അധ്യാപക സ്വപ്നം അരികെ; സമഗ്ര പരിശീലനത്തിന് ഇതാ നൂതന വഴി

HD_Crakers_845x440_02
SHARE

കേരളത്തിൽ അധ്യാപക സ്വപ്നം കൊണ്ടു നടക്കുന്നവരുടെ സുപ്രധാന കടമ്പയാണ്  KTET മത്സരപരീക്ഷ. KTET പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കാനും അദ്ധ്യാപകരായി ജോലി ഉറപ്പാക്കാനും ഇതാ ടീം കോംപറ്റിറ്റീവ് ക്രാക്കര്‍.  കഴിഞ്ഞ 6 വർഷക്കാലമായി ഇ-ലേണിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കോംപറ്റിറ്റീവ് ക്രാക്കര്‍ ഈ രംഗത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ആശ്രയകേന്ദ്രമാണ്. റെക്കോര്‍ഡഡ് വീഡിയോകളും ലൈവ് ക്ലാസ്സുകളുമാണ് ഏറ്റവും വലിയ പ്രത്യേകത. ഉദ്യോഗാർഥികളുടെ സൗകര്യം അനുസരിച്ച്  മൊബൈല്‍ ആപ്ലിക്കേഷനിൽ നിന്നും വീഡിയോകൾ കാണാം.  കൂടാതെ അധ്യാപകരുൾപ്പെടുന്ന സ്റ്റഡി ഗ്രൂപ്പുകളിലൂടെ daily topic പ്രാക്ടീസ് ചെയ്യിക്കുകയും ചെയ്യുന്നു. 

പുറത്തുപോയി പഠിക്കാൻ സാധിക്കാത്ത വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. അവർക്ക് സഹായകമാകുക എന്ന ലക്ഷ്യത്തോടെ ആറ് വർഷങ്ങൾക്ക് മുൻപ് ആശ ബിനീഷ് എന്ന അധ്യാപിക ആരംഭിച്ച ഈ സ്ഥാപനം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിചയസമ്പന്നരായ 30ലേറെ അധ്യാപകരുടെ കൂടി പിന്തുണയോടെയാണ്  ക്ലാസ്സുകള്‍ നടത്തുന്നത്. കൂടാതെ, ആപ്ലിക്കേഷൻ ക്ലാസുകൾക്കൊപ്പം ടോപ്പിക്ക് ടെസ്റ്റുകൾ, റിവിഷൻ ടെസ്റ്റുകൾ എന്നിവ നടത്തി റാങ്ക്ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നു. ഉദ്യോഗാർത്ഥികളുടെ മത്സരബുദ്ധി ഉയർത്തി കൂടുതൽ മെച്ചപ്പെട്ട് പഠിക്കാൻ അവർക്ക് ഈ രീതി പ്രേരണ നൽകുന്നു. ഇതാണ് 95 ശതമാനത്തില്‍ കൂടുതൽ ഓരോ തവണയും വിജയശതമാനം നേടുന്നതിലൂടെ CC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ e-learning പ്ലാറ്റ്ഫോം വ്യക്തമാക്കുന്നത്.

STUDENTS ORIENTED സിലബസിനൊപ്പം കരിയർ ഗൈഡൻസ് ക്ലാസുകൾ, കൗൺസിലിംഗ് സെഷനുകൾ തുടങ്ങി ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകരമാകുന്ന എല്ലാ വിധ സെഷനുകളും നല്‍കുന്നു.  KTETക്ക് പുറമേ, SET, CTET ഉൾപ്പടെയുള്ള അധ്യാപക യോഗ്യതാ ക്ലാസ്സുകളും എല്ലാവിധ PSC പരീക്ഷകൾ, RRB, HIGHCOURT ASSISTANT, ബാങ്ക് പരീക്ഷകൾ തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കുള്ള കോഴ്സുകളും ഇവിടെ ലഭ്യമാണ്. IOS, ഗൂഗിൾ പ്ലേ ആപ്പ് സ്റ്റോറുകളിൽ നിന്ന് Competitive Cracker app സൗജന്യമായി ഡൗൺലോഡ് ചെയ്യാം. Website: www.competitivecracker.com

MORE IN CAREER GURU
SHOW MORE