ബോഡി ബില്‍ഡിങ്, ഫിറ്റ്നസ് ട്രെയിനറാകാം; വിദേശത്ത് തൊഴില്‍ ആഗ്രഹിക്കുന്നവര്‍ അറിയാന്‍

Specials-HD-Thumb-IBIS-Gym-Part-02
SHARE

ബോഡി ബില്‍ഡിങ്ങിലും ഫിറ്റ്നസ് രംഗത്തും കഴിവുള്ള ട്രെയിനര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐബിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിറ്റ്നസ്‍ സ്റ്റഡീസ്. പലരുടെയും സ്വപ്നമാണ് വിദേശത്ത് പേഴ്സണല്‍ ട്രെയിനറാകുക എന്നത്. എന്തുകൊണ്ടാണ് ഐബിസ് നല്‍കുന്ന ജിം പേഴ്സണല്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് അന്താരാഷ്ട്ര തലത്തില്‍ മൂല്യമുള്ളതാകുന്നത്..?  വിഡിയോ കാണാം. 

Reps India Membership നേടുക എന്നതാണ് വിദേശത്ത് പേഴ്സണല്‍ ട്രെയിനറാകാനുള്ള ഒരേയൊരു മാര്‍ഗം. യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നേടാന്‍ reps അംഗത്വം നിര്‍ബന്ധമാണ്. ദക്ഷിണേന്ത്യയില്‍ Reps അംഗീകാരവും IACET USA അംഗീകാരവുമുള്ള ഒരേയൊരു ട്രെയിനിങ് സ്ഥാപനം ഐബിസ് ആണ്. ഇന്ത്യയില്‍ 3 ഐഎസ്ഒ അംഗീകാരം ലഭിച്ച ഒരേയൊരു ഫിറ്റ്നസ് ട്രെയിനിങ് കേന്ദ്രവും ഐബിസ് തന്നെ. ഇതാണ് ഐബിസ് ഫിറ്റ്നസ് ട്രെയിനിങ് പ്രോഗ്രാമിന് അന്താരാഷ്ട്ര ഗുണനിലവാരം അവകാശപ്പെടാന്‍ കാരണവും. 

IACET അംഗീകൃതം, State Of The Art training Provider, ഒപ്പം കേന്ദ്ര സര്‍ക്കാരിന്റെ സ്കില്‍ ഇന്ത്യ അവാര്‍ഡ് ജേതാവ്. ഈ അംഗീകാരങ്ങള്‍ ഐബിസിന്‍റെ മികവിന് സാക്ഷ്യമാകുന്നു. Reps India Membership, UK ലെവല്‍ 3 diploma, IACET USA അംഗീകൃത സര്‍ട്ടിഫിക്കറ്റ് നേടുക– ഇവയാണ് വിദേശത്ത് പേഴ്സണല്‍ ട്രെയിനര്‍ ആകാനുള്ള മികവുറ്റ വഴികള്‍. UK ലെവല്‍ 3 സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനം കൂടിയാണിത്. ഇത് CIMSPA അംഗത്വം നേടാന്‍ വഴിതുറക്കുമെന്നതാണ് മറ്റൊരു സവിശേഷത. ഐബിസിന്‍റെ ജിം പേഴ്സണല്‍ ട്രെയിനര്‍ കോഴ്സ് അനിവാര്യമാകുന്നത് ഇങ്ങനെ പല ഘടകങ്ങളാലാണ്. കേരളത്തില്‍ തൃശൂര്‍, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഐബിസ് ജിം പരിശീലന കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

മികച്ച പേഴ്സണല്‍ ട്രെയിനറാകാനും വിദേശ രാജ്യങ്ങളിലടക്കം തൊഴില്‍ നേടാനും ഗുണനിലവാരമുള്ള പരിശീലന കേന്ദ്രം. മൂല്യമുള്ള സര്‍ട്ടിഫിക്കറ്റ്. അതാണ് ഐബിസ് ഉറപ്പു നല്‍കുന്നത്. അത് നിങ്ങളെ നിങ്ങളാഗ്രഹിക്കുന്ന ജീവിതത്തിലേക്ക് കൈ പിടിക്കും.

MORE IN CAREER GURU
SHOW MORE