സോഷ്യല്‍ മീഡിയയില്‍പലര്‍ക്കും രണ്ട് അക്കൗണ്ട് ഇല്ലേ? മെയിന്‍ അക്കൗണ്ട് കൂടാതെ ഒരു ഫേക്ക് അക്കൗണ്ട് കൂടി... വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ ഒരു അക്കൗണ്ട്, സുഹൃത്തുക്കൾക്കായി മറ്റൊന്ന്, വെറുതേ മറ്റുള്ളവരുടെ പോസ്റ്റുകളും സ്റ്റോറികളും കാണാൻ മറ്റൊന്ന് ഇങ്ങനെ പല ആവശ്യങ്ങൾക്കായി ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരുണ്ട്.

സംഭവം നമ്മള്‍ ഒക്കെ ചെയ്യുന്നതാണെങ്കിലും ഇങ്ങനെ ചെയ്യുന്നതിന്‍റെ പേരറിയാമോ? ഫിൻസ്റ്റ, ബേണർ അക്കൗണ്ട്, ലർക്കർ അക്കൗണ്ട് എന്നാണ് ഇതിന് പറയുന്നത്.

എന്താണ് ഫിൻസ്റ്റ ?

ഫിൻസ്റ്റ എന്നത് സാധാരണയായി ഫേക്ക് ഇൻസ്റ്റഗ്രാം എന്നതിൽ നിന്നുണ്ടായ പദമാണ്. (fake + instagram) പ്രധാന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് വ്യത്യസ്തമായി ഉപയോഗിക്കുന്ന രണ്ടാമത്തെ, പലപ്പോഴും കൂടുതൽ സ്വകാര്യമായ അക്കൗണ്ടിനെയാണ് ഫിൻസ്റ്റ എന്ന് വിളിക്കുന്നത്.

എന്നാൽ ഫിൻസ്റ്റ എന്നത് വ്യാജ അക്കൗണ്ട് എന്നല്ല ഉദ്ദേശിക്കുന്നത്. യഥാർഥ പേരിന് പകരം മറ്റൊരു പേര് ഉപയോഗിക്കുകയോ, അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകൾ പങ്കുവെയ്ക്കുകയോ, പ്രധാന അക്കൗണ്ടിൽ ഇടാൻ താൽപര്യമില്ലാത്ത വ്യക്തിപരമായ കാര്യങ്ങൾ പങ്കിടുകയോ ചെയ്യുന്നതിനും ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ, ഫിൻസ്റ്റയുടെ പ്രധാന പ്രത്യേകത മറ്റൊരു ഓൺലൈൻ വ്യക്തിത്വം അല്ലെങ്കിൽ കൂടുതൽ സ്വകാര്യമായ സമൂഹമാധ്യമ ഇടം എന്നതാണ്.

എന്താണ് ബേണർ അക്കൗണ്ട് ?

ഒരു പ്രത്യേക ആവശ്യത്തിനായി താൽക്കാലികമായി ഉപയോഗിക്കുന്ന അക്കൗണ്ടിനെയാണ് ബേണർ അക്കൗണ്ട് എന്ന് വിളിക്കുന്നത്. സ്വന്തം പ്രധാന അക്കൗണ്ടിൽനിന്ന് വേറിട്ട് ഒരു രീതി പരീക്ഷിക്കുക, ഒരു പ്രത്യേക ഉള്ളടക്കം കാണുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഇത്തരം അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഉപയോഗം കഴിഞ്ഞാൽ അക്കൗണ്ട് ഉപേക്ഷിക്കുകയും ചെയ്യും.

എന്താണ് ലർക്കർ അക്കൗണ്ട് ?

ലർക്കർ അക്കൗണ്ട് എന്നത് ഔദ്യോഗികമായി നിർവചിച്ചിരിക്കുന്ന ഒരു പ്രത്യേക അക്കൗണ്ട് വിഭാഗമല്ല. മറ്റുള്ളവരുടെ പോസ്റ്റുകളും സ്റ്റോറികളും മറ്റും കാണാൻ മാത്രം പ്രധാനമായും ഉപയോഗിക്കുന്ന അക്കൗണ്ടിനെയാണ് സാധാരണയായി ലക്കർ അക്കൗണ്ട് എന്ന് വിളിക്കുന്നത്. പോസ്റ്റ് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യാതെ മറ്റുള്ളവരുടെ ഉള്ളടക്കം മാത്രം നിരീക്ഷിക്കുന്ന സ്വഭാവത്തെയും ഓൺലൈൻ ലോകത്ത് “ലർക്കിങ്” എന്ന് വിളിക്കാറുണ്ട്.

ബ്ലോക്ക് ചെയ്താലും കാണാമോ?

ഒരു അക്കൗണ്ടിൽ നിന്ന് ബ്ലോക്ക് കിട്ടിയാൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കി അവിടെ പോയി നോക്കാം എന്നു കരുതിയാൽ ചിലപ്പോൾ സാധിച്ചേക്കാം. പുതിയ പേരിൽ അക്കൗണ്ട് തുടങ്ങിയാലും ഡിവൈസ്, മെയിൽ ഐഡി, ഫോൺ നമ്പർ, ഐപി അഡ്രസ്, വൈഫൈ സിഗ്നൽ എന്നിവയെ നോക്കി സോഷ്യൽ മീഡിയ നിങ്ങളെ തിരിച്ചറിയാൻ സാധ്യതയുണ്ട്. ചില ആപ്പുകളിൽ ആ വ്യക്തിയിൽ നിന്നുള്ള എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും നൽകുന്നുണ്ട്. വെറുതേ നോക്കുന്നതിൽ കുഴപ്പമില്ല, എന്നാൽ ശരിക്കും  ബ്ലോക്ക് കിട്ടിയാൽ ആ വഴിക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

Understanding Finsta, Burner, and Lurker Accounts:

Finsta accounts are a popular way to manage multiple social media presences, allowing users to maintain a private space separate from their main profile. This practice, alongside burner and lurker accounts, highlights evolving user behaviors in the digital landscape.