bible-myth

ഏദൻതോട്ടം നിലനിന്നിരുന്ന സ്ഥലം കണ്ടെത്താനാകുമെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകർ. പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച സ്വിസ് ബൈബിളിലുള്ള 500 വർഷത്തോളം പഴക്കമുള്ള അപൂർവ ഭൂപടം ഏദൻതോട്ടത്തിലേക്കുള്ള വഴികാട്ടിയാകുമെന്നാണ് ഗവേഷകരുടെ വാദം. ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോർട്ട് അനുസരിച്ച്, പ്രൊട്ടസ്റ്റന്റ് നവീകരണ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ജോൺ കാൽവിൻ തയ്യാറാക്കിയ സ്വിസ് ബൈബിളിലാണ് ഈ ഭൂപടമുള്ളതെന്നാണ് പറയുന്നത്.

ബൈബിളിലെ ഉൽപത്തി പുസ്തകത്തിൽ ഏദൻതോട്ടത്തിൽനിന്ന് ഉത്ഭവിച്ച് നാലായി പിരിയുന്നതായി പറയുന്ന ടൈഗ്രിസ്, യൂഫ്രട്ടീസ്, പീഷോൺ, ഗീഹോൺ എന്നീ നാല് നദികളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങൾ അടിസ്ഥാനമാക്കിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം, ഇന്നത്തെ ഇറാഖ്, ഇറാൻ, പേർഷ്യൻ ഉൾക്കടൽ എന്നിവ ഉൾപ്പെടുന്ന മെസൊപ്പൊട്ടേമിയൻ പ്രദേശത്താണ് ഏദൻതോട്ടം നിലനിന്നിരുന്നതെന്നാണ് വാദം.

eden-garden

മാത്രമല്ല, വൻകരകളുടെയും കടലുകളുടെയും ഉപഗ്രഹ ചിത്രങ്ങളും പുരാതന നദീതടങ്ങളുടെ ഭൂമിശാസ്ത്രപരമായ പഠനങ്ങളും വിലയിരുത്തുമ്പോൾ, നശിച്ചുപോയ പുരാതന നദികളുടെ അവശിഷ്ടങ്ങൾ ഈ പ്രദേശങ്ങളിൽ കണ്ടെത്താനായിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.

അതേസമയം, ബൈബിളിലെ വിവരങ്ങളും ചരിത്രപരമായ രേഖകളും സംയോജിപ്പിച്ച് നിർമിച്ച ഈ ഭൂപടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. കൂടാതെ, ഒരു വിശ്വാസസങ്കൽപം എന്നതിനപ്പുറം യഥാർഥത്തിൽ ഏദൻതോട്ടം സ്ഥിതി ചെയ്തിരുന്നു എന്നതിന് ശാസ്ത്രീയ സ്ഥിരീകരണമില്ലെന്നും ചില ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:

Archaeologists claim to have found the location of the Garden of Eden using a 500-year-old map from a 16th-century Swiss Bible. This ancient map, attributed to John Calvin, is believed to guide researchers to the biblical paradise by analyzing the geographical locations of the four rivers originating from Eden.