നിത്യവും ഇന്‍സ്റ്റഗ്രാമില്‍ സമയം ചിലവഴിക്കുന്നവരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അപ്രതീക്ഷിതമായി ലഭിക്കുന്ന അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും. അജ്ഞാതരില്‍ നിന്നും വരുന്ന വളരെ ആകാംക്ഷയോടെ തുറന്ന് നോക്കിയ സന്ദേശങ്ങള്‍ വളരെ അസ്വസ്ഥതയുണ്ടാക്കുന്ന അനുഭവങ്ങളാകാം. ഇത്തരത്തിലുള്ള അനാവശ്യ സന്ദേശങ്ങൾ തടയാൻ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് നമ്മളെല്ലാവരും.പരാതി നല്‍കിയിട്ടും ബ്ലോക്ക് ചെയ്തതിനും ശേഷവും ഇത്തരത്തില്‍ അശ്ലീല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്നവരുണ്ട്. ഇതിനൊരു പോംവഴിയെന്നോണമാണ് ഇന്‍സ്റ്റഗ്രാം ഈ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായ അശ്ലീല ചിത്രങ്ങൾ ഈ ഫീച്ചര്‍ വഴി അപ്രത്യക്ഷമാക്കാന്‍ കഴിയും, ഉപഭോക്താക്കൾക്ക് കൂടുതല്‍ സുരക്ഷിതമായ അനുഭവം നല്‍കാന്‍ കഴിയുമെന്നാണ് ഇന്‍സ്റ്റഗ്രാം കരുതുന്നത്.
ഇതിനു മുന്‍പ് നിരവധി സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നുവെങ്കിലും, അസഭ്യ സന്ദേശങ്ങളും അശ്ലീല ചിത്രങ്ങളും തടയാനുള്ള കാര്യക്ഷമമായ ഒരു പരിഹാരം വേണമെന്ന് പലരും വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച്, അജ്ഞാതരിൽ നിന്ന് നേരിയ അപരിചിതത്വത്തോടെയുള്ള സന്ദേശങ്ങൾ വരുമ്പോൾ, അതിന്റെ ഉള്ളടക്കം അറിയാതിരിക്കാൻ ഒരു സംരക്ഷണം ഉണ്ടാകണമെന്നതാണ് പലരുടെയും ആവശ്യം. പുതിയ ഫീച്ചർ ഈ പ്രശ്‌നം പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ ഫീച്ചര്‍ എനബിള്‍ ചെയ്യാനായി ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ചെയ്ത് പ്രൊഫൈലിലെ ത്രീ ബാറില്‍ ക്ലിക്ക് ചെയ്യുക.താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ മെസേജസ് എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും.അതില്‍ ക്ലിക്ക് ചെയ്താല്‍ ന്യൂഡിറ്റി പ്രൊട്ടക്ഷന്‍ എന്നതില്‍ ടാപ്പ് ചെയ്ത് എനബിള്‍ ചെയ്യുക.എനബിള്‍ ചെയ്താല്‍ നിങ്ങളുടെ ചാറ്റില്‍ ആരെങ്കിലും അതുപോലെയുള്ള ചിത്രങ്ങള്‍ അയച്ചാല്‍ ബ്ലര്‍ ആയിട്ടായിരിക്കും ഇനി കാണുക.ഓപ്പണ്‍ ചെയ്യുന്നതിന് മുന്നേ തന്നെ ബ്ലര്‍ ആയി കാണുന്നതുകൊണ്ടുതന്നെ ഓപ്പണ്‍ ചെയ്യണോ വേണ്ടയോ എന്നുകൂടെ തീരുമാനിക്കാം.