പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻനിരയിൽ തന്നെയാണ് മെറ്റയുടെ വാട്സ്ആപ്. നേരത്തേ, വാട്സ്ആപ്പിൽ മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ് മെസേജ് മാത്രമേ ഉപഭോക്താക്കൾക്ക് സ്റ്റാറ്റസായി അപ്ലോഡ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോഴിതാ ഒരു മിനിറ്റുള്ള വോയ്‌സ് മെസേജ് വരെ സ്റ്റാറ്റസ് ആക്കാൻ പറ്റുന്ന തരത്തിലുള്ള പുതിയ അപ്ഡേഷനാണ് വാട്സ്ആപിൽ എത്തിയിരിക്കുന്നത്.
ഐ.ഒ.എസിലും ആൻഡ്രോയ്ഡിലും ചിലർക്കു മാത്രമാണ് ഈ സൗകര്യം ആദ്യം ലഭ്യമായിരുന്നത്. ഇപ്പോൾ ഈ അപ്ഡേറ്റ് എല്ലാവർക്കും ലഭിക്കും. ഇതോടെ, നീണ്ട വോയ്‌സ് നോട്ട് അയക്കാൻ രണ്ടും മൂന്നും സ്റ്റാറ്റസുകൾ ഇടേണ്ട ബുദ്ധിമുട്ട് ഒഴിവാകും.
വിഡിയോകൾ, ഫോട്ടോകൾ, ടെക്‌സ്‌റ്റുകൾ എന്നിവയ്ക്ക് സമാനമായി ഒരു മിനിറ്റുള്ള കണ്ടന്റാണെങ്കിൽ പോലും, വോയ്‌സ് നോട്ടായി തന്നെ വിവരങ്ങൾ പങ്കിടാൻ ഉപയോക്താൾക്ക് കഴിയും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഈ ഫീച്ചർ നിലവിൽ എല്ലാ WhatsApp iOS, Android ഉപയോക്താക്കൾക്കും ലഭ്യമാണ്.
വാട്ട്‌സ്ആപ്പിൽ വോയ്‌സ് നോട്ടുകൾ എങ്ങനെ പോസ്റ്റ് ചെയ്യാം
1. ആദ്യം നിങ്ങളുടെ WhatsApp അപ്ഡേറ്റ് ചെയ്യുക.
2. WhatsApp തുറക്കുക.
3. WhatsApp സ്റ്റാസ്റ്റസ് ടാബിലേക്ക് പോകുക.
4. താഴെ വലതുവശത്തെ പെൻസിൽ ഐക്കണിൽ ടാപ്പ് ചെയ്യുക
5. സ്ക്രീനിൻ്റെ താഴെ വലതുവശത്തുള്ള മൈക്രോഫോൺ ഐക്കണിൽ ടാപ്പ് ചെയ്യുക.
6. റെക്കോർഡിംഗ് ആരംഭിക്കുക.