54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രന് തൊട്ടരികെ. ആര്‍ട്ടെമീസ് ടു ദൗത്യസംഘം ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിച്ചു. അര്‍ധരാത്രിയോെട ലൂണാര്‍ ഫ്ലൈ ബൈ എന്ന നിര്‍ണായകഘട്ടത്തിന് തുടക്കമാകും

ചാന്ദ്ര പര്യവേക്ഷണത്തിന്റെ പുതിയ യുഗത്തിലെ ജേതാക്കളാവുകയാണ് ആര്‍ട്ടെമീസ് ദൗത്യസംഘാംഗങ്ങള്‍. നാലുപേരെയും വഹിച്ചുള്ള ഓറിയോണ്‍ പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിച്ചതോടെ ദൗത്യത്തിന്റെ മറ്റൊരു ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി. അര്‍ധരാത്രി 12 മണിയോടെ ലൂണാര്‍ ഫ്ലൈ ബൈ പ്രക്രിയയ്ക്ക് തുടക്കമാകും. ഫ്രീ ലൂണാര്‍ ട്രാജറ്ററി എന്ന ചാന്ദ്രപാഥയിലൂടെ നാലംഗ സംഘം സഞ്ചരിക്കും. 1970ലെ അപ്പോളോ 13ന്റെ റെക്കോര്‍ഡുകള്‍ സംഘം മറികടക്കും. . ഏകദേശം ആറ് മുതല്‍ ഏഴ് മണിക്കൂര്‍ നീളുന്ന ലൂണാര്‍ ഫ്ലൈ പ്രക്രിയ മനുഷ്യന്‍ ഇതുവരെ കാണാത്ത ചന്ദ്രന്റെ കാഴ്ചകള്‍ സമ്മാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുമ്പോൾ ദൃശ്യമാകുന്ന സമ്പൂർണ സൂര്യഗ്രഹണത്തിനും ഇവർ സാക്ഷികളാകും. അപ്പോളോ 8 പകര്‍ത്തിയ വിശ്വവിഖ്യാതമായ എര്‍ത്ത് റൈസ് ചിത്രങ്ങളെ മറികടക്കുന്ന ചിത്രങ്ങള്‍ ആര്‍ട്ടെമീസ് 2 സംഘം പകര്‍ത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ലൂണാര്‍ ഫ്ലൈ ബൈ പ്രക്രിയയ്ക്ക് ശേഷം സംഘം ഭൂമിയിലേക്ക് പുറപ്പെടും. നാല് ദിവസത്തെ യാത്രയ്ക്കിടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ളവരുമായി ആശയവിനിമയം നടത്താനും തീരുമാനമുണ്ട്. 

ENGLISH SUMMARY:

Artemis II mission has successfully entered lunar orbit, marking a significant step in space exploration. This mission brings humanity closer to the moon after 54 years, with the crew set to witness unprecedented views and potentially surpass Apollo 13's records.