അമ്മ മകനെ കൊല്ലുന്നതിന്‍റേയും മകന്‍ അമ്മയെ കൊല്ലുന്ന വാര്‍ത്തകള്‍ കേട്ട് മലയാളിയുടെ മനസ് മരവിച്ചിരിക്കിക്കുന്നു.. ആ പട്ടികയിലേക്ക് ഒരു പേരുകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു..പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശരണ്യ..കടലമ്മ കാണിച്ച സ്നേഹം പോലും പെറ്റമ്മക്ക് കാണിക്കാന്‍ കഴിഞ്ഞില്ലല്ലോ ശരണ്യേ...
അമ്മേ ,,,,അമ്മേ ...അമ്മ , എന്താണ് മിണ്ടാതിരിക്കുന്നത്...എന്‍റെ വിളി , അമ്മ കേള്‍ക്കുന്നില്ലേ ? .... അന്ന് രാത്രി , എന്തിനാണമ്മേ , എന്നെ ആരും കാണാതെ , കടപ്പുറത്തേക്ക് കൊണ്ടുപോയത്... എന്തുതെറ്റാണമ്മേ ഞാന്‍ ചെയ്തത്...ആ പാറക്കുമുകളില്‍ , അമ്മ എന്നെ ഇരുത്തിയില്ലേ...ഞാന്‍ വിചാരിച്ചു , രാത്രി അമ്പിളി മാമാനെ കാണിക്കാന്‍ , എന്നെ കൊണ്ടുപോയതാണെന്ന്...നല്ലരസമായിരുന്നു കടലുകാണാന്‍ ..പെട്ടന്ന് എന്തിനാണമ്മേ , എന്നെ ആ കല്ലുകളിലേക്ക് വലിച്ചെറിഞ്ഞത്.. ...... അമ്മ എന്നെ കളിപ്പിക്കുകയാണെന്നാണ് ഞാന്‍ കരുതിയത് ..എന്‍റെ കുരുന്നുശരീരം ആ കൂര്‍ത്ത പാറയില്‍ ചെന്നിടിച്ചപ്പോള്‍ എന്തുവേദനിച്ചെന്നറിയാമോ അമ്മയ്ക്ക് ...?ഞാന്‍ ഉറക്കെ കരഞ്ഞിട്ടും , എന്താണമ്മേ എന്നെ എടുക്കാന്‍ വരാതിരുന്നേ ....എന്നെ തിരമാല കടലിലേക്ക് വലിച്ചുകൊ ണ്ടുപോയപ്പോള്‍ അമ്മ വരുമെന്ന് ഞാന്‍ വിചാരിച്ചു...പക്ഷേ......
സാരമില്ല ..ഞാന്‍ അമ്മയ്ക്ക് തടസമായ കൊണ്ടണല്ലേ , എന്നെ ഇല്ലാതാക്കിയത്... എന്നെ ആര്‍ക്കെങ്കിലും , കൊടുക്കത്തിലായിരുന്നോ അമ്മേ ....
കണ്ണൂര്‍ തയ്യിലില്‍ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒാരോകടല്‍ത്തിരകളിലും നാട്ടുകാര്‍ ആ ഒന്നരവയസുകാരന്‍റെ വിളികള്‍ കേള്‍ക്കുന്നുണ്ട്. ആ കളിചിരികള്‍ മറക്കാന്‍ കഴിയുന്നില്ല പ്രിയപ്പെട്ടവര്‍ക്ക് ...
ആ അമ്മയുടെ താലോലിക്കലുകള്‍ക്ക് പിന്നിലെ ചതി മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല....അവളുടെ സ്വകാര്യതയില്‍ തടസമായപ്പോഴൊക്കെ അവള്‍ ആ കുഞ്ഞിനെ ആട്ടിയകറ്റി..കളിപ്പാട്ടങ്ങളില്‍ സന്തോഷം കണ്ടെത്തിയ അവന്‍ വീട്ടിലുള്ളവരുടെ പ്രിയലാളനയില്‍ വളര്‍ന്നു.....പുതിയമേച്ചില്‍പുറങ്ങള്‍ തേടിയുള്ള അവരുടെ യാത്രയില്‍ തടസമായ ഭര്‍ത്താവിനെ വീട്ടില്‍ നിന്നകറ്റി....അപ്പോഴും നൊന്തുപ്രസവിച്ച ചോരയെ കൂടെകിടത്തി ആ അമ്മ...
കളിചിരികളില്‍ മുഴുകുമ്പോഴോക്കെ അമ്മയുടെ അടുത്തേക്ക് ഒാടിച്ചെന്നിരുന്ന അവനെ ഒാടിച്ചുവിട്ടപ്പോഴും അവന്‍ അറിഞ്ഞില്ല...ജീവിതത്തില്‍ നിന്ന് തന്നെ ആട്ടിയോടിക്കാനുള്ള പെറ്റമ്മയുടെ മുന്നൊരുക്കമാണെന്ന്..
ശരണ്യ...തന്‍റെ ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന ശരണ്യ അന്ന് രാത്രി ഭര്‍ത്താവിനെ വിളിച്ചുവരുത്തി...കുഞ്ഞിനെ കളിപ്പിക്കാനുള്ള ഒരു അവസരമെന്നേ പ്രണവും കണ്ടുള്ളു..ശരണ്യയുടെ മനസില്‍ ഉരുത്തിരിഞ്ഞ ആസൂത്രണം മനസിലാക്കാതെ പ്രണവ് രാത്രി വീട്ടിലെത്തി..പിതാവ് വീട്ടില്‍ നിന്ന് മീന്‍പിടിക്കാന് വള്ളത്തില്‍ കടലിലേക്ക് പോയി..മൂന്നുദിവസം കഴിഞ്ഞേ പിതാവ് മടങ്ങിവരുമെന്ന് ശരണ്യ മനസിലാക്കിയിരുന്നു....രാത്രി എല്ലാ പദ്ധതികളും ആസൂത്രണം ചെയ്ത് ശരണ്യ കുഞ്ഞിനെ ഉറക്കി....കളിചിരികള്‍ കഴിഞ്ഞ രാവിലെ എഴുന്നേറ്റ് അഛനൊപ്പം പുതിയ കളികള്‍ സ്വപ്നം കണ്ട് അവന്‍ ഉറങ്ങി...പക്ഷേ ശരണ്യ കാത്തിരിക്കുകയായിരുന്നു ..എല്ലാവരും ഗാഢനിന്ദ്രയില്‍ മുഴുകിയാല്‍ നടത്താന്‍ പോകുന്ന അരുംകൊലയ്ക്കുവേണ്ടി....
കുഞ്ഞിനെ കാണാനില്ലെന്ന് പരാതി നല്‍കിയതും ശരണ്യ തന്നെ...നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം ഒരു സംശയത്തിനും ഇടനല്‍കാതെ കുഞ്ഞിനെ തിരയാനും ശരണ്യ മുന്‍നിരയില്‍ ... കുഞ്ഞിനെ മൃതദേഹം കടലിടുക്കില്‍ നിന്ന് കണ്ടെടുത്തതോടെ വീട്ടുകാര്‍ പൊലീസ് കസ്റ്റഡിയില്‍ ... ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്നെ പൊലീസ് ശരണ്യയിലേക്ക് കേന്ദ്രീകരിച്ചു....പക്ഷേ ഭര്‍ത്താവ് പ്രണവാണ് കുഞ്ഞിനെ കൊലപ്പെടുത്തയതെന്ന ആരോപണമുന്നയിച്ച് ശരണ്യ ഒരു ദിവസം മുഴുവന്‍ പൊലീസിനെ വട്ടംകറക്കി...ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഒടുവില്‍ ശരണ്യയിലെ കുറ്റവാളി പുറത്തുവന്നു..
കാമുകനൊപ്പം ജീവിക്കാനാണ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഭാവവ്യത്യാസങ്ങളിലാതെ പൊലീസിനോട് പറഞ്ഞ ആ അമ്മയുടെ ഭാവം കണ്ട് പൊലീസുകാരും ഞെട്ടി...കുറ്റസമ്മതത്തിന് ശേഷവും ചിലവിതുമ്പലുകള്‍ക്കപ്പുറം വൈകാരികമായില്ല ശണ്യ ഒരിക്കല്‍പോലും....
ഭര്‍ത്താവിനെ പ്രണവിനെ കുടുക്കാനുള്ള ശരണ്യയുടെ നീക്കം ഫലം കണ്ടില്ല...കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്ന് കണ്ടതോടെ പ്രണവിനെ വിട്ടയച്ചു.....മകളെ മാത്രം കുറ്റപ്പെടുത്തി കുടുംബവും നിലപാടെടുത്തതോടെ ശരണ്യയെന്ന കുറ്റവാളി ഒറ്റപ്പെട്ടു...
തെളിവെടുപ്പിനെത്തിച്ചപ്പോള്‍ തയ്യില്‍ പ്രദേശം ശാപവാക്കുകളാല്‍ പൊതിഞ്ഞ് പാഞ്ഞടുത്ത് ആ കൊലയാളിക്ക് നേരെ..
ശ്രമകരമായ തെളിവെടുപ്പില്‍ ആ കൊല നടത്തിയ വിവരങ്ങളെല്ലാം ശരണ്യ വിശദീകരിച്ചു...
കടലിനെക്കുറിച്ച് അറിയാവുന്ന ശരണ്യക്ക് അന്ന് പിഴച്ചു...കടലില്‍ എറിഞ്ഞാല്‍ ആകുഞ്ഞു ശരീരം മടങ്ങിവരില്ലെന്ന് ശരണ്യ വിശ്വസിച്ചു...ആ തെളിവുകൂടി ഇല്ലാതായാല്‍ ഒരു പക്ഷേ ദുരൂഹത പുകമറ സൃഷ്ടിക്കുമായിരുന്നു...
ശരണ്യ കുറ്റം സമ്മതിക്കാതിരുന്നതോടെ ശരണ്യയുടെ വസ്ത്രം പൊലീസ് പരിശോധനയ്ക്ക് അയച്ചു...അതില്‍ ശരണ്യ കുടുങ്ങി...ചുരിദാറിന്‍റെ പാന്‍റില്‍ കടല്‍വെള്ളത്തിന്‍റെ അംശങ്ങള്‍ ...കുഞ്ഞിനെ വീ്ണ്ടും എടുത്തെറിയാന്‍ കടലിലിറങ്ങിയ ആ കുറ്റവാളി തന്നെ കുടുക്കുന്ന ആ തെളിവ് തിരിച്ചറിഞ്ഞില്ല..
പാറക്കെട്ടകള്‍ക്കിടയിലൂടെ ക്രൂരകൃത്യവും നടത്തി മടങ്ങുമ്പോള്‍ ചെരുപ്പ് പൊട്ടിയതും അത് അവിടെ തന്നെ ഉപേക്ഷിച്ചതും ശരണ്യക്ക് തിരിച്ചടിയായി...അതും പൊലീസ് കണ്ടെടുത്തു.
ശരണ്യയെന്ന കൊലയാളിയുടെ ആസൂത്രണമികവും കുറ്റകൃത്യം ഒളിക്കാനുള്ള കഴിവും നാട്ടുകാരേയും പൊലീസിനേയും ഞെട്ടിച്ചു...ഇന്നലെവരെ കളിപ്പിച്ച വാരിപ്പുണര്‍ന്ന പൊടികുഞ്ഞിനെ ഇല്ലാതാക്കിയ മകളെ ഇനി വേണ്ടെന്ന ഉറച്ചനിലപാടിലാണ് കുടുംബം .
കുഞ്ഞിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുമ്പോള്‍ നാട്ടുകാര്‍ക്കൊപ്പം അവരുടെ ചോദ്യങ്ങള്‍ക്ക് കൃതമായി മറുപടി ശരണ്യയുമുണ്ടായിരുന്നു..സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അത് മൂടിവെച്ച് ശരണ്യ നടത്തിയ അഭിനയം നാട്ടുകാരില്‍ ഇപ്പോഴും അത്ഭുതമാണ്. .
ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്‍റെ തലേദിവസം രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ശരണ്യയുടെ കാമുകനെ നാട്ടുകാര്‍ ശരണ്യയുടെ വീടിന്‍റെ പരിസരത്ത് കണ്ടിരുന്നു..
ആ കടലിരമ്പല്‍ കേള്‍ക്കുമ്പോള്‍ തീരദേശവാസികളുടെ നൊമ്പരം ഏറുകയാണ്.. തയ്യില്‍ പ്രദേശത്തിന്‍റെ ശാപമായ ശരണ്യയ്ക്കുനേരെയുള്ള അമ്മമാരുടെ ദേഷ്യം അടങ്ങുന്നില്ല.