വാട്സ് ആപ്പില്‍ കുറേ നാളായി അപ്ഡേറ്റുകളുടെ പെരുന്നാളാണ്. ഉപഭോക്താക്കള്‍ക്കായി ഇപ്പോഴിതാ വാട്സ് ആപ്പ് കോള്‍ ഓപ്ഷനില്‍ പുതിയ കുറച്ച് ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഈ അപ്‌ഡേറ്റുകൾ മുഖേനെ ആപ്പിന്‍റെ ഡെസ്ക്ടോപ്പ്, മൊബൈൽ വേര്‍ഷനുകളില്‍ കോൾ ഗുണനിലവാരം ഉയർത്താനും, ഗ്രൂപ്പ് കോളുകളില്‍ ആവശ്യമുള്ളവരെ തിരഞ്ഞെടുക്കാനും, ഡെസ്ക്ടോപ്പ് കോൾ ഫംഗ്ഷൻ മെച്ചപ്പെടുത്താനും, പുതിയ വീഡിയോ കോൾ എഫക്റ്റുകൾ പരീക്ഷിക്കാനും പറ്റും.നിത്യജീവിതത്തില്‍ വാട്സ് ആപ്പ് കോളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് വാട്സ് ആപ്പ് പുതിയ അപ്ഡേറ്റുമായി രംഗത്തെത്തിയത്.
ഇനി മുതല്‍ ഗ്രൂപ്പ് ചാറ്റില്‍ നിന്ന് കോള്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളവരെ മാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റിലെ തിരഞ്ഞെടുത്തവര്‍ക്ക് മാത്രമേ കോളിന്‍റെ നോട്ടിഫിക്കേഷന്‍ പോവുകയുള്ളൂ. ഗ്രൂപ്പിലെ കോളില്‍ ജോയിന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് തടസമുണ്ടാവുകയുമില്ല. പുതിയ അപ്ഡേഷനില്‍ ഡെസ്ക്ടോപ്പില്‍ വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് കോൾ ലിങ്ക് ക്രിയേറ്റ് ചെയ്യാന്‍ കഴിയും. മുന്‍പ് പറ്റിയിരുന്നില്ല.ഡയൽപാഡ് ഉപയോഗിച്ച് നേരിട്ട് നമ്പർ ഡയൽ ചെയ്യാനും കോള്‍ ചെയ്യാനും പുതിയ അപ്ഡേറ്റില്‍ സൗകര്യമുണ്ട്. ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് മൊബൈലിലും ഡെസ്ക്ടോപ്പിലും വണ്‍ ടു വണ്‍ ആയും ഗ്രൂപ്പായും ഉയർന്ന റെസല്യൂഷൻ വീഡിയോ കോൾ നടത്താന്‍ പറ്റും.
വാട്സസ് ആപ്പ് വീഡിയോ കോളില്‍ എഫക്റ്റുകള്‍ ഉപയോഗിക്കാനുള്ള ഫീച്ചറ്‍ പുറത്തിറക്കിയത് ഈയടുത്താണ്. ഈ അപ്ഡേറ്റോടെ ഉപഭോക്താക്കള്‍ക്ക് പത്തില്‍ കൂടുതല്‍ എഫക്റ്റുകൾ വീഡിയോ കോളില്‍ ഉപയോഗിക്കാം. അണ്ടർവാട്ടർ എഫക്റ്റുകളും, പപ്പി ഇയർ ഫിൽറ്ററുകളും ഇതില്‍ ഉൾപ്പെടുന്നു.