Crime-Story

കോവിഡ് ആഘാതത്തിലാണ് ജനം.. പിന്നെ സ്വര്‍ണക്കടത്തിന്‍റെ മായികലോകത്തും...അതിനിടയ്ക്ക് നാം മറന്നുപോയ ഒരു പേരുണ്ട്... ഉത്ര..അത്രപെട്ടന്ന് മലയാളിക്ക്  പൂര്‍ണമായും മറക്കാന്‍ കഴിയില്ല  പാമ്പുകടിയേറ്റ് മരിച്ച ആ യുവതിയെ..സ്വന്തം ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയെ..വീട്ടുകാരുടെ  ദിവസങ്ങള്‍ കഴിയുന്തോറും എത്ര ക്രൂരതയോടെ ആസൂത്രണത്തോടെയാണ് സൂരജ് ആ കൃത്യം നിര്‍വഹിച്ചതെന്ന് വ്യക്തമാകുകയാണ്.. വനംവകുപ്പിന്‍റേയും ക്രൈംബ്രാഞ്ചിന്‍റേയും ഒരു അന്വേഷണങ്ങളും എത്തിനില്‍ക്കുന്നത് സൂരജ് എന്ന ക്രൂരകുറ്റവാളിയിലേക്കാണ്...

കേരളത്തിന്  അപമാനമായി സംസ്ഥാനത്തിന് പുറത്തേക്ക് പോലും വ്യാപിച്ച ഒരു ക്രൂരകൊലയുടെ കഥ..വില്ലന്‍ സൂരജ് തന്നെ എന്ന് വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം ഉറപ്പിക്കുകയാണ് അന്വേഷണസംഘം...ഉത്രയുടെ മരണശേഷം വീട്ടുകാര്‍ നല്‍കിയ ഒരു പരാതിയില്‍ തുടങ്ങിയ സാധാരണ ഒരു കേസ് എത്തി നില്‍ക്കുന്നത് കേരളം ഇതവരെ കണ്ടിട്ടില്ലാത്ത ക്രൂരതയുടെ പിന്നാമ്പുറത്തേക്കാണ്...ആ സാധുപെണ്‍കുട്ടിയുടെ മുഖം മലയാളിക്ക് അത്രകണ്ട് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു....

ഉത്രയുടെ മരണത്തിന് ശേഷം സൂരജും കുടുംബവും നടത്തിയ നാടകത്തില്‍ പലരും വീണു...ഇനി സൂരജ് നടത്തിയ കൊലയല്ലെങ്കില്‍ എങ്ങനെ മാപ്പുപറയുമെന്ന് വരെ ജനം ചര്‍ച്ച ചെയ്തു...അറസ്റ്റിലേക്ക് കടന്നപ്പോഴും വീട്ടുകാരുടെ ധീരമായ മറുപടിക്കുമുന്നിലും ജനം വീണ്ടും സംശയിച്ചു..പൊലീസിനേയും ഉത്രയുടെ മാതാപിതാക്കളേയും ജനങ്ങളേയും കയ്യിലെടുക്കാന്‍ തെളിവെടുപ്പിനിടെ സൂരജ് പൊട്ടിക്കരഞ്ഞതോടെ വീ്ണ്ടും സംശയം ബലപ്പെട്ടു...

രണ്ട് മാസം നീണ്ട തെളിവെടുപ്പിനൊടുവില്‍ പൊലീസും വനംവകുപ്പും  സംശയമില്ലാതെ ഉറപ്പിക്കുകയാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് സൂരജ് തന്നെയാണെന്ന്..അതിന് പിന്നില്‍ നീ്ണ്ടകാലത്തെ ആസൂത്രണം നടന്നിട്ടുണ്ടെന്ന്... 

സൂരജിനേയും കൊണ്ട്   അന്വേഷണസംഘം നടത്തിയ    തെളിവെടുപ്പും അന്വേഷണവും ഊട്ടിയുറപ്പിക്കുകയാണ് സൂരജെന്ന കൊലയാളിയെ..നീണ്ട കാലത്തെ ആസൂത്രണത്തിനൊടുവില്‍ ഒരിക്കല്‍ പോലും ആ കുറ്റവാളിയുടെ മനസലിഞ്ഞില്ല...സുഹൃത്തുക്കളോടു പോലും ഉത്രയെ മടുത്തെന്നും ഒഴിവാക്കണമെന്നും സൂരജ് പറഞ്ഞു...ആ കുറ്റവാളി പുറത്തിറങ്ങാതിരിക്കാനുള്ള സകല തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘം..

പെട്ടെന്നുള്ള ദേഷ്യത്തില്‍ നടത്തിയ ഒരു കൊലപാതകമല്ല ഉത്രയുടേത്...നീണ്ട കാലത്തെ ആസൂത്രണം..പാമ്പിനെക്കുറിച്ച് വിശദമായി പഠിച്ചു..ഉത്രയെ ഒഴിവാക്കന്‍ പാമ്പിനെ തന്നെ സൂരജ് തിരഞ്ഞെടുത്തതും തെളിവുകള്‍ എല്ലാം ഇല്ലാതാക്കാം എന്ന ഉറപ്പിലാണ്... മൂന്നു തവണയും സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശ്യമെന്ന് വനംവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി...വളരെയേറെ ആസൂത്രണം നടത്തിയെങ്കിലും ആദ്യ തവണ പാളി...ഉത്രയ്ക്ക് ജീവന്‍ നീട്ടിക്കിട്ടി...

എന്നിട്ടും മനസുമാറിയില്ല സൂരജിന്.. ഉത്രയെ ജീവിതത്തില്‍ നിന്ന് ഈ ഭൂമുഖത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് സൂരജ് ഉറപ്പിച്ചിരുന്നു എന്ന് ഒാരോ തെളിവെടുപ്പിലും വ്യക്തമാകുകയാണ്... സൂരജ് ഒാരോ തവണയും ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ വാങ്ങിയതും സൂക്ഷിച്ചതും ഉപയോഗിച്ചതും എങ്ങനെയാണെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ക്ക് വിവരിച്ചു കൊടുത്തു...

പാമ്പിനെ മെരുക്കിയിട്ടും ഉത്രയുടെ ജീവന്‍ വീണ്ടും നീട്ടിക്കിട്ടി..ഒടുവില്‍ മൂര്‍ഖനെ കണ്ടെത്തി എല്ലാ പഴുതുകളും അടച്ചു സൂരജ്...  വിഷബാധയേറ്റ്  ഉത്ര  ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്തും സൂരജ് അടുത്ത പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്ന് വനംവകുപ്പിനോട് സമ്മതിച്ചു. ഇത്തവണ മൂര്‍ഖനെ ഉറപ്പിച്ചു...ഉത്ര ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ അന്ന് പുതിയ മൂര്‍ഖനെ വാങ്ങി വീട്ടിലെത്തിച്ചു..പിന്നെ ദിവസമെണ്ണി കാത്തിരുന്നു..ഈ ദിവസങ്ങളിലൊക്കെ എന്തുചെയ്തുവെന്ന സൂരജിന്‍റെ മൊഴി തെളിവെടുപ്പിലൂടെ വനംവകുപ്പ് സ്ഥിരീകരിച്ചു... തെളിവുകള്‍ ശേഖരിച്ചു.. 

ഉത്രയെ കൊലപ്പെടുത്തിയതിന് പിന്നില്‍ വീട്ടുകാരുടെ പങ്ക് ഇപ്പോഴും ദുരൂഹമായി തുരടരുകയാണ്.. പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പു സാക്ഷിയാക്കും ..പിതാവ് കൂട്ടുപ്രതിയാകും...അമ്മയേയും  സഹോദരിയേയും ചോദ്യം ചെയ്ത് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണഉദ്യോഗസ്ഥരുടെ അവസാനവട്ട നീക്കം... 

ഉത്രയെ കൊലപ്പെടുത്തി  കേസില്‍ സൂരജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ്  ക്രൈംബ്രാഞ്ച് തീരുമാനം...അതിനുള്ള തെളിവുകളെല്ലാം വനംവകുപ്പും ക്രൈംബ്രാഞ്ചും  ശേഖരിച്ചുകഴിഞ്ഞു..സൂരജിന്‍റെ  സ്വാഭാവിക ജാമ്യം തടഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം..വീട്ടുകാരുടെ പങ്കാണ് ഇപ്പോഴത്തെ അന്വേഷണമേഖല..

പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്താനുള്ള സൂരജിന്‍റെ ബുദ്ധിയാണ് അന്വേഷണസംഘത്തെ അത്ഭുതപ്പെടുത്തുന്നത്.  ഒരു പക്ഷേ ആദ്യ ശ്രമത്തില്‍ ഉത്രമരിച്ചിരുന്നെങ്കില്‍ ആരുമറിയാതെ ഈ കൊലപാതകം സാധാരണ മരണമായി മാറിയേനേ..മൂര്‍ഖന്‍റെ കടിയേറ്റാലും അണലിയുടെ കടിയേറ്റാലും മരണം സംഭവിക്കുന്ന രീതികള്‍ കൃത്യമായി സൂരജ് മനസിലാക്കിയിരുന്നു....ഉത്രയുടെ കൊലയോടെ തെളിവെടുപ്പിനെ വനംവകുപ്പും ക്രൈംബ്രാഞ്ച് മാറിമാറി അന്വേഷിക്കുന്നത് പാമ്പുകളുടെ പ്രത്യേകതകളെക്കുറിച്ചാണ് ...സമാനതകളില്ലാത്ത ഒരു കേസാണ് കോടതിയിലേക്ക് എത്തിക്കുന്നതെന്ന് അന്വേഷണസംഘത്തിന് ഉറച്ച ബോധ്യമുണ്ട് ..അതുകൊണ്ടുതന്നെ തെളിവുകളുടെ അഭാവത്തില്‍ പ്രതി രക്ഷപെടരുതെന്നും ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്...

അതെ ആ കുറ്റവാളിക്ക് നിയമത്തിന്‍റെ ഒരു ആനുകൂല്യങ്ങളും ലഭിക്കാന്‍ പാടില്ലെന്ന് കേരളം ആഗ്രഹിക്കുന്നു..പഴുതുകണ്ടെത്തി പുറത്തുവന്നാല്‍ ഇനി കൊലപാതകത്തിന് വ്യത്യസ്തമായ മാര്‍ഗങ്ങള്‍ പുതുതലമുറ തേടും....

വ്യത്യസ്തങ്ങളായ കൊലപാതകങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്.....അതില്‍ ഏറ്റവും വ്യത്യസ്തമാകുകയാണ് ഉത്രയുടെ കൊലപാതകം. ..കൊലപാതകത്തിന് ഒരു ജീവിയെ ഉപയോഗിച്ച സൂരജിന്‍റ ബുദ്ധി സമ്മതിക്കുക തന്നെ വേണം... അതാണ് അന്വേഷണഉദ്യോഗസ്ഥരെപോലും അത്ഭുതപ്പെടുത്തുന്നത്..

പാമ്പുകളെക്കുറിച്ചും അതിന്‍റെ വിഷത്തെക്കുറിച്ചും വളരെ മുമ്പേ സൂരജ് പഠനം തുടങ്ങിയിരുന്നു..അതായത് ഉത്രയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് വളരെ നേരത്തെ സൂരജ് തീരുമാനിച്ചിരുന്നു എന്ന് വ്യക്തം..പാമ്പുപിടുത്തക്കാരന്‍ സുരേഷുമായി സൂരജ് സുഹൃത്ത് ബന്ധം ഉണ്ടാക്കിയതും ആവശ്യത്തിനനസുരിച്ച് പാമ്പിനെ  കിട്ടുന്നത് ഉറപ്പാക്കാനാണ്. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് 

മികച്ച  കുറ്റാന്വേഷണത്തിന്‍റെ പട്ടികയിലേക്ക് ഉത്രവധക്കേസ് ചേര്‍ത്തുവെയ്ക്കുമെന്ന് ഉറപ്പാണ്...ഭാവിയില്‍ കുറ്റാന്വേഷകര്‍ പഠനവിധേയവുമാക്കും ഉത്രവധക്കേസ്...പക്ഷേ സൂരജിന് കടുതത് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം....നേരിട്ട് തെളിവുകളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും  സൂരജിന് പ്രതികൂലമാകണം...സാക്ഷികള്‍ കൂറുമാറാതെ വിധിവരെ കൂടെ നില്‍ക്കണം..എങ്കിലേ സൂരജ് ശിക്ഷിക്കപ്പെടൂ...