വാഴക്കയ്യില്‍ ഒമ്പതുവയസുകാരന്‍ തൂങ്ങിമരിച്ചോ? സത്യം തെളിയുന്നതും കാത്ത് കുടുംബം

crime-story
SHARE

മരണങ്ങള്‍ ദുരൂഹത അവശേഷിപ്പിക്കുന്നത് സാധാരണമാണ്..സ്വഭാവിക മരണമല്ലെന്ന് തോന്നുംവിധം ഉത്തരംകിട്ടാത്ത പലചോദ്യങ്ങളുമുണ്ടാം.  അപകടമരണങ്ങളും ആത്മഹത്യകളും പക്ഷേ കൊലപാതകമാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുന്നതും പതിവ്. മരണത്തില്‍ ബന്ധുക്കള്‍ ഉന്നയിക്കുന്ന ചിലചോദ്യങ്ങളില്‍ ചുറ്റിപ്പറ്റിയാകും പൊലീസ് അന്വേഷണം...കൊല്ലം ഏരൂരിലെ വിജീഷ് ബാബു എന്ന ഒമ്പതുവയസുകാരന്‍റെ മരണവും അവശേഷിപ്പിക്കുന്ന സംശയങ്ങളില്‍ കഴമ്പുണ്ട്...കാരണം ആ കുട്ടിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വാഴക്കൈയിലാണ്. വിജീഷ് ബാബു...ഒമ്പതുവയസ്...അവന്‍ ഒടിക്കളിച്ച മുറ്റത്ത് ചലനമറ്റ് അവന്‍ വിശ്രമിക്കുകയാണ്..വിടരുന്നത് മുമ്പേ പിഴുതെറിയപ്പെട്ട  പ്രിയപ്പെട്ടവന്  മാതാപിതാക്കള്‍ എന്നും പൂക്കള്‍ സമ്മാനിക്കും.

അവന്‍ ഒാടിക്കളിച്ച മുറ്റത്ത് ഇന്ന കളിചിരികളില്ല...വേദനയോടെ പ്രിയപ്പെട്ടവര്‍ മുറ്റത്തേക്ക് നോക്ക് ഉമ്മറത്തിരിക്കും..ഫുട്ബോളിന്‍റേയും ക്രിക്കറ്റിന്‍റേയുമൊക്കെ പുറകേ ആവേശത്തോടെ ഒാടിയിരുന്ന അനിയനും ചേട്ടന്‍ ഇല്ലാതായതോടെ കളി നിര്‍ത്തി. പിന്നെ എന്താണ് വിജീഷിന് പറ്റിയത്..കളിച്ചുനടന്ന ഒരു ദിവസം അവനെ കാണാതാകുന്നു...അന്വേഷണം ഒടുവില്‍ എത്തിയത് സമീപത്തെ പറമ്പിലെ വാഴക്കയ്യില്‍ തൂങ്ങി നില്‍ക്കുന്ന വിജീഷിന്‍റെ ചലനമറ്റ ശരീരത്തിലേക്കാണ്.

ഈ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം തേടണമെങ്കില്‍ ആറുമാസം പിറകോട്ട് പോകണം..ആ ഡിസംബര്‍ പത്തൊമ്പതിലേക്ക്. വിജീഷ് ഒടുവില്‍ ഈ വീട്ടുമുറ്റത്ത് കളിച്ച ദിവസം..അന്ന് അനിയന്‍ കളിക്കാന്‍ വിളിച്ചപ്പോള്‍ വിജീഷ് പോയില്ല... കൂട്ടുകാര്‍ക്കൊപ്പം  ഈ മുറ്റത്തിരുന്ന് കളിച്ചു..വീടിന്‍റെ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് സംഭവങ്ങളുടെ തുടക്കം.

ഉപയോഗശൂന്യമായ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് വിജീഷിന്‍റെ അമ്മയെ വിളിച്ചറിയിച്ചത്...ബീഡിവലിക്കാന്‍ പരിസരവാസികളൊക്കെ ഉപയോഗിച്ചിരുന്ന  കെട്ടിടത്തില്‍ നിന്ന് കുട്ടികള്‍ ബീഡിവലിച്ചെത്രേ....അത് ചോദിക്കാനാണ് അമ്മ ബിന്ദു അങ്ങോട്ട് നടന്നത്. കുട്ടികള്‍ ബീഡിവലിക്കുന്നത് പരിസരവാസികളില്‍ ചിലര്‍ പിടിച്ചു. താന്‍ ബീഡി വലിച്ചിട്ടില്ലെന്ന് അമ്മയോട് പറഞ്ഞാണ് വിജീഷ് വീട്ടിലേക്ക് പോയത്. വിജീഷിന്‍റെ മുഖത്ത് ഭാവമൊന്നും ആരും ശ്രദ്ധിച്ചില്ല. പക്ഷേ അസ്വഭാവികമായി ഒന്നും  ആ അമ്മ കണ്ടതുമില്ല..വീട്ടുമുറ്റത്തുനിന്ന് അവന്‍ വീടിന് പുറകിലൂടെ പോകുന്നത് വല്യമ്മയും കണ്ടു...സമീപത്തെ കൂട്ടുകാരുടെ വീട്ടിലേക്കുള്ള പതിവ് യാത്രയാണെന്നേ എല്ലാവരും കരുതിയുള്ളൂ..കണ്‍മുന്നിലൂടെ നടന്നുപോയ വിജീഷ് പിന്നെ തിരികെ നടന്നെത്തിയില്ല. കാര്യങ്ങളൊക്കെ തിരക്കി മടങ്ങിയെത്തിയ അമ്മ ബിന്ദുവും മകനെ തിരഞ്ഞെങ്കിലും കണ്ടില്ല..വീടിനുചുറ്റും പരിശോധിച്ചു..അയല്‍വാസികളോട് വിവരം തിരക്കി..അവന്‍ നടന്ന വഴികളിലൂടെ അന്വേഷണം തുടങ്ങി..

രാത്രിയായിട്ടും തിരച്ചില്‍ ഫലം കണ്ടില്ല...മകന്‍ മടങ്ങിവരാതായതോടെ അമ്മയ്ക്ക് എന്തോ അപകടം മണത്തു. പത്തനാപുരത്ത് ജോലിക്കുവേണ്ടി പോയ ഭര്‍ത്താവിനെ വിളിച്ചുവരുത്തി...രാത്രിയോടെ പൊലീസിലും വിവരമറിയിച്ചു... പൊലീസെത്തിയും പരിശോധന നടത്തി..റബര്‍ തോട്ടത്തിലും വാഴത്തോപ്പിലും പരിസരത്തുമെല്ലാം അന്വേഷണം. വിജീഷിനെ മാത്രം കണ്ടുകിട്ടിയില്ല. രാവിലെ പൊലീസ് സ്റ്റേഷനിലെത്താന്‍ അറിയിച്ചതനുസരിച്ച് ബിന്ദുവും ബാബുവും സ്റ്റേഷനിലെത്തി...പൊലീസുകാര്‍ ആരും ഒന്നും പറയുന്നില്ല....കൂട്ടിപ്പിടിച്ച സംസാരങ്ങള്‍ മാത്രം...ഒടുവില്‍ അവര്‍ തിരച്ചറിഞ്ഞു വിജീഷിന് എന്തോ സംഭവിച്ചിരിക്കുന്നു. രാത്രിമുഴുവന്‍ പരിശോധിച്ച സമീപത്തെ വാഴത്തോപ്പില്‍ നിന്ന് പുലര്‍ച്ചയോടെ വിജീഷിന്‍റെ മൃതദേഹം  കണ്ടെത്തി...വാഴക്കയ്യില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു ശരീരം..സമീപത്തുണ്ടായിരുന്ന  അടയാളങ്ങളിലെല്ലാം ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു.

ശരീരത്തിലെ പാടുകളും മാറ്റിവെച്ച ചെരിപ്പുകളും  ദുരൂഹത വര്‍ധിപ്പിച്ചു...വാഴക്കയ്യില്‍ മുപ്പതിലധികം തൂക്കമുള്ള ഒരാള്‍ക്ക് തൂങ്ങിമരിക്കാനാകുമോ എന്ന് ജനം സംശയിച്ചു..സമീപത്തൊന്നും ആത്മഹത്യയുടെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നെ എന്തായിരിക്കാം അവിടെ സംഭവിച്ചത്. .ബീഡിവലിച്ചതിന്‍റെ പേരില്‍ വഴക്കുപറയുമെന്ന ഭീതിയില്‍ ആ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തതാണോ.എങ്കില്‍ എന്തിന് വാഴക്കയ്യില്‍ കെട്ടിത്തൂങ്ങി.അല്ലെങ്കില്‍ ആരെങ്കിലും അപായപ്പെടുത്തി കെട്ടിത്തൂക്കിയതാണോ.എങ്കില്‍ അതിന്‍റെ കാരണങ്ങളെന്താണ്.

ദുരൂഹമരണത്തിന് പൊലീസ് കേസെടുത്തു എന്നത് സത്യം. പോസ്റ്റുമോര്‍ട്ടം നടപടികളൊക്കെ പൂര്‍ത്തിയാക്കിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല..അല്ലെങ്കില്‍ അത് മാതാപിതാക്കളെ വിശ്വസിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല..മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയതോടെ ഡിവൈഎസ്പിയുടെ നേതതൃത്വത്തില്‍ വീണ്ടും അന്വേഷണം തുടരുകയാണ്... 

വിജീഷിന്‍റെ മരണം അവശേഷിപ്പിക്കുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. അതിനൊന്നും മറുപടി നല്‍കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല..പക്ഷേ ആത്മഹത്യയാണെന്ന് ഏരൂര്‍ പൊലീസ് ഉറപ്പിക്കുന്നു... മകനെ അപായപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന വിശ്വാസത്തില്‍ തന്നെയാണ് കുടുംബം. മകനെ കാണാതായി പ്രദേശങ്ങളിലൊക്കെ തിരച്ചില്‍ നടത്തുമ്പോഴും അയല്‍വാസികള്‍ ആരും വിവരം അന്വേഷിച്ചെത്തിയില്ല...അന്വേഷണത്തിന് കൂടിയില്ല. 

അന്ന് വൈകിട്ട് മുതല്‍ വിജീഷ് എവിടെയായിരുന്നു ...വിജീഷിന് പലസ്ഥലത്ത് കണ്ടുവെന്ന് മരണശേഷം പലരും പറഞ്ഞു... പക്ഷേ പിന്നീട് എന്ത് സംഭവിച്ചു എന്നതിന് ആര്‍ക്കും ഉത്തരമില്ല..

ചില കേസുകള്‍ അങ്ങനെയാണ് ..സത്യം തെളിയാന്‍  മാസങ്ങള്‍ വര്‍ഷങ്ങളൊക്കെ എടുത്തേക്കാം...ഒാരോ ദിവസം വൈകുന്തോറും പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള തെളിവുകള്‍ നശിപ്പിച്ചുകൊണ്ടേയിരിക്കും...അല്ലെങ്കില്‍ നശിപ്പിക്കും..അതുകൊണ്ടുതന്നെ കേസ് തെളിഞ്ഞാല്‍ മാത്രം പോര..കുറ്റാവളികള്‍ക്ക് ശിക്ഷയും ഉറപ്പാക്കിയേ തീരു...ഇല്ലെങ്കില്‍ കുറ്റവാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കും.

CRIME STORY
SHOW MORE
Loading...
Loading...