youtube-05

TOPICS COVERED

 എവിടെയോ കേട്ട് മറന്ന പാട്ടുകള്‍ പിന്നെയും കേള്‍ക്കണമെന്ന് തോന്നിയാലോ. പാട്ടിന്‍റെ പേരോ വരികളോ അറിയാമെങ്കില്‍ ഈസിയായി തപ്പിയെടുക്കാം. എന്നാല്‍ ഈണമല്ലാതെ മറ്റൊന്നും ഓര്‍മയില്ലെങ്കിലോ... ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാത്തവരായി ആരും ഉണ്ടാകില്ല അവര്‍ക്ക് വേണ്ടിയാണ് ഈ വിദ്യ. യൂ ട്യൂബ് മ്യൂസിക്കാണ് പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുന്നത്.

ഗൂഗിള്‍ അസിസ്റ്റന്‍റില്‍ ഈ ഫീച്ചര്‍ നേരത്തെ ലഭ്യമായിരിന്നെങ്കിലും ചില പോരായ്മകള്‍ ഉണ്ടായിരുന്നു. അതിനേക്കാള്‍ മികച്ച സേവനമാണ് യുട്യൂബ് മ്യൂസിക്കില്‍ കിട്ടുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ആപ്പിളിന്‍റെ ഷസാമിന് സമാനമാണ് പുതിയ ഫീച്ചര്‍.

‘പ്ലേ, സിങ്, ഓര്‍ ഹം എ സോങ്’ എന്നതാണ് ഈ ഫീച്ചര്‍. വേണ്ട പാട്ടുകള്‍ പാടിയോ, വരികള്‍ അറിയില്ലെങ്കില്‍ മൂളിയോ കണ്ടെത്താം. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ യൂട്യൂബ് മ്യൂസിക്കില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. മറ്റൊരു ഉപകരണത്തില്‍ വെച്ചാലും അത് തിരിച്ചറിഞ്ഞ പാട്ടു കണ്ടുപിടിക്കാനും ഇതിന് കഴിയും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ യൂട്യൂബില്‍ സെര്‍ച്ച് ബട്ടണില്‍ തന്നെയാകും പുതിയ ഫീച്ചര്‍ ലഭ്യമാകുക

ENGLISH SUMMARY:

Finding the right kind of music is no longer a task, thanks to the plethora of streaming platforms, however, finding a song that got stuck in your head but cannot put a finger on is still quite a task. Google has now come up with a neat solution, allowing users to discover the song by humming to their Android smartphone.