കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ സെര്‍വറില്‍ കണ്ടെത്തിയ ഗുരുതര സുരക്ഷാവീഴ്ച രണ്ടാഴ്ചയ്ക്കുശേഷം പരിഹരിച്ചു. കോതമംഗലം സ്വദേശിയായ സൈബര്‍ സുരക്ഷാ ഗവേഷകന് ടെഡി എന്‍.ഏലിയാസാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന് വിവരം കൈമാറിയത്. ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോരുന്ന രീതിയിലായിരുന്നു സുരക്ഷാവീഴ്ച.
കഴിഞ്ഞ മാസം 23നാണ് കെ.എം.ആര്.എല്‍ ഉടമസ്ഥതയിലുള്ള ഡൊമൈന്‍ കീഴിലെ സെര്‍വറില്‍ ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തിയത്. 2011 മുതൽ ജോലി ചെയ്യുന്നവരുടെ പേര് പാന്‍കാര്‍ഡ് വിവരങ്ങള്‍, ബാക്ക് അക്കൗണ്ട് വിവരങ്ങള്‍, യുഎഎന്‍ തുടങ്ങിയ അതീവ രഹസ്യവിവരങ്ങളാണ് ലഭ്യമാകുന്ന രീതിയിലുണ്ടായിരുന്നത്. ടെഡി വിവരം കൈമാറിയതിനെത്തുടര്‍ന്നാണ് സുരക്ഷ ഉറപ്പാക്കിയത്. റൂട്ട് ഡയറക്ടറി ലെവലിൽ ഡയറക്ടറി ലിസ്റ്റിങ് എനേബിൾ ചെയ്തിരിന്നതുമൂലം സെർവറിലെ വിവരങ്ങൾ പരസ്യമാകുന്ന നിലയിലായിരുന്നു.
കെഎംആര്‍എല്ലിന്റെ ഐ.ടി ഇൻഫ്രാസ്ട്രക്ചറിലും ഇൻഡസ്ട്രിയൽ കൺട്രോൾ സിസ്റ്റംസിലും സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതുണ്ടെന്ന് ടെഡി ഏലിയാസ് പറഞ്ഞു. സൈബര്‍ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ക്ക് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഗവേഷകനെ അഭിനന്ദിച്ചു.