ലോക് ഡൗണ്‍ കാലത്ത് ഇടവേള നല്‍കിയിരുന്ന കുറ്റകൃത്യങ്ങള്‍ വീണ്ടും പൂര്‍വാധികം ശക്തിയോടെ സജീവമാകുകയാണ്. ഉത്രയുടെ കൊലപാതകത്തിന്‍റെ ഞെട്ടലില്‍ നിന്ന് മാറുംമുമ്പാണ് കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെടുന്നത്. പ്രതിയുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുമ്പോഴും സംശയം ഇപ്പോഴും ബാക്കിയാകുകയാണ് ആ കൊലപാതകത്തെപ്പറ്റി...പ്രതി ബിലാലിന്‍റെ കൊലയുടെ ലക്ഷ്യത്തെപ്പറ്റി.
പതിവു ദിനംപോലെയായിരുന്നു ആ തിങ്കളാഴ്ചയും താഴത്തങ്ങാടിക്കാര്‍ക്ക്. മുഹമ്മദ് സാലിയും ഭാര്യ ഷീബയും വീട്ടിലെ പ്രഭാതജോലികളെല്ലാം പൂര്‍ത്തിയാക്കിയ ആശ്വാസത്തിലായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ പരസ്പരം സഹായിച്ചും സഹകരിച്ചും കാര്യങ്ങളെല്ലാം കഴിഞ്ഞു. ഇതിനിടയിലാണ് അയല്‍വാസിയായ ബിലാല്‍ വീട്ടിലേക്ക് എത്തിയത്.
ബിലാല്‍.. വയസ് 23 ....നല്ല ശാരീകക്ഷമതയുള്ള ബിലാല്‍ സാലിയുടെ അയല്‍വാസിയാണ്..പക്ഷേ ചെറുപ്പംമുതലേ വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുന്ന ശീലം..അപ്പോഴെല്ലാം സഹായത്തിനായി ഒാടിയെത്തുന്നത് തൊട്ടടുത്തുള്ള സാലിയുടെ വീട്ടിലേക്കാണ്... കഴിഞ്ഞ പ്രളയത്തില്‍ ഉള്‍പ്പെടെ വീട്ടുകാര്‍ക്ക് സഹായിയാണ് ബിലാല്‍ ...ഇവരും ബിലാലിനെ സഹായിച്ചിരുന്നു...പക്ഷേ അന്നും വീട്ടില്‍ നിന്ന് വഴക്കുണ്ടാക്കിയാണ് ബിലാല്‍ എത്തിയത്. പതിവുവരവെന്നെ സാലിയും ഷീബയും കരുതിയുള്ളൂ...എന്തോ പറഞ്ഞ് സാലിയും ബിലാലും വഴക്കായത് പെട്ടെന്നാണ്...വളരെ വേഗം അടുത്തബന്ധം അകന്നു..
പിന്നീട് ആ വീട്ടില്‍ നടന്നത് ക്രൂരമായ പ്രവര്‍ത്തികളായിരുന്നു..പുറത്ത് ആരും ഒന്നും അറിഞ്ഞില്ല.. ഹാളില്‍ കിടന്ന ടീപോയ് ബിലാല്‍ ചവിട്ടി ഒടിച്ചു...എതിര്‍ത്തതോടെ ടീപോയുടെ മരം ഉപയോഗിച്ച് സാലിയെ അടിച്ചുവീഴ്ത്തി...ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല സാലി...ബഹളം കേട്ട് അടുക്കളയിലായിരുന്ന സാലിയുടെ ഭാര്യ ഷീബയും ഒാടിയെത്തി ബിലാലിനെ തടയാന്‍ ശ്രമിച്ചു..പക്ഷേ ഷീബയേയും ടീപോയുടെ കഷ്ണം ഉപയോഗിച്ച് ബിലാല്‍ അടിച്ചുവീഴ്ത്തി..തലയ്ക്ക് അടിയേറ്റ് നിലത്തുവീണ ഷീബ പിന്നെ എഴുന്നേറ്റിട്ടില്ല..ചെറിയ ശ്രമങ്ങള്‍ പോലും ബിലാല്‍ പിന്നേയും പിന്നേയും അടിച്ചു അവസാനിപ്പിച്ചു...ഇതിനിടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇഴഞ്ഞു നീങ്ങി രക്ഷപെടാനുള്ള സാലിയുടെ ശ്രമവും ബിലാല്‍ അവസാനിപ്പിച്ചു..
ഇരുവരും ജീവനോടെ ഇരുന്നാല്‍ വിവരങ്ങള്‍ പുറത്താകുമെന്ന് ഭയന്ന ബിലാല്‍ ഇരുവരേയും വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ തീരുമാനിച്ചു....സാലിയുടേയും ഷീബയുടേയും ശരീരത്തില്‍ വൈദ്യുതവയറുകൊണ്ട് വരിഞ്ഞു കെട്ടിയിരുന്നു ..പക്ഷേ കരണ്ടടിപ്പിക്കാനുള്ള നീക്കം വിജയിച്ചില്ല..അതോടെ അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് കത്തിക്കാന്‍ ശ്രമിച്ചു....ഇതിനിടെ ബിലാല്‍ ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും അലമാരിയിലുണ്ടായിരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണുകളും എടുത്തു... ഇരുവരും മരിച്ചെന്ന് കരുതി ബിലാല്‍ അവരുടെ തന്നെ കാറുമെടുത്ത് ആരുമറിയാതെ വീട്ടില്‍ നിന്ന് രക്ഷപെട്ടു....
ഒരു മികച്ച കുറ്റവാളിയെപ്പോലെ തെളിവുകളെല്ലാം ഇല്ലാതാക്കിയെന്ന വിശ്വാസത്തോടെയാണ് ബിലാല്‍ രക്ഷപെട്ടത്..ഏറ്റവും വലിയ തെളിവായേക്കാവുന്ന കാറിലാണ് തന്‍റെ യാത്രയെന്ന് തിരിച്ചറിയാന്‍ ബിലാലിന് കഴിഞ്ഞില്ല... ഉപയോഗിക്കുന്ന ഫോണിലൂടെ പൊലീസിന് തന്നിലേക്ക് എത്താമെന്ന കാര്യവും ബിലാല്‍ മറന്നു...
ബിലാല്‍ രക്ഷപെട്ടശേഷമാണ് വിവരം പുറത്തറിഞ്ഞത്...അയല്‍വാസികള്‍ എത്തുമ്പോള്‍ രക്തം മുറിക്കുള്ളില്‍ തളംകെട്ടി കിടന്നിരുന്നു. തലയ്ക്ക് മുറിവേറ്റ ഷീബ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു..സാലിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി...
പത്തുമണിയോടെയാണ് ഷീബയെ കൊലപ്പെടുത്തി സാലിയെ മൃതപ്രായനാക്കിയ ശേഷം അവരുടെ കാറില്‍ തന്നെ ബിലാല്‍ യാത്ര തുടങ്ങിയത്...കോട്ടയത്തുനിന്ന് കുമരകം വഴിയായിരുന്നു ആദ്യം..അപ്പോഴെല്ലാം കാര്‍ എവിടെയങ്കിലും ഉപേക്ഷിച്ച് രക്ഷപെടണമന്നതായിരുന്നു ബിലാലിന്‍റെ മനസുനിറയെ..അതിനുള്ള സൗകര്യങ്ങള്‍ നോക്കി രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചയാിരുന്നു ഡ്രൈവിങ്...
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാറില്‍ ഒരാള്‍ മാത്രമേ ഉള്ളുവെന്ന് പൊലീസ് മനസിലാക്കി...തുടക്കം മുതല്‍ ബിലാലിലേക്കായിരുന്നു അന്വേഷണം...മറ്റുജില്ലകളിലും നിര്‍ദേശം നല്‍കി കാര്‍ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് ശ്രമം... അതിനിടെ പൊലീസ് നായ വീട്ടില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു..ഫോറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തം പുരണ്ട കയ്യുറകൾ കണ്ടെത്തി . പൊലീസ് നായയുടെ പിന്നാലെയും ലഭ്യമാകുന്ന തെളിവുകള്‍ക്കായി പൊലീസ് ഒാടി ..
എത്ര വലിയ കൊലക്കുറ്റം ചെയ്താലും സുബോധത്തോടെയല്ല ചെയ്തതെന്ന് പ്രതിഭാഗത്തിന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ കോടതിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയും..ബിലാലിന് മാനസീകരോഗമുണ്ടെന്ന വാദം തുടക്കത്തിലേ പൊലീസ് ഖണ്ഡിക്കുന്നതും അതുകൊണ്ടുതന്നെയാണ്... ബിലാല്‍ സുബോധത്തിലാണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കാനും പൊലീസിന് കഴിയും..
ശാരീരികവളര്‍ച്ച കൂടുതലാണെങ്കിലും ശാന്തപ്രകൃതിക്കാരനാണ് ബിലാലെന്നാണ് പരിചയക്കാര്‍ പറയുന്നത്. കൃത്യം നടത്തിയ ശേഷം ഹോട്ടലില്‍ ജോലിക്ക് നിന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു...എല്ലാ പണികളും ചെയ്യും.അതുകൊണ്ടുതന്നെയാണ് സാലിയുടെ വീട്ടിലെ സഹായത്തിനായി കുടുംബം ബിലാലിനെ ആശ്രയിച്ചിരുന്ന്ത്...
എന്നാല്‍ ബിലാലിന് മാനസീകപ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള കുടുംബത്തിന്‍റെ ശ്രമം തള്ളിക്കളയുകയാണ് പൊലീസ്..ചോദ്യം ചെയ്യലിലും തെളിവുശേഖരിക്കുമ്പോഴും ബിലാല്‍ പൂര്‍ണമായി സഹകരിച്ചു..എല്ലാകാര്യങ്ങളും പറഞ്ഞുകൊടുത്തു...ഇടയ്ക്ക് കുറ്റബോധവുമുണ്ടായി... പ്രതി കൊലയ്ക്ക് ആസൂത്രണം ചെയ്തതും കൊലയ്ക്ക് ശേഷം തെളിവുകള്‍ കൃത്യമായി നശിപ്പിച്ചതും സുബോധത്തോടെയാണെന്നതിന് തെളിവാണെന്ന് പൊലീസ് വാദിക്കുന്നു..
ഒാണ്‍ ലൈന്‍ ഗെയിമുകള്‍ക്കായി പണം ആവശ്യമായിരുന്നു ബിലാലിന്..ലോക് ഡൗണ്‍ ആയതോടെ സാമ്പത്തീകപ്രതിസന്ധിയിലായി..ആസാമിലുള്ള കാമുകിയുടെ അടുത്തേക്ക് യാത്രതിരിക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് കരുതുന്നു..
തമിഴ്നാട്ടില്‍ നിന്ന് കവര്‍ച്ചക്കാരെത്തി വീട്ടില്‍ അതിക്രമിച്ചുകയറി കൊലപാതകം ഉള്‍പ്പെടെ നടത്തി മടങ്ങുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്...പിന്നീട് ആസാമിലേയും ഒറിസീയിലേയും ബംഗാളിലേയും കവര്‍ച്ചക്കാര്‍ കൂട്ടമായെത്തി...അതിന്‍റെ മുന്നൊരുക്കത്തിലും ഭീതിയിലുമാണ് ജനം..അതിനിടയിലാണ് സമാനമായ രീതിയില്‍ പരിചയക്കാരനില്‍ നിന്ന് കവര്‍ച്ചക്കായി കൊലപാതകമുണ്ടാകുന്നത്...ഒാരോ കവര്‍ച്ചകളും നല്‍കുന്ന പാഠം ..കരുതിയിരിക്കണമെന്നാണ്...ആരേയും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ്...