
കൊല്ലം അഞ്ചലിലെ ഒരു പെണ്‍കുട്ടി..വയസ് പതിനാല് ....ഫെയ്സ് ബുക്കിലൂടെ ഈ പെണ്‍കുട്ടി പ്രണയത്തിലായത് അഞ്ച് യുവാക്കളുമായി..അഞ്ചുപേരും പസ്പരം അറിഞ്ഞില്ല തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത കാമുകിക്ക് വേറെ നാല് കാമുകന്‍മാര്‍ ഒരേസമയം ഉണ്ടെന്ന്... അഞ്ചുപേര്‍ക്കൊപ്പം കറങ്ങാനും പെണ്‍കുട്ടി സ്കൂളില്‍ പോകുന്ന സമയം ഉള്‍പ്പെടെ എടുത്ത് ഷിഫ്റ്റുണ്ടാക്കി...അങ്ങനെ പ്രണയം നീണ്ടുപോകുന്നതിനിടെ ഒരാള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കി ...അതോടെ പ്രായപൂര‍്ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുയുവാക്കളും അറസ്റ്റില്‍ ...ഇത് കൊല്ലത്തെ കഥ..നമുക്ക് കലൂരില്‍ നിന്ന് മലക്കപ്പാറയിലെത്തി തേയിലത്തോട്ടത്തില്‍ ജീവന്‍ പൊലിയേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ കേള്‍ക്കാം..ഗോപികയെന്ന ഇവാനയുെട കഥ..
സ്നോയി.... ഗോപികയുടെ ഏറ്റവും പ്രിയപ്പെട്ട നായ.... സ്നോയി എല്ലാദിവസും വൈകിട്ട് വാതില്‍പ്പടിയില്‍ ചെന്ന് റോഡിലേക്ക് നോക്കി നില്‍ക്കുന്നത് അവളുടെ ഗോപികയ്ക്കുവേണ്ടിയാണ്...
പക്ഷേ രണ്ടാഴ്ചയായി സ്നോയിയുടെ കാത്തിരിപ്പ് വെറുതെയാവുകയാണ്.... ഗോപിക ഇനി തിരിച്ചുവരില്ലെന്ന് സ്നോയിക്ക് മനസിലായി തുടങ്ങിയോ എന്തോ ...ചുമരില്‍ തെളിഞ്ഞു കത്തുന്ന മെഴുകുതിരിക്ക് പിന്നിലെ തന്‍റെ ഗോപികയുടെ ഫോട്ടോയില്‍ ഇവര്‍ പൂവിട്ടിരിക്കുന്നതെന്തിനാണെന്നും അവള്‍ക്ക് ഇപ്പോള്‍ മനസിലായി തുടങ്ങിക്കാണും...
ഗോപികയ്കയ്ക്ക് ജീവനുതുല്യം പ്രിയപ്പെട്ടതായിരുന്നു എട്ടുമാസം പ്രായമുള്ള സ്നോയി..... ഗോപികയുടെ ഇഷ്ടം സമ്പാദിച്ച മറ്റൊരാള്‍ കൂടി ടെറസിലുണ്ട്. ഇതാണ് ഗോപികയെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി...അരുമമൃഗങ്ങളോടും ചെടികളോടും വീട്ടുകാരോടൊമെല്ലാം സ്നേഹം കൊണ്ടുനടന്ന പെണ്‍കുട്ടി...അഛന്‍റെ മിടുക്കി കുട്ടി.
പിന്നെ ഗോപികയ്ക്ക് എന്തു പറ്റി... ഗോപികയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് സഫര്‍ ഷാ കൊലയാളിയായി അവതരിച്ചത് ആ ദിവസമായിരുന്നു
അന്നും പതിവുപോലെ സ്കൂളില്‍ പോകുന്ന നിലയില്‍ വീട്ടില്‍ നിന്നിറങ്ങി ഗോപിക ...സ്നോയിയോട് യാത്ര പറഞ്ഞുവോ ആവോ...മടങ്ങിവരില്ലെന്നും ഒരിക്കലും ആ പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല...സഫര്‍ ഷാ വിളിച്ചതനുസരിച്ച് ഇരുവരും കാറില്‍ നഗരത്തില്‍ ചുറ്റിക്കറങ്ങി..പിന്നീട് വൈകുന്നേരത്തോടെ അതിരപ്പള്ളി ലക്ഷ്യമാക്കി കുതിച്ചു..അതിരപ്പള്ളിയും വാഴച്ചാലും കടന്ന് സഫര്‍ ഷാ ഗോപികയേയും കൊണ്ട് കാട്ടിനുള്ളിലേക്ക് കയറി...
അപ്പോള്‍ കൊച്ചി നഗരത്തിലെ രണ്ടുസ്ഥലങ്ങളില്‍ ഗോപികക്കുവേണ്ടിയും സഫര്‍ ഷാക്കു്വേണ്ടിയും തിരച്ചില്‍ നടക്കുകയായിരുന്നു. സര്‍വീസ് സ്റ്റേഷനിലെ ജോലിക്കാരനായ സഫര്‍ ഷാ കമ്പനിയില്‍ സര്‍വീസിന് കൊണ്ടുവന്ന കാറുമായാണ് ഗോപികയുമായി സ്ഥലം വിട്ടത്...കാറുടമയുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയപ്പോഴേക്കും ഇരുവരും കേരള അതിര്‍ത്തിയോട് അടുത്തിരുന്നു..
സെന്‍ട്രല്‍ സ്റ്റേഷനിലെ നിര്ദേശമനുസരിച്ച് വാഴച്ചാല്‍ ചെക് പോസ്റ്റില്‍ പരിശോധന നടത്തിയതോടെ കാര്‍ പെണ്‍കുട്ടിയുമായി കടന്നുപോയെന്ന് വ്യക്തമായി .. വന്യമൃഗങ്ങളുള്ള കൊടുകാട്ടിലായിരുന്നു അപ്പോള്‍ സഫറും ഗോപികയും.
ഗോപികയെ കൊലപ്പെടുത്തി ഉപേക്ഷിച്ച ശേഷം സഫര്‍ ഷായുടെ ലക്ഷ്യം എത്രയും വേഗം കാട്ടില്‍ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു..കേരള പൊലീസിന്‍റെയോ തമിഴ്നാട് പൊലീസിന്‍റേയോ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയോ കണ്ണില്‍പെടാതെ സഫര്‍ ഷാ കാറോടിച്ച് അതിര്‍ത്തി വിട്ടു..പക്ഷേ വാട്ടര്‍ഫോള്‍ പൊലീസ് കാത്തിരിക്കുകയായിരുന്നു മോഷ്ടിച്ച കാറുമായി വരുന്ന പ്രതിയേയും കാത്ത് ..
പലസ്ഥലങ്ങളിലൂടെയും കൊണ്ടു നടന്ന് സഫര്‍ ഷാ പൊലീസിനെ പറ്റിച്ചു... കേരളപൊലീസും പുലര്‍ച്ചയോടെ സ്ഥലത്തെത്തി...പിന്നീട് കാട്ടില്‍ നിന്ന് ഗോപികയുടെ ജഡം പൊലീസ് കണ്ടെത്തി..അപ്പോഴും പ്രതിയുടെ മുഖത്ത് പ്രണയിനിയെ കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്താപമോ കുറ്റബോധമോ ഉണ്ടായിരുന്നില്ല...
ഗോപികയെ കൊലപ്പെടുത്തി വിദഗ്ദമായി സഫര്‍ ഷാ കാട്ടിലെറിഞ്ഞു...പുലിയോ മറ്റ് വന്യമൃഗങ്ങളോ താന്‍ പ്രണയിച്ച പെണ്ണിനെ ഭക്ഷണമാക്കി കൊള്ളുമെന്ന് പ്രതി കരുതി..പക്ഷേ അതിനുശേഷം പൊള്ളാച്ചി ലക്ഷ്യമാക്കി കാറോടിച്ച സഫര്‍ ഷായുടെ ലക്ഷ്യമെന്തായിരുന്നു... ആ കഥ ഇടവേളയ്ക്ക് ശേഷം...
സര്‍വീസിനുകൊണ്ടു പോയെ കാറിന്‍റെ മിസിങ്ങില്‍ തുടങ്ങിയ അന്വേഷണം എത്തിച്ചത് അരുംകൊലയിലേക്കാണ്..പൊലീസ് ഒരു വാഹനത്തിന്‍റെ മിസിങ് കേസ് വളരെ ഗൗരവത്തോടെ അന്വേഷിച്ചതാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്..ഒപ്പം ആ കുരുതിയുടെ കഥ പുറംലോകത്തെ അറിയിച്ചതും..
വാഴച്ചാല്‍ അതിര്‍ത്തി വിട്ട സഫര്‍ ഷാ ഗോപിയേയും കൊണ്ട് വളരെ വേഗത്തിലാണ് കാറോടിച്ചത്...എവിടേയും കാര്‍ നിര‍്ത്തിയതായി സൂചനയില്ല..ഒാരോ ചെക്ക് പോസ്റ്റുകളിലും വാഹനം നിര്‍ത്തി വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയാണ് സഫര്‍ യാത്ര തുടര്‍ന്നത്..അപ്പോഴൊക്കെ കാറില്‍ ഗോപികയുണ്ടായിരുന്നു....പിന്നീട് വഴിയില‍് കാര്‍ നിര്‍ത്തി കൊലപാതകം ...തൊട്ടടുത്ത് തന്നെ ജഡം ഉപേക്ഷിച്ച് രക്ഷപെടല്‍ ..എല്ലാം ഒരു വിദഗ്ദ കുറ്റവാളിയെപ്പോലെ സഫര്‍ ഷാ നടപ്പിലാക്കി..
മുമ്പും പലതവണ സഫര്‍ ഷാ വാല്‍പ്പാറയില്‍ എത്തിയിട്ടുണ്ട്....വളരെ പരിചിതമായ വഴികളിലൂടെയായിരുന്നു യാത്ര..എല്ലാം നേരത്തെ മനസില്‍ ഉറപ്പിച്ച രീതിയില്‍.
ആരാണ് സഫര്‍ ഷാ...ഗോപികയുമായുണ്ടായിരുന്ന പരിചയം എന്തായിരുന്നു.. പ്രണയം നിഷേധിച്ചതിന്‍റെ പേരില്‍ അടുത്തയിടെ നടന്ന അരുംകൊലകള്‍ ഞെട്ടിക്കുന്നതാണ്. പ്ലസ് ടു വിദ്യാര്‍ഥിനികള്‍ മാത്രമല്ല ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികള്‍ വരെ അതിരപ്പള്ളി പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തുന്നതും പതിവ് സംഭവം..
പ്രണയത്തിന്‍റെ വ്യത്യസ്തങ്ങളായ അര്‍ഥം തേടുകയാണ് ജനം...പ്രണയം നിഷേധിക്കപ്പെടുമ്പോഴോ അവസാനിപ്പിക്കുമ്പോഴോ കൊലയിലേക്ക് നീങ്ങുന്ന ഇത്തരം സംഭവങ്ങളെ പ്രണയത്തിന്‍റെ ഏതുതലത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്....ഒരിക്കല്‍ മനസറിഞ്ഞ് പ്രണയിച്ചവര്‍ക്കിടയില്‍ ക്രൂരത കടന്നുവരാനിടയായ കാരണവും ചിന്തിക്കേണ്ടതാണ്..അല്ലെങ്കില്‍ ഇനി ശരിക്കും പ്രണയിക്കാന്‍ ആളെ കിട്ടാതെ വരും പുതുതലമുറയ്ക്ക് ...