മറ്റെല്ലാ ജീവികളും തങ്ങളെക്കാള്‍ ബുദ്ധിയില്‍ ഏറെ പിന്നിലാണെന്നത് മനുഷ്യരുടെ പരസ്യ അഹങ്കാരമാണ്. എന്നാല്‍ അമിതമായ സാങ്കേതിവിദ്യ മനുഷ്യന്റെ ബുദ്ധിവളര്‍ച്ചയ്ക്ക് കോട്ടം തട്ടിക്കുന്നുണ്ടെന്ന് പഠനം മുന്‍പേ കഴിഞ്ഞതാണ്. എന്നാല്‍ മനുഷ്യന് കഴിഞ്ഞാല്‍ ആരായിരിക്കും ഈ ഭൂമി അടക്കിവാഴുക എന്ന ചോദ്യത്തിന് ഒരു ഏകദേശ ഉത്തരം തയ്യാറായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആളെ കണ്ടെത്താന്‍ ആകാശത്തേക്കോ ചവറ്റുകൂനയിലേക്കോ നോക്കിയാല്‍ മതി.
കാക്കയാണ് ആ ബുദ്ധിരാക്ഷസന്. മനുഷ്യന് തീരുമാനങ്ങളെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന അവസരങ്ങളില്‍ കാക്കകള്‍ സെക്കന്‍ഡുകള്‍ കൊണ്ട് തീരുമാനങ്ങളെടുക്കുന്നതാണ് ഗവേഷകരെ ഞെട്ടിച്ചത്. ജര്‍മനിയിലെ ടുബിഗെന് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് കാക്കകളുടെ അമാനുഷികമായ കഴിവ് കണ്ടെത്തിയത്.
കാക്കഗണത്തില് പെട്ട, ബലിക്കാക്കള്‍, റേവനുകള് ജേയ് പക്ഷികള്‍, ജാക്ക്ഡോവുകള് എന്നിവ അസാധാരണമായ ഓര്‍മശക്തിയുടെയും തീരുമാനങ്ങളെടുക്കാനുള്ള കഴിവുകളുടെയും ഉടമകളാണെന്ന് വ്യക്തമായി.
മനുഷ്യരും ചിമ്പാന്‍സികളും ആനകളുമടക്കം കാക്കയോട് നടത്തിയ പരീക്ഷണങ്ങളില്‍ തോറ്റു. ഓര്‍മശക്തി നിരീക്ഷിക്കാനുള്ള ഡോട്ട് ടെസ്റ്റില്‍ കാക്കകളുടെ വേഗത ഗവേഷകരെ ഞെട്ടിച്ചു. ശരാശരി 235 മിലിസെക്കന്ഡാണ് കാക്കയുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മനുഷ്യര്‍ക്കും ചിമ്പാന്കള്ക്കും ഇത് ഇരട്ടി സമയമാണ്. മറ്റുള്ള ജീവികള്‍ക്ക് ഒരു തെറ്റങ്കിലും പറ്റുമ്പോള്‍ കാക്കകള്‍ക്ക് നൂറ് ശതമാനം വിജയമാണെന്നതും കൗതുകമാകുന്നുണ്ട്.
മുന്‍പ് തന്നെ കാക്കകള്‍ ബുദ്ധിക്ക് പ്രശസ്തരാണ്. എന്നാല്‍ ആധുനികലോകത്ത് മനുഷ്യരോടൊപ്പമുള്ള സഹവാസവും പ്രതിസന്ധികളും കാക്കകളുടെ നിരീക്ഷണപാടവവും ബുദ്ധിയും പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ക്രമേണ കാക്കകള്‍ മനുഷ്യന് അപ്പുറത്തേക്ക് കടക്കുമെന്നും നിഗമനമുണ്ട്.