അമ്മയെ കൊന്ന് ആത്മഹത്യയാക്കി; കൂട്ടുപ്രതിയെ കീറി മുറിച്ചു; ആ ഇരട്ടക്കൊല

Crime-Story-800x450---09-02-20
SHARE

കോഴിക്കോട് ചാലിയം കടപ്പുറത്ത് അ‍ടിഞ്ഞ മനുഷ്യമൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍..ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കൈ ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ ....ഈ കൈഅവശിഷ്ടങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം  വര്‍ഷങ്ങള്‍ക്കുശേഷം വെളിച്ചത്തുകൊണ്ടുവന്നത് മുക്കം ഒാമശേരിയിലെ ഇരട്ടക്കൊലപാതകങ്ങള്‍ 

ബിര്‍ജു....അഞ്ഞൂറിലധികം ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ജന്‍മിയുടെ പേരക്കുട്ടി..ഭാഗം വെച്ചുകിട്ടിയ സ്വത്തൊക്കെ വിറ്റ് ബിര്‍ജു ജീവിതം ഒാടി നടന്ന് ആസ്വദിച്ചു...പിതാവിന്‍റെ മരണശേഷം ബിര്‍ജുവിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അമ്മ എല്ലാം കൊടുത്തു അവന്...ഒടുവില്‍ ഒാമശേരിയിലെ പത്തുസെന്‍റ് വീട്ടിലേക്ക് ഈ അമ്മ ഒതുങ്ങിക്കൂടി.

ഒരു നഴ്സിനെ വിവാഹം കഴിച്ച് മാറിതാമസിച്ചിരുന്ന ബിര്‍ജുവിന്‍റെ കണ്ണ് അമ്മയുടെ പേരിലുള്ള പത്തുസെന്‍റ് ഭൂമിലായി.. മകന്‍റെ കണ്ണില‍്പെട്ടാതെ രേഖകളെല്ലാം അമ്മ ഒളിപ്പിച്ചുവച്ചതോടെ ബിര്‍ജു സമ്മര്‍ദം തുടങ്ങി.ഇതിന്‍റെ പേരില്‍ പലപ്പോഴും അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി..വീടും സ്ഥലവും വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് അമ്മ തറപ്പിച്ച് പറഞ്ഞതോടെ ബിര്‍ജുവില്‍ പകയായി...

ഇസ്മായില്‍ ..ബിര്‍ജുവിന്‍റെ സുഹൃത്ത് .. ..അമ്മയെ കൊലപ്പെടുത്തിയാല്‍ വീടും സ്ഥലവും കൈക്കലാക്കാമെന്ന് ബിര്‍ജുവും ഇസ്മായിലും തീരുമാനിച്ചു..അങ്ങനെ  ആസൂത്രണം തുടങ്ങി...അമ്മയെ കൊലപ്പെടുത്താന്‍ അവസരം കാത്തിരുന്നു പ്രതികള്‍ . എല്ലാ മുന്നൊരുക്കങ്ങള്‍ക്കും ശേഷം ഒരു ദിവസം രാവിലെ ബിര്‍ജു ഇസ്മായിലിനേയും കൂട്ടി വീട്ടിലെത്തി...ആരുമറിയാതെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം....

അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു തീരുമാനം..അത് നടക്കാതായതോടെ മറ്റൊരവസരത്തിനായി കാത്തു..പിന്നീട്  അതേദിവസം ഉച്ചകഴിഞ്ഞ് വീണ്ടും ഇസ്മായിലിനേയും കൂട്ടി ബിര്‍ജു എത്തി...പക്ഷേ ആ നീക്കവും പാളി. ഒടുവില്‍ രാത്രി എട്ടുമണിയോടെ വീണ്ടും അവരെത്തി...അമ്മ കട്ടിലില്‍ ഉറങ്ങാന്‍ കിടക്കുന്നത് കണ്ട് പ്രതികള്‍ കാത്തിരുന്നു...അമ്മ ഉറങ്ങാന്‍. സ്വന്തം വീട്ടില്‍, വാതിലിനപ്പുറം തന്നെ കൊലപ്പെടുത്താനുള്ള ആസൂത്രണം മകനും സുഹൃത്തും നടത്തുന്നതറിയാതെ ആ അമ്മ ഉറങ്ങാന്‍ ശ്രമിച്ചു...പിന്നെ അമ്മ ഉണര്‍ന്നില്ല.

അതുകൊണ്ടും അടങ്ങി നിന്നില്ല ബിര്‍ജുവിലെ കൊലയാളി.... അടുത്ത ലക്ഷ്യം സുഹൃത്ത് ഇസ്മായില്‍. ഒരു മികച്ച കുറ്റവാളിയുടെ എല്ലാകഴിവുകളും  ബിര്‍ജുവില്‍ പ്രകടമായിരുന്നു...ലോക്കല്‍ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു തുമ്പുപോലും കിട്ടിയില്ല..ക്രൈംബ്രാഞ്ച് സകല  വഴികളിലൂടെയും സഞ്ചരിച്ചു ഈ മിടുക്കനായ കൊലയാളിയെ കണ്ടെത്താന്‍ ..ഒടുവില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി..ബിര്‍ജുവുവെന്ന കൊലയാളിയേയും അയാളുടെ കൊലയുടെ നാള്‍വഴികളും.

അന്വേഷണഉദ്യോഗസ്ഥന്‍റെ കൈകള്‍ക്ക് തടയിട്ടില്ലെങ്കില്‍ കേരള പൊലീസ് തെളിയിക്കും എത്രപ്രമാദമായ കേസാണെങ്കിലും ......      കേരളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു ഒാമശേരിയിലെ ഇരട്ടക്കൊല.. എത്ര  മികച്ച കുറ്റവാളിയാണെങ്കിലും അയാള്‍ ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന സത്യം ഇവിടെയും ഫലം കണ്ടു...അത് ചികഞ്ഞെടുത്ത ,,, സാധ്യതകള്‍ കോര്‍ത്തിണക്കി  എല്ലാവഴികളിലൂടേയും അന്വേഷണം മുന്നോട്ടുകൊണ്ടുപോയ ക്രൈം ബ്രാഞ്ചിന് കൊടുക്കാം ഒരു നല്ല സല്യൂട്ട് ...

MORE IN CRIME STORY
SHOW MORE
Loading...
Loading...