്ങി...

പൊലീസ് തന്നെ പിന്തുടരുന്നെന്ന് തിരിച്ചറിഞ്ഞ ശ്രീകുമാര്‍ രാത്രി തന്നെ വീടുവിട്ടിറങ്ങി...കാസര്‍കോട്ടും ഉപ്പളയിലും രണ്ട് സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു...ഇതിനിടെ ശ്രീകുമാറാണ് കൊലയ്ക്ക് പിന്നിലെന്ന വിവരം പരന്നതോടെ ആരുടേയും കണ്ണില്‍ പെടാതെയായിരുന്നു ശ്രീകുമാറിന്‍റെ ഒളിവുജീവിതം...ആളുകള്‍ വരാത്ത സ്ഥലങ്ങളെല്ലാം ശ്രീകുമാര്‍ ഒളികേന്ദ്രങ്ങളാക്കി...  

ശ്രീകുമാറിന്‍റെ പങ്ക് തിരിച്ചറിഞ്ഞ പൊലീസ് ശ്രീകുമാറിന്‍റെ സുഹൃത്തുക്കളായ മണികണ്ഠന്‍ റോഷന്‍ എന്നിവരുടെ വീടുകളിലെത്തി...രാത്രിയില്‍ ഇരുവരും വീട്ടില്‍ ഇല്ലായിരുന്നെന്ന് ഉറപ്പിച്ചതോടെ കുറ്റകൃത്യത്തില്‍ ഇവരുടെ പങ്കും പൊലീസ് ഉറപ്പിച്ചു... പക്ഷേ മണികണ്ഠനേയും റോഷനേയും പിന്തുടര്‍ന്ന പൊലീസിന് മുന്നില്‍  ഇരുവരുടേയും മരണവാര്‍ത്തയാണ് എത്തിയത്... സന്ധ്യയോടെ ഷേഡിഗുഡയിലെ ചെരുവനത്തില്‍ രണ്ടു പേരും മരത്തില്‍ തൂങ്ങി ജീവനൊടുക്കി... 

സുഹൃത്തുക്കളുടെ മരണവിവരം അറിഞ്ഞതോടെ ശ്രീകുമാറിന്‍റെ ഒളിവുജീവിത്തിനും അവസാനമായി...കസ്റ്റഡിയിലായ ശ്രീകുമാര്‍ എല്ലാം പൊലീസിനോട് സമ്മതിച്ചു...കൊലപാതകത്തില്‍ മണികണ്ഠന്‍രേയും റോഷന്‍റേയും പങ്കും വിശദീരിച്ചു... 

മദ്യലഹരിയില്‍ കൊലനടത്തിയ പ്രതികള്‍  സുബോധത്തില്‍ പൊലീസ് പിടിക്കുമെന്നായപ്പോള്‍ ഭയന്നു... ശ്രീകുമാറിനെ കിട്ടാതായതോടെ പൊലീസ് തങ്ങള്‍ക്കുനേരെയന്ന് തിരിച്ചറിഞ്ഞതോടെയാണ് മരണത്തിന്‍റെ വഴി മണികണ്ഠനും റോഷനും തിരിഞ്ഞെടുത്തത്...ശ്രീകുമാറിന്‍റെ തെളിവെടുപ്പിനിടെ പൊലീസ് ശേഖരിച്ച തെളിവുകളെന്തൊക്കെയെന്ന് നോക്കാം ഇടവേളയ്ക്ക് ശേഷം ,,, 

ഒരു വനിത സുഹൃത്തിന്‍റെ വിഷയത്തില്‍ ദേഷ്യം..അത് പിന്നെ വൈരാഗ്യവും കൊലപാതകവും..  കൊലപാതകത്തില്‍ പങ്കെടുത്ത പ്രതികളുടെ ആത്മഹത്യ...പ്രധാനപ്രതിയായ ശ്രീകുമാറിന്‍റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന്‍റെ തിരക്കഥ പൊലീസ് പിന്തുടര്‍ന്നെത്തിയത്..

ഹരീഷിനെ കുത്തിയശേഷം പോയ വഴികളും ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളും ശ്രീകുമാര്‍ പൊലീസിന് കാണിച്ചുകൊടുത്തു... രക്തം  പുരണ്ട വസ്ത്രം ഉപേക്ഷിച്ച തോട്ടിലും ശ്രീകുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തി... അധികം ദിവസം കഴിയാതിരുന്നതോടെ ആവസ്ത്രവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞു. 

സുഹൃത്തുക്കളായ മണികണ്ഠനും റോഷനും കുറ്റകൃത്യിത്തിലുള്ള പങ്കും ശ്രീകുമാര്‍ വിശദമായി വിവരിച്ചു...തെളിവുകളുടേയും ഫോണ്‍ രേഖകളുടേയും അടിസ്ഥാനത്തില്‍ പൊലീസ് ശ്രീകുമാറിന്‍റെ മൊഴികളില്‍ നിഗമനത്തിലെത്തി... ഒരാളെ പച്ചക്ക് കുത്തിക്കൊലപ്പെടുത്താന്‍ ധൈര്യം കാണിച്ച യുവാക്കള്‍ പൊലീസ് പിടികൂടുമെന്നായപ്പോള്‍ ജീവനൊടുക്കിയതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. പകല്‍ മുഴുവന്‍ ഒളിച്ചു നടന്ന യുവാക്കള്‍ പൊലീസ് തങ്ങളിലേക്ക് തന്നെ കേന്ദ്രീകരിക്കുന്നു എന്നു മനസിലാക്കിയതോടെയാണ് കുമ്പളയിലെ ചെറുവനത്തിലേക്ക് പിന്‍വാങ്ങിയത്...പകല‍് മുഴുവന്‍ അവിടെ ചെലവഴിച്ചു...ഹരീഷിന്‍റെ കൊലപാതകത്തിന്‍റെ നടുക്കത്തിലാണ് നാട് എന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരെ നേരിടാന്‍ പ്രതികള്‍ക്ക് ധൈര്യം വന്നില്ലെന്ന് പൊലീസ് പറഞ്ഞു..ശ്രീകുമാര്‍ ഒളിവില‍് തുടര്‍ന്നതോടെ തങ്ങളിലേക്ക് ആദ്യമേ പൊലീസ് എത്തുമെന്നും പിടിയിലാകുമെന്നും ഉറപ്പായതോടെയാണ് ജീവനൊടുക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്. ചെറുകാട്ടിലെ മരത്തില്‍ തന്നെ ഇരുവരും തൂങ്ങിമരിച്ചു..

കൊലപാതകത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് കൃത്യത്തില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്ന രണ്ട് യുവാക്കളുടെ ആത്മഹത്യയാണ്.  കൊലയാളി സംഘം സഞ്ചരിച്ച വാഹനം ഓടിച്ച നാലാമനാണ് ഇനി പിടിയിലാകാനുള്ളത്. ..ഹരീഷിനെ കൊലപ്പെടുത്താന്‍ ഉദ്യേശ്യമില്ലായിരുന്നു എന്നാണ് ശ്രീകുമാറിന്‍റെ മൊഴി....ഹരീഷിന്‍റെ മരണം ഉറപ്പാക്കാതെ സംഘം മടങ്ങിയത് ഇത് മൂലമാകാമെന്നാണ് പൊലീസിന്‍റെ നിഗമനം...ഹരീഷിനെ കുത്തിവീഴ്ത്തിയ ശേഷം രക്ഷപെടുന്നതിനിടെ ഹരീഷിന്‍റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും ശ്രീകുമാര്‍ കൈക്കലാക്കിയിരുന്നു. ...ശ്രീകുമാറിന്‍റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ പൊലീസ് ഇത് കണ്ടെത്തിയതോടെ  തൊണ്ടിമുതലുകളെല്ലാം കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞു.... . . കൊലപ്പെടുത്താന്‍ ശ്രീകുമാറും സംഘവുമെത്തിയ കാറും പൊലീസ് ഉളിയത്തടുക്കയില്‍ നിന്ന്    കണ്ടെത്തിയിരുന്നു...  

കൊലപാതകവും ആത്മഹത്യയും ഉയര്‍ത്തിവിട്ട ആരോപണങ്ങളും ദുരൂഹതകളും കുമ്പളയില്‍ അവസാനിച്ചിട്ടില്ല...ഇനി കൊലപാതകത്തിന് കാരണമായ വനിതാസുഹൃത്തിനെകൂടി ചോദ്യം ചെയ്ത് കാരണങ്ങള്‍ പൊലീസിന് കണ്ടെത്തണം......ഹരീഷിനെ കൊലപ്പെടുത്താന്‍ വിധം എന്ത് സാഹചര്യമാണ്  വനിതസുഹൃത്തില്‍ നിന്ന് ഉണ്ടായത് എന്നുകൂടി തിരിച്ചറിയണം... 

CRIME STORY
SHOW MORE
Loading...
Loading...