child-exploitation-online-india

ഓൺലൈനിൽ കണ്ടെത്തുന്ന കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കവുമായി (CSAM) ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ ഇന്ത്യൻ നിയമനിർവഹണ ഏജൻസികൾക്ക് നേരിട്ട് കൈമാറുന്നതിനുള്ള സംവിധാനം ഒരുക്കി ഗൂഗിൾ. കേസുകളിൽ നടപടിയെടുക്കുന്നതിലെ കാലതാമസം കുറയ്ക്കാനും അന്വേഷണ ഏജൻസികൾക്ക് വേഗത്തിൽ ഇടപെടാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

നിലവിലെ സംവിധാനത്തിൽ ഗൂഗിൾ പോലുള്ള ടെക് കമ്പനികൾ കണ്ടെത്തുന്ന കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമേരിക്കയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസിസിങ് ആന്‍ഡ് എക്പ്ലോയിറ്റെഡ് ചില്‍ഡ്രന്‍റെ (National Center for Missing & Exploited Children (NCMEC)) സൈബര്‍ ടിപിലൈന്‍ വഴി റിപ്പോർട്ട് ചെയ്യുകയാണ് പതിവ്. തുടർന്ന് ബന്ധപ്പെട്ട രാജ്യങ്ങളിലെ നിയമനിർവഹണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറും.

read more: ലാസ്റ്റ് 7 മിനുട്ടില്‍ ഇത് എന്‍റെ മനസ്സിലുണ്ടാകും; തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമെന്ന് ജാസ...

പുതിയ സംവിധാനത്തിലൂടെ ഇന്ത്യയുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍(Indian Cyber Crime Coordination Centre (I4C)) ഉൾപ്പെടെയുള്ള ഇന്ത്യൻ അധികാരികൾക്ക് വിവരങ്ങൾ നേരിട്ട് നൽകാനാണ് ഗൂഗിൾ നീക്കം നടത്തുന്നത്. ഇതിനായുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

CSAM കണ്ടെത്തുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ആവശ്യമായ അക്കൗണ്ട് വിവരങ്ങൾ, ബന്ധപ്പെട്ട ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് അധികാരികൾക്ക് കൈമാറാൻ കഴിയും. ആവർത്തിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്.

read more:റാണി മുഖർജിക്ക് തീരാനഷ്ടം; അമ്മയും പ്രശസ്ത ഗായികയുമായ കൃഷ്ണ മുഖർജി അന്തരിച്ചു ...

അതേസമയം, ഇത് സാധാരണ ഉപയോക്താക്കൾക്കായി ആരംഭിക്കുന്ന പുതിയ പരാതി സംവിധാനമല്ല. ഇത്തരം ഉള്ളടക്കം കണ്ടെത്തുന്നവർക്ക് ഇന്ത്യയുടെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ (National Cyber Crime Reporting Portal) വഴി നേരിട്ട് പരാതി നൽകാനുള്ള സൗകര്യം നിലവിലുണ്ട്.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽ വേഗത്തിലുള്ള അന്വേഷണം സാധ്യമാക്കുന്നതിനും ഗൂഗിളിന്റെ പുതിയ റിപ്പോർട്ടിങ് സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Google Streamlines CSAM Reporting to Indian Authorities:

Google is implementing a new system to directly share information about child sexual abuse material (CSAM) cases with Indian law enforcement agencies. This initiative aims to reduce delays in action and enable quicker intervention by investigative bodies.