whatsapp-guest-chat-feature

TOPICS COVERED

വാട്സാപ് ഉപയോഗിക്കാത്തവരുമായി ഇനി വാട്‌സ്ആപ്പിലൂടെ ചാറ്റ് ചെയ്യാം.ഇതിനായി പുതിയൊരു ഫീച്ചർ ഒരുങ്ങുകയാണ് 'ഗസ്റ്റ് ചാറ്റ്' (Guest Chat) എന്ന് പേരിട്ടിട്ടുള്ള ഈ ഫീച്ചർ ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, വാട്ട്‌സ്ആപ്പില്‍ ആപ്പ് ഇന്‍സ്റ്റാള്‍  ചെയ്തിരിക്കുന്നവരുമായി മാത്രമേ ആശയവിനിമയം നടത്താനാകൂ. എന്നാൽ ഈ പുതിയ മാറ്റത്തോടെ വാട്സാപ്പ് ഇല്ലാത്ത ആളുകളുമായി പോലും വാട്സാപ്പില്‍ ചാറ്റ് ചെയ്യാൻ സാധിക്കും.

പുതിയ ഫീച്ചർ നിലവില്‍ വരുന്നതോടെ, വാട്സാപ്പ് ഉപഭോക്താവിന് ആപ്പില്ലാത്ത ഒരാൾക്ക് ചാറ്റ് ഇന്‍വൈറ്റ് ലിങ്ക് അയക്കാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ, വാട്സാപ്പ് വെബ് ഇന്‍റര്‍ഫേസിലൂടെ അവർക്ക് ചാറ്റ് ചെയ്യാന്‍ സാധിക്കും. മെസ്സേജ് അയക്കുന്ന വ്യക്തിക്ക് ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് ഈ ചാറ്റ് ആക്സസ് ചെയ്യാം. ഇതിലൂടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടോ ഫോൺ നമ്പറോ ഇല്ലാത്തവർക്കും മെസ്സേജ് അയക്കാനും സ്വീകരിക്കാനും കഴിയും.

ഈ ഫീച്ചർ വാട്സാപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. ഇത് എന്ന് പുറത്തിറങ്ങുമെന്നോ, പ്രവർത്തന രീതികളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പുതിയ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനോടൊപ്പം, സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ വാട്ട്‌സ്ആപ്പ് ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

WhatsApp Guest Chat allows users to chat with people who don't have WhatsApp installed. This new feature, currently in development, will let users send an invite link for web-based chatting.