യുഎഇയും പറയുന്നു; ജിം ട്രെയിനറാകാന്‍ ഐബിസിൽ പഠിക്കാം

പലരുടെയും സ്വപ്നമാണ് ഇഷ്ടപ്പെട്ടൊരു ജോലി. അതും വിദേശത്ത് ലഭിക്കുക എന്നത് അതിലേറെ വലിയ സ്വപ്നം. പേഴ്സണല്‍ ട്രെയിനറാകുക എന്ന ലക്ഷ്യമുള്ളവരാണോ നിങ്ങള്‍. അതും വിദേശത്തു തന്നെ. എങ്കില്‍ വൈകിക്കേണ്ട, യുഎഇയിലെ ഫിറ്റ്നസ് ട്രെയിനറാകാൻ ഇനി കേരളം, ബാംഗ്ലൂരു, ഹൈദരാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഐബിസ് കേന്ദ്രങ്ങളില്‍ പഠിക്കാം.  ഐബിസ് സ്ഥാപനത്തിലെ കോഴ്സാണ് യുഎഇ സര്‍ക്കാര്‍ അംഗീകരിച്ചത്. യുഎഇയില്‍ ട്രെയിനറാകണമെങ്കില്‍ എല്ലാ ഫിറ്റ്നസ് ട്രെയിനര്‍മാര്‍ക്കും 'ലെവല്‍ ത്രീ' എന്ന യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച ഒരു കോഴ്സ് നിര്‍ബന്ധമായും വേണം. ഈ പ്രോഗ്രാം ആദ്യം യുഎയില്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോഴിത് യുഎഇ അംഗീകാരത്തോടെ ഇന്ത്യയില്‍ ഐബിസില്‍ മാത്രമാണുള്ളത്. ചെലവ് കുറഞ്ഞ രീതിയിലാണ് ഈ കോഴ്സ് ഐബിസ് നടത്തുന്നത്.   

ബോഡി ബില്‍ഡിങ്ങിലും ഫിറ്റ്നസ് രംഗത്തും കഴിവുള്ള ട്രെയിനര്‍മാരെ ഉത്തമലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് ഐബിസ് . അതുകൊണ്ട് തന്നെ ഐബിസ് നല്‍കുന്ന പ്രതീക്ഷയും വലുതാണ്. Reps India Membership, UK ലെവല്‍ 3 diploma, UAE ലെവല്‍ 3 diploma, IACET USA അംഗീകൃത സര്‍ട്ടിഫിക്കറ്റ് നേടുക– ഇവയാണ് വിദേശത്ത് പേഴ്സണല്‍ ട്രെയിനര്‍ ആകാനുള്ള മികവുറ്റ വഴികള്‍. UK ലെവല്‍ 3 സര്‍ട്ടിഫിക്കറ്റും UAE ലെവല്‍ 3 സര്‍ട്ടിഫിക്കറ്റും നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനം കൂടിയാണിത്. യുകെയില്‍ ഈ കോഴ്സിന് വരുന്ന ചെലവിന്‍റെ പകുതി തുകയ്ക്കാണ് ഈ മൂന്ന് സുപ്രധാന സര്‍ട്ടിഫിക്കറ്റുകളും ഐബിസ് ലഭ്യമാക്കുന്നത്. UK 3 ലെവല്‍ പ്രോഗ്രാം എന്നത് CIMSPA അഥവാ Chartered Institute for the Management of Sport and Physical Activity എന്ന യുകെ സ്ഥാപനത്തിന്‍റെ അംഗത്വത്തിലേക്ക് നയിക്കുന്ന ഇന്ത്യയിലെ ഏക വഴി കൂടിയാണ് എന്നുമോര്‍ക്കുക. 

യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നേടാന്‍ reps അംഗത്വം നിര്‍ബന്ധമാണ്. ദക്ഷിണേന്ത്യയില്‍ Reps അംഗീകാരവും IACET USA അംഗീകാരവുമുള്ള ഒരേയൊരു ട്രെയിനിങ് സ്ഥാപനം ഐബിസ് ആണ്. ഇന്ത്യയില്‍ 3 ഐഎസ്ഒ അംഗീകാരം ലഭിച്ച ഒരേയൊരു ഫിറ്റ്നസ് ട്രെയിനിങ് കേന്ദ്രമാണിത്. യുഎഇയില്‍ ജോലി നേടാനുള്ള പ്രധാന കടമ്പയാണ് 'ലെവല്‍ ത്രീ'. ഈ കടമ്പ ചെലവുകുറച്ച് എളുപ്പമാക്കാനാണ് ഐബിസ് ഇന്‍സ്റ്റിറ്റ്യൂട്ട് അവസരം ഒരുക്കുന്നത്.